Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രൈമറി കോൺടാക്ടിൽ വരുന്നവർ എല്ലാ ദിവസവും ടെസ്റ്റ് ചെയ്യുക; ക്വാറന്റൈൻ നിയമത്തെ മറികടക്കാൻ പദ്ധതി പ്രഖ്യാപിച്ച് ബ്രിട്ടീഷ് ബോറിസ് ജോൺസൺ; യുകെയിൽ ഇനി പ്രൈമറി കോൺടാക്ടിൽ വന്നാലും ഐസൊലേഷനിൽ പോകേണ്ടിവരില്ല

പ്രൈമറി കോൺടാക്ടിൽ വരുന്നവർ എല്ലാ ദിവസവും ടെസ്റ്റ് ചെയ്യുക; ക്വാറന്റൈൻ നിയമത്തെ മറികടക്കാൻ പദ്ധതി പ്രഖ്യാപിച്ച് ബ്രിട്ടീഷ് ബോറിസ് ജോൺസൺ; യുകെയിൽ ഇനി പ്രൈമറി കോൺടാക്ടിൽ വന്നാലും ഐസൊലേഷനിൽ പോകേണ്ടിവരില്ല

സ്വന്തം ലേഖകൻ

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മറികടക്കാൻ ഉപാധികളോടെയുള്ള ഉപായങ്ങൾ തയ്യാറാക്കുകയാണ് ബ്രിട്ടീഷ് സർക്കാർ. ആഴ്‌ച്ചയിൽ രണ്ടുതവണ കോവിഡ് പരിശോധനയിൽ നെഗറ്റീവ് ഫലംകാണിക്കുന്നിടത്തോളം കാലം ആളുകൾക്ക് 'കോവിഡ് ഫ്രീഡം പാസ്സുകൾ' നൽകാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത വർഷത്തോടെ രാജ്യത്തെ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരാൻ സാധിക്കും എന്ന് വിശ്വസിക്കുന്ന ഈ പദ്ധതിയുടെ വിശദാംശങ്ങൾ പക്ഷെ ഇപ്പോഴും വൈറ്റ്ഹാളിൽ ഉദ്യോഗസ്ഥരാൽ അവഗണിക്കപ്പെട്ടു കിടക്കുകയാണ്.

ഇത്തരത്തിലുള്ള ഫ്രീഡം പാസ്സുകൾ ലഭിക്കുവാൻ, ജനങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുകയും പരിശോധനാഫലം നെഗറ്റീവ് ആയതിന്റെ റിപ്പോർട്ടുകൾ സമർപ്പിക്കുകയും വേണം. ഇത് ചെയ്താൽ ഉടൻ ഇവർക്ക് ഒരു എഴുത്തോ, രേഖയോ, കാർഡോ നൽകും. ഇത് അവർക്ക് സ്വതന്ത്രമായി സഞ്ചരിക്കുന്നതിനുള്ള അനുവാദമായിരിക്കും. ഈ സർട്ടിഫിക്കറ്റുകൾ ഫോണിൽ സംഭരിച്ചു വയ്ക്കാൻ കഴിയും. സർക്കാരിന്റെ വാക്സിൻ പദ്ധതി യാഥാർത്ഥ്യമാകുന്നതുവരെ ജനങ്ങൾക്ക് സാധാരണ ജീവിതം നയിക്കാൻ ഇത് സഹായിക്കും എന്നാണ് വിശ്വസിക്കുന്നത്.

ഇത്തരത്തിൽ കോവിഡ് ഫ്രീഡം പാസ്സുകൾ ലഭിച്ചാൽ പിന്നെ മാസ്‌കുകൾ ധരിക്കേണ്ടതായിട്ടില്ല. മാത്രമല്ല, സുഹൃത്തുക്കളുമായും ബന്ധുക്കളുമായും അടുത്തിടപഴകാനും കഴിയും. സാമൂഹിക അകലം പാലിക്കേണ്ടതില്ല. ഇവർക്ക് സ്വതന്ത്രമായി നിരത്തുകളിലൂടെ നടക്കാം. മാസ്‌ക് ധരിക്കാത്തതെന്ത് എന്ന് ആരെങ്കിലും ചോദിച്ചാൽ ഈ ഫ്രീഡം പാസ്സ് കാണിച്ചാൽ മതി എന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. മുൻ ആരോഗ്യകാര്യ സെക്രട്ടറി ജേറെമി ഹണ്ടാണ് ഇത്തരത്തിലുള്ള ഒരു നിർദ്ദേശം ആദ്യമായി വച്ചത്.

എന്നാൽ അദ്ദേഹം നൽകിയ നിർദ്ദേശത്തിൽ മാസത്തിൽ ഒരിക്കൻ പരിശോധന നടത്തണം എന്നായിരുന്നു നിഷ്‌കർഷിച്ചിരുന്നത്. കൂടുതൽ ജനങ്ങൾ ഇത്തരത്തിൽ പരിശോധനക്കായി മുന്നോട്ട് വരുവാൻ വിവിധ ഇൻസെന്റീവുകൾ പ്രഖ്യാപിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. സ്ലോവാക്യയിൽ ഒരു വാരാന്ത്യത്തിൽ രാജ്യത്തെ 10 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ള എല്ലാപൗരന്മാരേയും പരിശോധനക്ക് വിധേയരാക്കിയ നടപടിയായിരുന്നു ഇത്തരത്തിലുള്ള ഒരു പദ്ധതിക്ക് ഉദാഹരണമായി ഹണ്ട് ചൂണ്ടിക്കാട്ടിയത്.

ഈ പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെങ്കിൽ പ്രതിദിനം ദശലക്ഷക്കണക്കിന് പരിശോധനകൾ നടത്തേണ്ടതായി വരും. എന്നാൽ, നിലവിൽ പ്രതിദിനം 5 ലക്ഷം പരിശോധനകൾ നടത്തുവാനുള്ള സൗകര്യം മാത്രമാണ് ബ്രിട്ടനിലുള്ളത്. എന്നാൽ, അടുത്തവർഷം ആദ്യത്തോടെ ഈ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം 10 ദശലക്ഷം പരിശോധനകൾ എന്നതാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞാൽ ബ്രിട്ടനിലെ മൊത്തം ആളുകളേയും ആഴ്‌ച്ചയിൽ ഒരിക്കൽ പരിശോധനക്ക് വിധേയരാക്കാൻ സാധിക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP