Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോളേജിന്റെ കൊള്ളരുതായ്മകൾക്കെതിരെ പ്രതികരിച്ചാൽ ഇരുട്ടു മുറിയിൽ കൊണ്ടുപോയി മർദ്ദിക്കും; ഹാൾടിക്കറ്റ് വലിച്ചുകീറി പരീക്ഷ എഴുതുന്നത് തടസ്സപ്പെടുത്തും; കേസ് കൊടുക്കുന്നവരെ സ്വാധീനം ഉപയോഗിച്ച് പ്രതിയാക്കും; പാസ്റ്റർ സണ്ണി ഡാനിയേലിന്റെ ബഥേൽ മെഡിക്കൽ മിഷൻ നഴ്‌സിങ് കോളേജിൽ നടക്കുന്ന ക്രൂരതകൾ മറുനാടനോട് വിവരിച്ച് പൂർവ്വ വിദ്യാർത്ഥിനി

കോളേജിന്റെ കൊള്ളരുതായ്മകൾക്കെതിരെ പ്രതികരിച്ചാൽ ഇരുട്ടു മുറിയിൽ കൊണ്ടുപോയി മർദ്ദിക്കും; ഹാൾടിക്കറ്റ് വലിച്ചുകീറി പരീക്ഷ എഴുതുന്നത് തടസ്സപ്പെടുത്തും; കേസ് കൊടുക്കുന്നവരെ സ്വാധീനം ഉപയോഗിച്ച് പ്രതിയാക്കും; പാസ്റ്റർ സണ്ണി ഡാനിയേലിന്റെ ബഥേൽ മെഡിക്കൽ മിഷൻ നഴ്‌സിങ് കോളേജിൽ നടക്കുന്ന ക്രൂരതകൾ മറുനാടനോട് വിവരിച്ച് പൂർവ്വ വിദ്യാർത്ഥിനി

ജാസിം മൊയ്തീൻ

കോഴിക്കോട്: ഈ മാസം 16ന് തിങ്കളാഴ്ചയാണ് കോഴിക്കോട് മുക്കം സ്വദേശിയായ അബി ഗെയിൽ എന്ന വിദ്യാർത്ഥിനിയെയും അവരുടെ കുടുംബത്തെയും ബാംഗ്ലൂർ ലഗ്ഗേരിയിൽ പ്രവർത്തിക്കുന്ന ബഥേൽ മെഡിക്കൽ മിഷൻ നഴ്‌സിങ് കോളേജ് അധികൃതരും ഗുണ്ടകളും ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. 2016ൽ ബഥേൽ കോളേജിൽ നിന്നും നഴ്‌സിങ് പൂർത്തിയാക്കി അബിഗെയിൽ തന്റെ സർട്ടിഫിക്കറ്റുകൾക്കും മുടങ്ങിയ പരീക്ഷ എഴുതുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാനുമായി കുടുംബവുമായി എത്തിയപ്പോഴായിരുന്നു കോളേജ് ചെയർമാനായ പാസ്റ്റർ സണ്ണിഡാനിയേലും സംഘവും ചേർന്ന് അബിഗെയിലിനെയും കുടുംബത്തെയും ക്രൂരമായി മർദ്ദിച്ചത്.

മർദ്ദനത്തിൽ ക്രൂരമായി പരിക്കേറ്റ് വീട്ടിൽ വിശ്രമത്തിലാണ് അബിയും കുടുംബവും. സംഭവത്തിൽ കോഴിക്കോട് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വർഷങ്ങളായി പാസ്റ്റർ സണ്ണിഡാനിയേലും സംഘവും കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതകളെ കുറിച്ച് മറുനാടൻ മലയാളിയുമായി സംസാരിക്കുകയാണ് മർദ്ദനത്തിനിരയായ അബി ഗെയിൽ. കോളേജിൽ നിരവധിയായ പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ടെന്നും എന്നാൽ ആ പ്രശ്‌നങ്ങൾക്കെതിരെ ശബ്ദിക്കാൻ ജീവനിൽ പേടിയുള്ളതിനാൽ തന്നെ ആരും തയ്യാറാകാറില്ലെന്നും അബിഗെയിൽ പറയുന്നു.

കോളേജിന്റെ അഫിലിയേഷൻ യൂണിവേഴ്‌സിറ്റി റദ്ദാക്കിയതാണ്. ഇക്കാര്യങ്ങളെ കുറിച്ച് ആരും ചോദിക്കുകയോ ഏതെങ്കിലും രീതിയിൽ പ്രതികരിക്കുകയോ ചെയ്യാറില്ല. പേടി കൊണ്ടാണ് ആരും ഒന്നും മിണ്ടാത്തത്. ഏതെങ്കിലും തരത്തിൽ കോളേജിൽ പ്രതികരിച്ചാൽ ക്രൂരമായ മർദ്ദനങ്ങൾ ഏൽക്കേണ്ടി വരും. ഒന്നിലധികം ഇരുട്ടുമുറികൾ കോളേജ് ക്യാമ്പസിലുണ്ട്. ഏതെങ്കിലും തരത്തിൽ പ്രതികരിക്കുന്നവരെ അതിനകത്തുകൊണ്ടുപോയി ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് മർദ്ദിക്കും. ഇത്തരത്തിൽ മർദ്ദനത്തിനിരയായ നിരവധി പേർ നിവൃത്തികേട് കൊണ്ട് അവിടെ തുടരുന്നുണ്ട്. പലരും വായ്പയെടുത്ത് പഠിക്കുന്നവരാണ്. അത്‌കൊണ്ട് തന്നെ കൊള്ളരുതായ്മകൾക്കെതിരെ ശബ്ദിക്കാൻ ധൈര്യപ്പെടാറില്ല. ശബ്ദിക്കുന്നവരെ എല്ലാ തരത്തിലും അവർ ദ്രോഹിക്കും. കോളേജിൽ ഡ്രൈവർമാരായി നിയമിക്കുന്നത് ഗുണ്ടകളെയാണ്. ഈ ഗുണ്ടകളെ ഉപയോഗിച്ചാണ് വിദ്യാർത്ഥികളെ മർദ്ദിക്കുന്നത്.

ഞങ്ങളെ മർദ്ദിച്ചത് പാസ്റ്റർ സണ്ണി ഡാനിയേലും ഡ്രൈവർമാരെന്ന പേരിൽ കോളേജിൽ നിയമിച്ച ഗുണ്ടകളുമാണ്. മർദ്ദനമേറ്റവർ പോലും ഇക്കാര്യങ്ങൾ പിന്നീട് തുറുന്നുപറയാൻ ഭയക്കും. പുറത്തുപറഞ്ഞാൽ പരീക്ഷ എഴുതാൻ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തും. കോളേജിലെ കൊള്ളരുതായ്മകൾക്കെതിരെ പരാതി നൽകിയ വിദ്യാർത്ഥികളുടെ ഹാൾടിക്കറ്റുകൾ വലിച്ചുകീറി അവരെ പരീക്ഷ എഴുതുന്നത് തടസ്സപ്പെടുത്തിയിരുന്നു. സർട്ടിഫിക്കറ്റുകൾ തരാതിരിക്കുകയും ചെയ്യും. കോളേജിന്റെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാൻ യൂണിവേഴ്‌സിറ്റിയിൽ ചെന്നപ്പോഴാണ് അറിയുന്നത് കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കിയതാണെന്ന്.

ഇത് ചോദ്യം ചെയ്തപ്പോഴും പാസ്റ്റർ സണ്ണിഡാനിയേൽ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. പരീക്ഷ എഴുതാൻ സമ്മതിക്കില്ലെന്നും സർട്ടിഫിക്കറ്റുകൾ തിരിച്ചുതരില്ലെന്നും ഭീഷണിപ്പെടുത്തി. ഒന്നുമിണ്ടിയാൽ പോലും വലിയ തുക ഫൈൻ അടക്കണം. ഫൈൻ അടക്കാതിരുന്നാൽ പരീക്ഷ എഴുതിക്കില്ല. നിവൃത്തികേട് കൊണ്ട് പലരും അവർ പറയുന്ന തുക ഫൈൻ അടക്കും. പൊലീസിൽ പരാതി നൽകിയാൽ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കും. പരാതി കൊടുത്തവർ ജയിലിൽ കിടക്കേണ്ട അവസ്ഥ വരും. ഇത്തരത്തിൽ കേസിൽ കുടുങ്ങിയ നിരവധി പേർ പഠനം മതിയാക്കിയിട്ടുണ്ട്.

പെന്തക്കോസ്ത് വിഭഗം നടത്തുന്ന ഒരു കോളേജ് ആണിത്. അതു കൊണ്ട് തന്നെ പെന്തക്കോസ്ത് ആചാരപ്രകാരമുള്ള പ്രാർത്ഥനകൾ എല്ലാദിവസവും നടക്കാറുണ്ട്.ഹോസ്റ്റലിൽ നടക്കുന്ന ഈ പ്രാർത്ഥനയിൽ പങ്കെടുക്കൽ നിർബന്ധമാണ്. ക്രിസ്ത്യൻ വിശ്വാസികളല്ലാത്ത വിദ്യാർത്ഥികളും പങ്കെടുക്കണം. മറ്റു മതസ്ഥരുടെ ആരാധനകളോ ആചാരങ്ങളോ ഇവിടെ അനുവദിക്കാറില്ല. പ്രാർത്ഥനയിൽ പങ്കെടുക്കാൻ വിസമ്മതിച്ചാലും ഭീഷണിപ്പെടുത്തും. ഫൈൻ അടക്കേണ്ടിവരും. ഹോസ്റ്റലിൽ മറ്റുവിദ്യാർത്ഥികൾക്കിടയിൽ വെച്ച് അപമാനിക്കുകയും മർദ്ദിക്കുകയും ചെയ്യുമെന്നും അബിഗെയിൽ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP