Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഇത് ക്രൂരവും വിമതശബ്ദങ്ങളെ നിശബ്ദമാക്കുകയും ചെയ്യുന്ന നിയമം; ഐടി ആക്ടിൽ നിന്ന് ഒഴിവാക്കിയ സെക്ഷൻ 66 (എ)യ്ക്ക് സമാനമാണിത്'; കേരള പൊലീസ് ആക്ടിനെതിരെ പ്രശാന്ത് ഭൂഷൺ; കേരള സർക്കാർ കൊണ്ടുവന്നത് സിപിഎമ്മിന്റെ ദേശീയ നിലപാടിന് വിരുദ്ധമായി നിയമം; അടിച്ചമർത്തൽ നിയമനത്തിനെതിരെ മൗനം പാലിച്ച് യെച്ചൂരിയും

'ഇത് ക്രൂരവും വിമതശബ്ദങ്ങളെ നിശബ്ദമാക്കുകയും ചെയ്യുന്ന നിയമം; ഐടി ആക്ടിൽ നിന്ന് ഒഴിവാക്കിയ സെക്ഷൻ 66 (എ)യ്ക്ക് സമാനമാണിത്'; കേരള പൊലീസ് ആക്ടിനെതിരെ പ്രശാന്ത് ഭൂഷൺ; കേരള സർക്കാർ കൊണ്ടുവന്നത് സിപിഎമ്മിന്റെ ദേശീയ നിലപാടിന് വിരുദ്ധമായി നിയമം; അടിച്ചമർത്തൽ നിയമനത്തിനെതിരെ മൗനം പാലിച്ച് യെച്ചൂരിയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സൈബർ ആക്രമണങ്ങൽ തടയാനെന്ന പേരിൽ കേരളം കൊണ്ടുവന്ന പൊലീസ് ആക്ട് ഭേദഗതി രാജ്യത്തെ ഏറ്റവും ശക്തമായ പത്രമാരണ നിയമം ആകുമ്പോൾ അതിനെ തുറന്നെതിർത്ത് മുതിർന്ന അഭിഭാഷകനും ആക്ടിവിസുറ്റുമായി അഡ്വ. പ്രശാന്ത് ഭൂഷൺ. സൈബർ ആക്രമണങ്ങൾ തടയാനെന്ന പേരിലാണ് കേരള സർക്കാർ ഇത്തരമൊരു നിയമം കൊണ്ടുവന്നതെങ്കിലും ചൈനക്ക് സമാനമായി അഭിപ്രായം സ്വാതന്ത്ര്യത്തിന് തടയിടലാണ് ലക്ഷ്യമെന്ന ആരോപണം ശക്തമാണ്. ഇതിനിടെയാണ് നിയമം ദേശീയ തലത്തിലും ചർച്ചയായി മാറുന്നത്.

കേരള സർക്കാർ പൊലീസ് നിയമങ്ങളിൽ ഭേദഗതി വരുത്തിയ നടപടി നിർദ്ദയവും വിമതശബ്ദങ്ങളെ അടിച്ചമർത്തുന്നതാണെന്നും പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദേശീയ തലത്തിലെ സിപിഎം നിലപാടിന് വിരുദ്ധമാണ് ഈ നിയമം. അതുകൊണ്ട് തന്നെ കൂടുതൽ പ്രതികരണങ്ങൾക്ക് സിപിഎം ദേശീയ നേതൃത്വം തയ്യാറായിട്ടില്ല.

'കുറ്റകരമായി കരുതപ്പെടുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ജയിൽ ശിക്ഷ നൽകുന്ന ഓർഡിനൻസിലൂടെ കേരള പൊലീസ് ആക്ടിൽ സംസ്ഥാന സർക്കാർ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇത് ക്രൂരവും വിമത ശബ്ദങ്ങളെ നിശബ്ദമാക്കുകയും ചെയ്യുന്ന നിയമമാണ്. ഐടി ആക്ടിൽ നിന്ന് ഒഴിവാക്കിയ സെക്ഷൻ 66 (എ)യ്ക്ക് സമാനമാണിത്,' പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.

പ്രശാന്ത് ഭൂഷന്റെ ട്വീറ്റോട് ഈ വിഷയം ദേശീയ തലത്തിലും ചർച്ചയായിട്ടുണ്ട്. അതേസമയം പാർട്ടി നിലപാടിന് വിരുദ്ധമായ ഈ നിയമത്തിന് എതിരായി സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചിട്ടില്ല. സംസ്ഥാന സർക്കാറിന്റെ നിലപാടിനോട് വലിയ എതിർപ്പാമ

കഴിഞ്ഞ ദിവസമാണ് സൈബർ ആക്രമണങ്ങൾ തടയാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിക്ക് അനുമതി നൽകിയത്. പൊലീസ് നിയമത്തിൽ 118 എ എന്ന വകുപ്പ് കൂട്ടിച്ചേർത്താണ് ഭേദഗതി ചെയ്തിരിക്കുന്നത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ ലക്ഷ്യമിട്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് 5 വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്.

2000ത്തിലെ ഐടി ആക്ടിലെ 66എ വകുപ്പും 2011 ലെ കേരള പൊലീസ് ആക്ടിലെ 118(ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് കാണിച്ച് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പകരം സുപ്രീം കോടതി മറ്റു നിയമങ്ങളൊന്നും കൊണ്ട് വന്നിരുന്നില്ല. ഇതിനെ നേരിടാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടർന്നാണ് ഭേദഗതി.

ഭേദഗതിക്കെതിരെ നിരവധി കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. രണ്ട് ആളുകൾ ചായക്കടയിലിരുന്ന് പരദൂഷണം പറഞ്ഞാൽ ജാമ്യമില്ലാതെ പിടിച്ച് അകത്തിടാനുള്ള കരിനിയമമാണ് മന്ത്രിസഭ അംഗീകരിച്ചതെന്നായിരുന്നു അഭിഭാഷകൻ ഹരീഷ് വാസുദേവൻ പറഞ്ഞത്. അടുത്ത ആറുമാസം ഇതിന്റെ ഉപയോഗമാവും കേരളം കാണാൻ പോകുന്ന ഏറ്റവും വലിയ ജനാധിപത്യ ധ്വംസനം. ഇതല്ല സൈബർ ലിഞ്ചിങ്ങിനുള്ള മരുന്ന്. ആ കാരണത്തിൽ ഇത് നടപ്പാക്കേണ്ടെന്നും ഹരീഷ് വാസുദേവൻ പറഞ്ഞു. എൽ.ഡി.എഫിന്റേയും സിപിഐ.എമ്മിന്റേയും നയം ചവറ്റുകൊട്ടയിലിട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിർദ്ദേശം പിണറായി വിജയൻ ഒപ്പിടുന്ന കാഴ്ചയാണിതെന്നും ഹരീഷ് പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നതു തടയാനെന്നു ചൂണ്ടിക്കാട്ടി കൊണ്ടുവന്ന ഭേദഗതി എല്ലാ വിനിമയ ഉപാധികൾക്കും ബാധകമാക്കുകയായിരുന്നു. ഇതാണ് വിമർശന വിധേയമാകുന്നത്. സർക്കാരിനെ വിമർശിക്കുന്നവരെ ജയിലിൽ അടയ്ക്കാനുള്ള നീക്കമാണിതെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസ് സോഷ്യൽ മീഡിയയെ നിരീക്ഷിക്കുന്നുണ്ട്. പൊലീസിൽ സൈബർ ഡോമുമുണ്ട്. സർക്കാരിന് ഇഷ്ടമില്ലാത്തവർ ഇടുന്ന പോസ്റ്റുകൾക്ക് എതിരെ കേസെടുക്കാനാണ് ഈ നീക്കമെന്നാണ് ഉയരുന്ന ആരോപണം.

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് 5 വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ നൽകാനുള്ള വ്യവസ്ഥയാണു ഭേദഗതിയിലുള്ളത്. വാറന്റ് ഇല്ലാതെ കേസെടുക്കാൻ കഴിയുന്ന കൊഗ്നിസിബിൾ വകുപ്പാണിത്. ആർക്കും പരാതിയില്ലെങ്കിലും പൊലീസിനു സ്വമേധയാ കേസെടുക്കാം.

അതേസമയം, ജാമ്യമില്ലാ വകുപ്പല്ല. കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും ഭേദഗതി കൊണ്ടുവന്നത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടെന്ന ആരോപണം അതിശക്തമാണ്. സർക്കാരിനെതിരെ നിലപാട് എടുക്കുന്നവരെ കുടുക്കാനാണെന്ന് ആരോപണമുണ്ട്. ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ, സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെന്റർ, സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് തുടങ്ങിയ സംഘടനകൾ ഓർഡിനൻസിനെതിരെ പര്യമായി രംഗത്തുവന്നിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി 2015 ൽ ഐടി ആക്ട് 66 എ വകുപ്പിനൊപ്പം പൊലീസ് ആക്ടിലെ 118 ഡി എടുത്തുകളഞ്ഞത്. അതേ 118ാം വകുപ്പിലാണ് പുതിയ ഭേദഗതി കൂട്ടിച്ചേർത്തിരിക്കുന്നത്. പ്രസ്താവന, അഭിപ്രായപ്രകടനം, ഫോൺവിളി എന്നിവയിലൂടെയോ ഏതെങ്കിലും വ്യക്തിയെ പിന്തുടർന്നോ ഏതെങ്കിലും ഉപകരണം വഴിയോ ഇ മെയിൽ വഴിയോ അസഭ്യമായ രീതിയിൽ ശല്യപ്പെടുത്തിയാൽ 3 വർഷം വരെ തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്ന കുറ്റമായിരുന്നു 118 ഡി. പുതിയ നിയമവും സമാനമാണെന്ന വിമർശനമാണ് ഉയരുന്നത്.

അപകീർത്തിപ്പെടുത്തൽ, അപമാനിക്കൽ തുടങ്ങിയവ വ്യക്തികേന്ദ്രീകൃതമായ വിലയിരുത്തലുകളാണെന്നിരിക്കെ വാറന്റ് ഇല്ലാതെയുള്ള അറസ്റ്റ് ജനാധിപത്യവിരുദ്ധം എന്നാണ് ഉയരുന്ന പൊതു വികാരം. സമൂഹമാധ്യമങ്ങൾക്കു പുറമേ എല്ലാത്തരം മാധ്യമങ്ങൾക്കും ബാധകമെന്നതിനാൽ മാധ്യമസ്വാതന്ത്ര്യത്തിനും വിലങ്ങുതടിയാകും. സർക്കാർ വിരുദ്ധരെന്ന് പറയുന്ന മാധ്യമങ്ങളേയും കേസിൽ കുടുക്കാം.

ശബരിമലയിലും സ്വർണ്ണ കടത്തിലും സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ സർക്കാരിന് വിനയായിരുന്നു. ഇത്തരം വിമർശനങ്ങൾ ഇനിയുണ്ടാകില്ലെന്ന് തടയാനാണ് പൂതിയ ഭേദഗതിയെന്ന വിലയിരുത്തലും സജീവമാണ്. ജനാധിപത്യ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ശിക്ഷാ നിയമത്തിൽ അപകീർത്തിയുമായി ബന്ധപ്പെട്ട വകുപ്പ് റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച സിപിഎം ആണ് കേരള പൊലീസ് ആക്ടിൽ അതിനെക്കാളും ജനാധിപത്യവിരുദ്ധമായ നിയമം എഴുതിച്ചേർക്കുന്നതെന്ന വിമർശനവുമായി ചർച്ച സജീവാക്കുകയാണ് മുഖ്യധാരാ മാധ്യമങ്ങളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP