Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡിന്റെ അടുത്ത തരംഗം സുനാമി പോലെ തീവ്രം;കോവിഡ് അവസാനിച്ചുവെന്നു ഒരിക്കലും നിങ്ങൾ കരുതുകയോ അശ്രദ്ധരാവുകയോ ചെയ്യരുത്; ഉത്സവങ്ങൾ കോവിഡ് മാനദണ്ഡങ്ങളോടെ ആഘോഷിച്ചതിൽ നന്ദിയുണ്ടെന്നും ഉദ്ധവ് താക്കറെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കോവിഡിന്റെ അടുത്ത തരംഗം സുനാമി പോലെ ശക്തമായിരിക്കുമെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കോവിഡ് അവസാനിച്ചുവെന്നു ഒരിക്കലും നിങ്ങൾ കരുതുകയോ അശ്രദ്ധരാവുകയോ ചെയ്യരുത്. പാശ്ചാത്യ രാജ്യങ്ങളിലും ഡൽഹി, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലും കോവിഡിന്റെ രണ്ടും മൂന്നും തരംഗങ്ങൾ സുനാമി പോലെ ശക്തമായിരുന്നു. കരുതിയിരിക്കുക സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് ഉദ്ധവ് താക്കറെ പറഞ്ഞു.

സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ കോവിഡ് മാനദണ്ഡം പാലിക്കാതെ ആളുകൾ തിങ്ങി കൂടരുത്. ദീപാവലി, ഗണേശോത്സവ്, ദസറ, തുടങ്ങിയ ഉത്സവങ്ങൾ കോവിഡ് മാനദണ്ഡങ്ങളോടെ സർക്കാർ നിർദ്ദേശം പാലിച്ച് ആഘോഷിച്ചതിനു നിങ്ങളോട് നന്ദിയുണ്ട്.

എന്നാൽ എനിക്ക് നിങ്ങളോട് പരിഭവവും ദേഷ്യവും ഉണ്ട്. ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന നിർദ്ദേശം നിങ്ങൾ അനുസരിച്ചുവെങ്കിലും ആൾക്കൂട്ടമുണ്ടാകരുതെന്ന നിർദ്ദേശം അവഗണിക്കപ്പെട്ടു. ധാരാളം പേർ മാസ്‌ക് ധരിക്കാതെ നടക്കുന്നതും കണ്ടു. ഇതൊന്നും അംഗീകരിക്കാൻ സാധിക്കുന്നതല്ല.

കോവിഡിനെ പ്രതിരോധിക്കാൻ കൂട്ടമായ ശ്രമമുണ്ടാകണം. വാക്‌സീൻ ഇന്ത്യയിൽ എത്തുമെന്നു വാർത്തകൾ ഉണ്ടെങ്കിലും എല്ലാവർക്കും ലഭ്യമാകാൻ സമയമെടുക്കും. നിങ്ങൾ പ്രതിരോധ നടപടികൾ കൈക്കൊള്ളണം. കോവിഡ് കാലത്ത് എന്ത് ചെയ്തുവെന്നു എന്നോട് ആരെങ്കിലും ചോദിച്ചാൽ വെറും ലോക്ഡൗൺ മാത്രം ചുമത്തിയ മുഖ്യമന്ത്രി എന്ന പേരിൽ അറിയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല ഉദ്ധവ് താക്കറെ പറഞ്ഞു.

18 ലക്ഷത്തോളം കോവിഡ് കേസുകൾ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും ആക്ടീവ് കേസുകൾ മഹാരാഷ്ട്രയിൽ 82,000 ത്തിൽ താഴെയാണ്. ഞായറാഴ്ച 5,753 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 50 പേർ മരിച്ചു.4,060 പേർ കോവിഡ് മുക്തരായി ആശുപത്രി വിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP