Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിജുരമേശിന്റെ വെളിപ്പെടുത്തൽ യു ഡി എഫ്- എൽ ഡി എഫ് ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഉദാഹരണം; ഇരു മുന്നണികളുടേയും നേതാക്കൾക്ക് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാടുകളുണ്ട്; ബാർ കോഴക്കേസ് അട്ടിമറിച്ചത് പിണറായിയെന്ന് കെ സുരേന്ദ്രൻ

ബിജുരമേശിന്റെ വെളിപ്പെടുത്തൽ യു ഡി എഫ്- എൽ ഡി എഫ് ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഉദാഹരണം;  ഇരു മുന്നണികളുടേയും നേതാക്കൾക്ക് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാടുകളുണ്ട്; ബാർ കോഴക്കേസ് അട്ടിമറിച്ചത് പിണറായിയെന്ന് കെ സുരേന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ബാർക്കോഴ കേസിന്റെ അന്വേഷണം കെ.എം മാണി വന്ന് കണ്ടതിന് ശേഷം പിണറായി വിജയൻ അവസാനിപ്പിച്ചുവെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തൽ യു ഡി എഫ്- എൽ ഡി എഫ് ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.

എൽ.ഡി.എഫും യു.ഡി.എഫും ഒത്തുകളിക്കുകയാണെന്ന ബിജെപിയുടെ ആരോപണം ശരിവയ്ക്കുന്നതാണ് ബിജുരമേശിന്റെ വെളിപ്പെടുത്തലെന്നും കോട്ടയത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.ഒത്തുതീർപ്പാക്കലുകളുടെ പിന്നിൽ സാമ്പത്തിക താത്പര്യങ്ങളാണ്.

ഇരു മുന്നണികളുടേയും നേതാക്കൾക്ക് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാടുകളുണ്ട്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നതുകൊണ്ടാണ് നേതാക്കൾ അഴിമതി കേസുകൾ ഒത്തുതീർപ്പാക്കുന്നത്. അഴിമതിയാണ് ഇരുമുന്നണികളുടേയും മുഖമുദ്ര. ബാർക്കോഴ കേസ് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ബിജു രമേശിനോട് ആരോപണത്തിൽ ഉറച്ചു നിൽക്കാൻ പറഞ്ഞ ശേഷം പിണറായി പിന്മാറുകയായിരുന്നു.

ഇതിൽ പിണറായിക്ക് എന്ത് ലാഭമാണ് ഉണ്ടായതെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.ഏത് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കേസ് അട്ടിമറിച്ചു കൊടുക്കുത്തതെന്ന് അറിയണം. എന്തിനാണ് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ.ബാബു എന്നിവരെ രക്ഷിക്കാൻ ശ്രമിച്ചതെന്നും പറയണം. കൈക്കൂലി കൊടുക്കാനുള്ള പത്ത് കോടി രൂപ ആരാണ് പിരിച്ചതെന്നും ആർക്കാണ് അന്വേഷിക്കുന്നതെന്നും എന്നെല്ലാം അന്വേഷിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP