Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പൗരാണികം, വന്യം, തീക്ഷ്ണം; ലേകത്തിലെ ഏറ്റവും സജീവമായ അഗ്‌നിപർവ്വതങ്ങളുടെ സാന്നിദ്ധ്യം; ഊഷ്മളമായ കാലവസ്ഥയും വഴിഞ്ഞൊഴുകുന്ന പ്രകൃതി സൗന്ദര്യവും; ഒപ്പം കാമാസക്തി ഉളവാക്കുന്ന ഏതോ ഒരു മാസ്മരിക ശക്തിയും; ലൈംഗിക തീർത്ഥാടന കേന്ദ്രങ്ങൾ എന്നറിയപ്പെടുന്ന ഇറ്റലിയിലെ രണ്ട് ദ്വീപുകളുടെ കഥ

പൗരാണികം, വന്യം, തീക്ഷ്ണം; ലേകത്തിലെ ഏറ്റവും സജീവമായ അഗ്‌നിപർവ്വതങ്ങളുടെ സാന്നിദ്ധ്യം; ഊഷ്മളമായ കാലവസ്ഥയും വഴിഞ്ഞൊഴുകുന്ന പ്രകൃതി സൗന്ദര്യവും; ഒപ്പം കാമാസക്തി ഉളവാക്കുന്ന ഏതോ ഒരു മാസ്മരിക ശക്തിയും; ലൈംഗിക തീർത്ഥാടന കേന്ദ്രങ്ങൾ എന്നറിയപ്പെടുന്ന ഇറ്റലിയിലെ രണ്ട് ദ്വീപുകളുടെ കഥ

മറുനാടൻ ഡെസ്‌ക്‌

റോം: ഇറ്റലിയിലെ യോലിയൻ ദ്വീപുസമൂഹത്തിലെ രണ്ട് ദ്വീപുകളാണ് സ്ടോംബോലിയും ഫിലിക്കോഡിയും. മറ്റു ദ്വീപുകളെ അപേക്ഷിച്ച് ഇവയ്ക്കുള്ള പ്രത്യേകത, ഇവയിൽ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന അജ്ഞാതമായ ഒരു ലൈംഗിക ഉത്തേജന ശക്തിയാണ്. നഷ്ടപ്പെട്ടുപോയ ലൈംഗിക ശക്തി വീണ്ടെടുക്കുവാനും, കാമാതുര രാത്രികളിലെ പരമാനന്ദം നുകരുവാനുമായി നൂറുകണക്കിനാളുകളെത്തുന്ന ഈ ദ്വീപുകൾ അറിയപ്പെടുന്നത് തന്നെ ലൈംഗികതയുടെ തീർത്ഥാടനകേന്ദ്രങ്ങളായാണ്. പ്രത്യൂദ്പാദനത്തിന്റെ പവിഴപുറ്റുകൾ എന്നും ഇവ അറിയപ്പെടുന്നു.

ഒഴിവുകാലം ചെലവഴിക്കാൻ എത്തുന്നവരിൽ പലർക്കും, ജീവിതം തന്നെ മാറ്റിമറിച്ച അനുഭവങ്ങളാണ് ഇവിടെനിന്നും ലഭിച്ചിട്ടുള്ളത്. കാമചേതന ഉണർത്തുന്ന അന്തരീക്ഷമാണ് ഈ ദ്വീപുകൾക്ക് ലൈംഗികതയുടെ തീർത്ഥാടന കേന്ദ്രങ്ങൾ എന്ന പേര് ലഭിക്കാൻ കാരണമായതെന്നാണ് പ്രദേശവാസികൾ പറയുന്നത്. പ്രലോഭനം നിറഞ്ഞ അന്തരീക്ഷം കിടപ്പുമുറിയിൽ പുതിയ പരീക്ഷണങ്ങൾക്ക് പ്രേരിപ്പിക്കുമത്രെ!

ദ്വീപിലെ ഇളം ചൂടുള്ള ജലം, ലാവ ഒഴുകിത്തീർത്ത മനോഹരമായ വഴിത്താരകൾ, ഉത്തേജനം പകരുന്ന രതിക്രീഡാ ഗുഹകൾ, ദുരൂഹത നിറഞ്ഞുനിൽക്കുന്ന അപൂർവ്വ പുഷ്പങ്ങൾ, ഇവയുടെയെല്ലാം അപൂർവ്വമായ ഒത്തുചേരലാണ് മനുഷ്യനെ ആദിപാപത്തിലേക്ക് ആകർഷിക്കുന്നതെന്നാണ് പറയപ്പെടുന്നത്.വേഗം ഒരു കുഞ്ഞുപിറക്കാനായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും നവദമ്പതിമാർ ഇവിടെയെത്താറുണ്ട്.അനുയോജ്യനായ പുരുഷനെ ലഭിക്കാൻ കടലിലേക്ക് നീണ്ടുകിടക്കുന്ന പാറക്കെട്ടുകളിൽ ഏകയായി ഇരുന്ന് പ്രാർത്ഥിച്ചാൽ മതിയത്രെ!

ലാവയൊഴുകിയ വഴികൾ

ലോകത്തിലെ തന്നെ ഏറ്റവും സജീവമായ അഗ്‌നിപർവ്വതങ്ങളിൽ ഒന്നായ സ്ട്രോംബോളി അഗ്‌നിപർവ്വതത്തിന്റെ സാന്നിദ്ധ്യമാണത്രെ ഇവിടം കാമാസക്തി ഉണർത്തുന്ന ഭൂമികയായി മാറുവാൻ ഒരു കാരണം. തീർത്തും അസ്വസ്ഥയാണിവൾ. ഇടയ്ക്കിടയ്ക്ക് ചെറു സ്ഫോടനങ്ങളിലൂടെ ലാവ പുറത്തേക്ക് വമിപ്പിക്കും. ഭൂമിയെ നടുക്കുന്ന ഗർജ്ജനത്തോടെ ചെറിയ തീഗോളങ്ങൾ പുകയുടെ അകമ്പടിയോടെ ചിതറിത്തെറിക്കുമ്പോൾ ഹൃദയമിടിപ്പിനും വേഗതകൂടും.

അഗ്‌നിപർവ്വതത്തിന്റെ വശങ്ങൾ മഞ്ഞ, ചുവപ്പ്, ഓറഞ്ച്, പച്ച, കറുപ്പ് നിറങ്ങളിലുള്ള മണ്ണാണ്. പാറക്കെട്ടുകളെ പൊതിഞ്ഞ് പിങ്ക് നിറത്തിലുള്ള പുഷ്പങ്ങളും. തെളിഞ്ഞ ഇളംനീല സമുദ്രജലത്തിന്റെ അതിരുകൾ തീർത്ത്, ലാവക്കറുപ്പിൽ നെഞ്ചുവിരിച്ചു നിൽക്കുന്ന പാറക്കെട്ടുകൾ ഒരു ഭാഗത്ത്. ദ്വീപിലെ തുറമുഖത്തുനിന്നും പിസ്‌കിറ്റ കടൽത്തീരം വരെ നീണ്ടു കിടക്കുന്ന വെള്ളച്ചുമരുകളുള്ള വീടുകളുടെ നിര. രാത്രിയിലും കടലിലൂടെ യാത്രചെയ്യുവാൻ നിരനിരയായി സന്ദർശകരെ കാത്തുകിടക്കുന്ന ബോട്ടുകൾ. രാത്രികാലങ്ങളിൽ, കടലിൽ നിന്നും അഗ്‌നിപർവ്വതത്തിലെ തീഗോളങ്ങളുടെ ദൃശം.

ഓരോ പതിനഞ്ചു മിനിറ്റിൽ പോലും സ്ഫോടനം നടക്കുന്ന സജീവമായ അഗ്‌നിപർവ്വതത്തിന്റെ സാന്നിദ്ധ്യം ഈ ദ്വീപുകളുടെ ഉള്ളറകളിൽ ഉഷ്ണമുണർത്തുന്നു. ഭൂമിക്കടിയിലെ ചൂട് ഇടക്കിടക്ക് സമുദ്രാന്തർഭാഗത്തേക്ക് വമിക്കുന്നു. പിന്നീട് ഉയർന്നു പൊന്തി പൊട്ടിത്തകരുന്ന അല്പായുസ്സായ കുമിളകളിലൂടെ ഈ ചൂട് അന്തരീക്ഷത്തിൽ പരക്കുന്നു. ഭൂമിക്കടിയിലെ ഈ ചൂടാണ് സിരകളിൽ പടർന്ന് കാമാസക്തി ഉണർത്തുന്നതെന്ന് പ്രദേശ വാസികൾ പറയുന്നു. നിങ്ങളുടെ ശരീരത്തിൽ നടക്കുന്ന അഗ്‌നിപർവ്വത സ്ഫോടനങ്ങളത്രെ ഓരോ കാമപൂർത്തീകരണവും.

പിങ്ക് പുഷ്പങ്ങൾ പുടവചുറ്റിയ പാറക്കെട്ടുകളീലൂടെ ഏട്ട് മണിക്കൂർ നീണ്ട നടത്തത്തിനൊടുവിൽ അതിന്റെ ഉഛിയിലെത്തുമ്പോൾ പൂർണ്ണ നഗ്‌നരാകണം. പാറക്കെട്ടുകൾക്കിടയിലെ മണ്ണിൽ വയറമർത്തി കമഴ്ന്ന് കിടക്കണം. ഭൂമിക്കുള്ളിലെ കമ്പനങ്ങൾ നമുക്ക് അനുഭവിക്കാനാകും. ആ കമ്പനങ്ങൾ സാവധാനം നമ്മുടെ സിരകളെ ഉണർത്തും. മനസ്സിൽ രതിഭാവം ഉണർത്തും. അതുകൊണ്ടാണ് ഈ അഗ്‌നിപർവ്വതത്തിനെ നാട്ടുകാർ ഇഢു എന്ന് വിളിക്കുന്നത്. കുസൃതിക്കാരനായ പയ്യൻ എന്നാണ് പ്രാദേശിക ഭാഷയിൽ ഈ വാക്കിന്റെ അർത്ഥം.

മാസ്മരിക ഗന്ധംചൊരിയുന്ന നിശാപുഷ്പങ്ങൾ

മറ്റെങ്ങും കാണാത്ത ചില അപൂർവ്വ പുഷ്പങ്ങളാണ് ഈ ദ്വീപുകളുടെ മറ്റൊരു പ്രത്യേകത. ലൈംഗിക ഉത്തേജനമുണ്ടാക്കുന്ന ഒരുതരം മാസ്മരിക സുഗന്ധം രാത്രികാലങ്ങളിൽ ഇവയിൽ നിന്നും വമിക്കും. ഈ ഗന്ധം ആസ്വദിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ഗർഭധാരണം നടക്കും എന്നാണ് വിശ്വാസം. അതാണത്രെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നവദമ്പതിമാർ ഇവിടെ എത്തുന്നത്. നിശാറാണി എന്ന് പ്രാദേശിക ഭാഷയിൽ വിളിക്കുന്ന ഈ പുഷ്പങ്ങളുടെ ഗന്ധം അമിതമായാൽ ലഹരിയിൽ ആറാടിയതുപോലെ ചുറ്റുമുള്ള ലോകം തന്നെ മറക്കുമത്രെ! ഇവിടത്തെ മിക്ക വീടുകൾക്ക് മുന്നിലും ഈ പുഷ്പം കാണാം.

സെസ്ട്രം നോക്ടർണം എന്ന ശാസ്ത്രീയ നാമമുള്ള ഈ അപൂർവ്വയിനം നിശാറാണി പുഷ്പങ്ങൾ അനാദികാലം മുതൽക്ക് തന്നെ ലൈഗികോത്തേജന ഔഷധമായി കണക്കാക്കിയിട്ടുള്ളതാണ്. മാത്രമല്ല, ഇവയുടെ മാസ്മരിക ഗന്ധം മനസ്സിൽ പ്രണയമുണർത്തുകയും ചെയ്യുമത്രെ! അതുകൊണ്ടാണ് ഒറ്റക്ക് ഒഴിവുകാലം ആസ്വദിക്കാൻ എത്തിയ പലരും ഇവിടെ വച്ച് പരസ്പരം കണ്ടുമുട്ടിയതും പ്രണയാതുരരായതും. ഇത്തരത്തിൽ ഇവിടെ വച്ച് പ്രണയബദ്ധരായ പലരും വിവാഹ ശേഷവും കുട്ടികൾ ജനിച്ചതിന് ശേഷവും ഇവിടെ എത്താറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

ലൈംഗിക തൃഷ്ണയുണർത്തുന്ന ചെങ്കുത്തായ പാറക്കെട്ടുകളും ഗുഹകളും

നേരത്തേ പറഞ്ഞതെല്ലാം സ്ട്രോംബൊലി ദ്വീപിന്റെ രഹസ്യങ്ങളാണെങ്കിൽ തൊട്ടടുത്തുള്ള ഫിലിക്കോഡിയിൽ കാമാതുരതയുണർത്തുന്നത് കടലിനുള്ളിൽ ചെങ്കുത്തായി നിൽക്കുന്ന പാറക്കെട്ടുകളും, ഒറ്റപ്പെട്ട് ചിതറിക്കിടക്കുന്ന ഗുഹകളുമാണ്. വെയിലിൽ നിന്നും രക്ഷനേടാനെന്ന വ്യാജേന ഇവിടെയെത്തി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർ നിരവധിയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഈ ഗുഹകൾക്കുള്ളിൽ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ഗർഭധാരണം ഉറപ്പാണത്രെ!

കടലിനു നടുവിൽ അവിടവിടെയായി ചിതറിക്കിടക്കുന്ന ചെങ്കുത്തായ പാറക്കെട്ടുകളിലെ ഈ ഗർഭധാരണ ഗുഹകളിലേക്ക് ഇണകളെ എത്തിക്കാൻ തദ്ദേശീയരായ മത്സ്യബന്ധന തൊഴിലാളികളുടെ ബോട്ടുകൾ സദാസമയവും തയ്യാറാണ്. മാത്രമല്ല, വിചിത്രമായ ആകൃതികളിൽ ഉയർന്ന് നിൽക്കുന്ന പാറക്കെട്ടുകളിൽ സ്പർശിച്ചാൽ സ്ത്രീകൾക്ക് അനുയോജ്യരായ ഇണകളെ ലഭിക്കും എന്നൊരു വിശ്വാസവുമുണ്ട്. ഇവിടേയ്ക്ക് സ്ത്രീകളെ കൊണ്ടുപോകുവാനും ബോട്ട് സർവ്വീസുകളുണ്ട്.

ഇതിൽ പുരുഷ ലൈംഗികാവയവത്തിന്റെ ആകൃതിയിലുള്ള ഒരു പാറക്കെട്ടുണ്ട്. അതിൽ സ്പർശിച്ചാൽ ആ സ്ത്രീക്ക്അധികം വൈകാതെ തന്നെ ഒരു കാമുകനെ ലഭിക്കുമെന്നും അയാളെ വിവാഹം കഴിച്ച് മരണം വരെ ജീവിക്കാനാകുമെന്നുമാണ് വിശ്വാസം. ധാരാളം കുട്ടികളുമുണ്ടാകുമത്രെ! പാറക്കെട്ടുകളെ പുണരാനുള്ള ബോട്ട് യാത്രയിൽ ആകാശത്തേക്ക് ഉയർന്ന് നിൽക്കുന്ന പുരുഷ ലിംഗാകൃതിയിലുള്ള ഈ പാറക്കെട്ട് യഥാർത്ഥത്തിൽ അഗ്‌നിപർവ്വത സ്ഫോടനത്തിന്റെ അവശിഷ്ടമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP