Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

എന്താണു സംഭവിക്കുന്നതെന്നും എല്ലാവരും എന്താണ് എന്നെപ്പറ്റി പറയുന്നതെന്നും എനിക്കറിയില്ല; ബിസിസിഐയുമായും മുംബൈ ഇന്ത്യൻസ് മാനേജ്മെന്റുമായും ഞാൻ നിരന്തരം ആശയവിനിമയം നടത്തുന്നു; പ്രതികരിച്ച് രോഹിത് ശർമ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: രോഹിത് ശർമ ഇതാദ്യമായി പരസ്യ പ്രതികരണവുമായി രംഗത്ത്. മറ്റുള്ളവർ പറയുന്നതെന്താണെന്നു തനിക്കറിയില്ലെന്നും ബിസിസിഐയുമായി താൻ ആശയവിനിമയം നടത്തുന്നുണ്ടെന്നുമാണു രോഹിത്തിന്റെ വിശദീകരണം.

വാർത്താ ഏജൻസിയായ പിടിഐക്കു നൽകിയ അഭിമുഖത്തിലാണു രോഹിത്തിന്റെ പ്രതികരണം. ഐപിഎലിനിടെ സംഭവിച്ച പരുക്കിന്റെ പേരിൽ രോഹിത്തിനെ ആദ്യം ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയെങ്കിലും മുംബൈ ഇന്ത്യൻസിനൊപ്പം താരം കളിക്കാനിറങ്ങിയതോടെ വിമർശനമുയർന്നിരുന്നു.

ഫൈനലിൽ തകർപ്പൻ പ്രകടനം നടത്തി മുംബൈയെ രോഹിത് കിരീടത്തിലേക്കു നയിക്കുകയും ചെയ്തു. രോഹിത് പുറത്തായതോടെ, ഏകദിനത്തിലും ട്വന്റി20യിലും വൈസ് ക്യാപ്റ്റൻ സ്ഥാനം ബിസിസിഐ കെ.എൽ.രാഹുലിനു നൽകിയിരുന്നു. എന്നാൽ പിന്നീട്, ടെസ്റ്റ് ടീമിലേക്ക് രോഹിത്തിനെ തിരിച്ചുവിളിച്ചു. പക്ഷേ, അപ്പോഴും താരത്തിന്റെ പരുക്കുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ അവസാനിച്ചിരുന്നില്ല. ഇപ്പോൾ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നടത്തിവരികയാണു താരം. രോഹിത് പറഞ്ഞത്:

എനിക്കൊന്നുമറിയില്ല
സത്യസന്ധമായി പറഞ്ഞാൽ, എന്താണു സംഭവിക്കുന്നതെന്നും എല്ലാവരും എന്താണ് എന്നെപ്പറ്റി പറയുന്നതെന്നും എനിക്കറിയില്ല. ഒരു കാര്യം ഞാൻ വ്യക്തമാക്കട്ടെ, ബിസിസിഐയുമായും മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്റുമായും ഞാൻ നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. ഇപ്പോഴും നടത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP