Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വില്ല്യം കെയ്റ്റിനെ ആദ്യം കാണുന്നത് ഈ അടിവസ്ത്രം ധരിച്ച് കാറ്റ്‌വാക്കിനിറങ്ങിയപ്പോൾ; രണ്ടുപേരും പങ്കാളികളെ ഉപേക്ഷിച്ച് ലൈനടിച്ചു; വില്ല്യം രാജകുമാരൻ കെയ്റ്റിനെ കാമുകിയാക്കും മുൻപത്തെ കഥകൾ

വില്ല്യം കെയ്റ്റിനെ ആദ്യം കാണുന്നത് ഈ അടിവസ്ത്രം ധരിച്ച് കാറ്റ്‌വാക്കിനിറങ്ങിയപ്പോൾ; രണ്ടുപേരും പങ്കാളികളെ ഉപേക്ഷിച്ച് ലൈനടിച്ചു; വില്ല്യം രാജകുമാരൻ കെയ്റ്റിനെ കാമുകിയാക്കും മുൻപത്തെ കഥകൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: 2002 മാർച്ച് 27 ന് ഫെയർമോണ്ട് സെയിന്റ് ആൻഡ്രൂ ഹോട്ടലിൽ നടന്ന സ്റ്റുഡന്റ് ചാരിറ്റി ഫാഷൻ ഷോയ്ക്ക് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചരിത്രത്തിൽ അതീവ പ്രാധാന്യമുണ്ട്. ഒപ്പം, അന്ന് അതിൽ പങ്കെടുത്ത ഒരു ഇരുപതുകാരി ധരിച്ച, ശരീര ഘടന വ്യക്തമാക്കുന്നതും കറുത്ത അടിവസ്ത്രം വ്യക്തമായി കാണാവുന്നതുമായ സുതാര്യമയ വസ്ത്രത്തിനും. 30 പൗണ്ട് ചെലവു വന്ന ഈ ലേസ് സ്ലിപ്പാണ് ഒരു പ്രണയത്തിന് ആരംഭമിട്ടത്.

അന്നത്തെ ആ ഇരുപതുകാരി സുന്ദരിയാണ് ഇന്ന് ബ്രിട്ടീഷ് രാജകുടുംബത്തിൽ മരുമകളായി എത്തിയിരിക്കുന്ന കെയ്റ്റ് രാജകുമാരി. അന്ന്, 200 പൗണ്ട് കൊറ്റുത്ത് ഫാഷൻ ഷോ കാണുവാനെത്തിയ വില്ല്യം രാജകുമാരൻ, ആ സുതാര്യമായ വസ്ത്രത്തിനുള്ളിലെ മനോഹര രൂപം കണ്ട് മോഹിച്ചുപോയത്രെ. കെയ്റ്റിനെ നെരത്തെ പരിചയമുണ്ടായിരുന്നെങ്കിലുമന്നുവരെ അവരെ രാജകുമാരൻ കണ്ടിരുന്നത് നല്ലൊരു സുഹൃത്തിനെ പോലെ മാത്രമായിരുന്നു. വിദ്യാഭ്യാസകാലത്ത് പല പ്രശ്നങ്ങളിലും ബുദ്ധിപരമായ ഉപദേശങ്ങൾ നൽകിയിരുന്ന നല്ലൊരു സുഹൃത്തായിരുന്നു കെയ്റ്റ്.

കെയ്റ്റിന്റെ സൗന്ദര്യത്തെ പ്രശംസിക്കുന്നതിൽ അന്ന് രാജകുമാരൻ തെല്ലും പിശുക്കു കാണിച്ചില്ലെന്നാണ് അന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പറയുന്നത്. ഫാഷൻ ഷോയ്ക്ക് ശേഷമുള്ള അത്താഴവിരുന്നിൽ, കെയ്റ്റിനെ പുകഴ്‌ത്തിയ വില്ല്യം അവരുടെ കൈകളിൽ ചുംബിക്കുകയും ചെയ്തു. അതുവരെ നല്ലൊരു സൗഹൃദം മാത്രമായിരുന്ന അവരുടെ ബന്ധം വഴിമാറിയൊഴുകിയത് അവിടെവച്ചായിരുന്നു. ആഴ്‌ച്ചകൾക്കകം ഇരുവരും അതുവരെ അവരുടെ പ്രണയപങ്കാളികളായിരുന്നവരെ ഉപേക്ഷിച്ച് ഒന്നു ചേര്ന്നു.

പല കാര്യങ്ങളിലും ഒരേ ചിന്തയും ഒരേ മനസ്സും ഉണ്ടായിരുന്ന കെയ്റ്റിനെ തന്നെയാണ് തന്റെ യൂണിവേഴ്സിറ്റി പഠനകാലത്ത് വില്ല്യം തന്റെ ഫ്ളാറ്റ്മേറ്റ് ആക്കിയതും. നല്ല ഐക്യത്തോടെയാണ് അവരുടെ ജീവിതം മുന്നോട്ട് പോയ്ക്കൊണ്ടിരിന്നത്. രണ്ടുപേർക്കും ഒരുപോലെ താത്പര്യമുള്ള നിരവധി മേഖലകളുണ്ടായിരുന്നു. അത് അവരെ കൂടുതൽ അടുപ്പിച്ചു. എന്നാലും ഇരുവരുടെയും ഉറ്റ സുഹൃത്തുക്കൾ പറയുന്നത് അന്ന് ഫാഷൻ ഷോയ്ക്ക് കെയ്റ്റ് ധരിച്ച വസ്ത്രമാണ് വില്ല്യമിന്റെ മനസ്സിൽ അനുരാഗത്തിന്റെ വിത്തുകൾ മുളപ്പിച്ചതെന്നാണ്.

അമേരിക്കയിൽ 9/11 സംഭവത്തിലെ ഇരകൾക്കായി ധനസമാഹരണം നടത്തുവാൻ ഉദ്ദേശിച്ചുള്ള ഫാഷൻ ഷോയുടെ സംഘാടകർ കടംവാങ്ങിയതായിരുന്നു ആ വസ്ത്രം എന്നതാണ് രസകരമായ കാര്യം. വിദ്യാർത്ഥികൾ തന്നെ മുന്നിട്ടിറങ്ങിയായിരുന്നു അന്ന് ഈ ഷോ സംഘടിപ്പിച്ചത്. മറ്റൊരു ഷോയ്ക്കായി ചാർലറ്റ് ടോഡ് ഡിസൈൻ ചെയ്ത ഈ വസ്ത്രം താത്ക്കാലികമായി ഉപയോഗിക്കുവാൻ കടം വാങ്ങുകയായിരുന്നു. അതിനുശേഷം വർഷങ്ങളോളം ഈ വസ്ത്രം ചാർലറ്റിന്റെ വാർഡ്രോബിൽ ഇരിക്കുകയായിരുന്നു. 2010 നവംബറിൽ വില്ല്യമിന്റെയും കെയ്റ്റിന്റെയും വിവാഹനിശ്ചയം നടന്നപ്പോഴാണ് താൻ ഈ വസ്ത്രത്തിന്റെ പ്രാധാന്യം ഓർത്തതെന്ന് ചാർലെറ്റ് പറയുന്നു.

അങ്ങനെ ഫാഷന്റെ ചരിത്രത്തിൽ കടന്നുകയറിയ ഒരു വസ്ത്രമായി അതെന്നും അത് തനിക്ക് അഭിമാനം ഉണ്ടാക്കുന്നു എന്നും ചാർലറ്റ് പറയുന്നു. നിരവധി തവണ, ഈ വസ്ത്രം ധരിച്ച് നിൽക്കുന്ന കെയ്റ്റിന്റെ ചിത്രം പലയിടങ്ങളിലും പ്രദർശിപ്പിച്ചിരുന്നു. ഈ വസ്ത്രം വാങ്ങുവാനായി പലരും ചാർലെറ്റിനെ സമീപിച്ചെങ്കിലും അവർ അത് വിൽക്കുവാൻ തയ്യാറായില്ല. കെയ്റ്റിന് മാത്രമേ ഇത് നൽകു എന്ന് അവർ വാശിപിടിച്ചു. താൻ രൂപകല്പന ചെയ്ത ഈ വസ്ത്രം ബക്കിങ്ഹാം പാലസിലെ വാർഡ്രോബിൽ ഇരിക്കുന്നത് അവർ സ്വപനം കണ്ടു.

തന്നെ വിവാഹത്തിന് ക്ഷണിക്കുമെങ്കിൽ സമ്മാനമായി അത് നൽകാനായിരുന്നു ചാർലറ്റ് ഉദ്ദേശിച്ചത്. എന്നാൽ അത്തരത്തിലൊരു ക്ഷണം ചാർലറ്റിന് ലഭിച്ചില്ല. അവസാനം 2011-ൽ ഒരു ലേലത്തിൽ ഇവർ ഈ വസ്ത്രം വിൽക്കുകയായിരുന്നു. 78,000 പൗണ്ടിനാണ് ഇത് വിറ്റുപോയത്. ജഴ്സിയിൽ നിന്നുള്ള ഒരാളാണ് ഇത് വാങ്ങിയത്. പുരാതന വസ്തുക്കൾ ശേഖരിക്കുന്ന അയാൾ പറയുന്നത് ഈ വസ്ത്രത്തിന് അതീവ ചരിത്ര പ്രാധാന്യമുണ്ടെന്നാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP