Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊല്ലം ജില്ലാ പ്രവാസി സമാജം രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു

കൊല്ലം ജില്ലാ പ്രവാസി സമാജം രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കൊല്ലം ജില്ലാ പ്രവാസി സമാജം പതിമൂന്നാം വാർഷികത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ചുകൊണ്ട് രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു.അന്തരിച്ച കുവൈത്ത് അമീർ, ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ സ്മരണാർത്ഥം കൂടിയായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

നൂറ്റിഇരുപതോളം ദാതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ക്യാമ്പ് നവംബർ 20ന് രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ അദാൻ ഹോസ്പിറ്റലിന് സമീപമുള്ള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ ആണ് നടത്തിയത്. ഡിലൈറ്റ്‌സ് മ്യൂസിക് ബാൻഡിന്റെ വെർച്വൽ മ്യൂസിക്കൽ ലൈവും കൂടെ നടത്തുക ഉണ്ടായി.

സമാജം വൈസ് പ്രസിഡന്റ് ഡോക്ടർ സുബു തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ രഘുബാൽ സ്വാഗതവും ഡോക്ടർ രാജേഷ് പോനത്തിൽ ക്യാമ്പ് ഉദ്ഘാടനവും നിർവഹിച്ചു . സമാജം ജനറൽ സെക്രട്ടറി അലക്‌സ് മാത്യു, രക്ഷാധികാരികളായ ജേക്കബ് ചണ്ണപ്പേട്ട, ജോയി ജോൺ തുരുത്തിക്കര, BDK രക്ഷാധികാരി മനോജ് മാവേലിക്കര, രാജൻ തോട്ടത്തിൽ, ICSG ചീഫ് കോർഡിനേറ്റർ സുരേഷ് കെ പി, രക്തദാന ക്യാമ്പ് പ്രോഗ്രാം കോർഡിനേറ്റർ ജയൻ സദാശിവൻ എന്നിവർ ആശംസകൾ അറിയിച്ചു.

കൊല്ലം ജില്ലാ പ്രവാസി സമാജം ഭാരവാഹികളായ പ്രമിൽ പ്രഭാകരൻ, ബിനിൽ T. D, ബൈജു മിഥുനം, വത്സരാജ്, അബ്ദുൽ വാഹിദ്, ലാജി എബ്രഹാം, സജിമോൻ, വനിതാ വേദി കൺവീനർ റീനി ബിനോയ്, റെജി മത്തായി, സലിൽ വർമ്മ, വർഗീസ് വൈദ്യൻ, രഞ്ജന ബിനിൽ, ആശാ പ്രശാന്ത്, ലിനി ജയൻ എന്നിവർക്കൊപ്പം സമാജം യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും ടീം BDK അംഗങ്ങളായ യമുന, ബിജി, റോസ്മിൻ, സോയോസ്, ജയകൃഷ്ണൻ, ബീന, ജോളി എന്നിവരും രക്തദാന ക്യാമ്പിന് നേതൃത്വം നൽകി. സമാജം ട്രഷറർ തമ്പി ലൂക്കോസ് രക്തദാന ക്യാമ്പിന് അവസാനം നന്ദി പ്രകാശിപ്പിച്ചു.

രക്തദാനം എന്ന മഹത്തായ കർമ്മത്തിൽ പങ്കാളികളായ എല്ലാ ദാതാക്കൾക്കും നേതൃത്വം നൽകിയവർക്കും സഹകരിച്ചവർക്കും കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ ആത്മാർഥമായ നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP