Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാനിൽ 1300 വർഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം കണ്ടെത്തി; കണ്ടെത്തിയത് പാക്-ഇറ്റാലിയൻ പുരാവസ്തു ഗവേഷകർ സംയുക്തമായി നടത്തി വന്ന പര്യവേക്ഷണത്തിൽ

പാക്കിസ്ഥാനിൽ 1300 വർഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം കണ്ടെത്തി; കണ്ടെത്തിയത് പാക്-ഇറ്റാലിയൻ പുരാവസ്തു ഗവേഷകർ സംയുക്തമായി നടത്തി വന്ന പര്യവേക്ഷണത്തിൽ

സ്വന്തം ലേഖകൻ

പെഷവാർ: പാക്കിസ്ഥാനിൽ 1300 വർഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം കണ്ടെത്തി. വടക്കു കിഴക്ക് പാക്കിസ്ഥാനിലെ സ്വാത് ജില്ലയിൽ പാക്-ഇറ്റാലിയൻ പുരാവസ്തുഗവേഷകർ സംയുക്തമായി നടത്തി വന്ന പര്യവേക്ഷണത്തിനിടെയാണ് ക്ഷേത്രം കണ്ടെത്തിയത്. ഷാഹി സാമ്രാജ്യകാലത്ത് പണി കഴിപ്പിച്ചതാണ് ക്ഷേത്രം.

850-1026 സി.ഇ. കാലഘട്ടത്തിലെ സാമ്രാജ്യമാണ് ഹിന്ദു ഷാഹി അഥവാ കാബൂൾ ഷാഹി. ഷാഹി സാമ്രാജ്യം കാബൂൾ താഴ് വര (കിഴക്കൻ അഫ്ഗാനിസ്ഥാൻ), ഗാന്ധാരം( ഇന്നത്തെ പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ), ആധുനിക വടക്ക്പടിഞ്ഞാറൻ ഇന്ത്യ എന്നിവടങ്ങളിൽ വ്യാപിച്ച് കിടന്നിരുന്നു.

ക്ഷേത്രം നിലനിൽക്കുന്ന സ്ഥലത്തിന് സമീപം സൈനികപ്പാളയങ്ങളുടേയും കാവൽ ഗോപുരങ്ങളുടേയും അവശേഷിപ്പുകൾ കണ്ടെടുത്തു. കൂടാതെ വലിയ ജലസംഭരണിയും ഇവിടെ കണ്ടെത്തി.

ആയിരക്കണക്കിന് കൊല്ലം പഴക്കമുള്ള പുരാവസ്തുക്കളുടെ വൻശേഖരം സ്വാതിലുണ്ടെന്ന് ഫസ്ലെ ഖാലിഖ് പറഞ്ഞു. ഹിന്ദു ഷാഹി സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ ഈ ഭാഗത്തുനിന്ന് ആദ്യമായാണ് കണ്ടെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP