Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രണ്ട് എംഎൽഎമാർ അഴിമതി-വഞ്ചനാക്കേസിൽ അറസ്റ്റിൽ; സോളാറും ബാറും കുത്തി പൊക്കിയതോടെ അരഡസനോളം പേർ അറസ്റ്റ് ഭീതിയിലും; തദ്ദേശത്തിലെ യുഡിഎഫ് മുദ്രാവാക്യം 'അഴിമതിക്കെതിരെ ഒരു വോട്ട്'; സോഷ്യൽ മീഡിയയിൽ ട്രോൾ ആയതോടെ 'പുനർജനിക്കുന്ന ഗ്രാമങ്ങൾ, ഉണരുന്ന നഗരങ്ങൾ' എന്ന മുദ്രാവാക്യം കൂടി; തദ്ദേശത്തിൽ യുഡിഎഫ് തന്ത്രങ്ങൾ മാറ്റുമ്പോൾ

രണ്ട് എംഎൽഎമാർ അഴിമതി-വഞ്ചനാക്കേസിൽ അറസ്റ്റിൽ; സോളാറും ബാറും കുത്തി പൊക്കിയതോടെ അരഡസനോളം പേർ അറസ്റ്റ് ഭീതിയിലും; തദ്ദേശത്തിലെ യുഡിഎഫ് മുദ്രാവാക്യം 'അഴിമതിക്കെതിരെ ഒരു വോട്ട്'; സോഷ്യൽ മീഡിയയിൽ ട്രോൾ ആയതോടെ 'പുനർജനിക്കുന്ന ഗ്രാമങ്ങൾ, ഉണരുന്ന നഗരങ്ങൾ' എന്ന മുദ്രാവാക്യം കൂടി; തദ്ദേശത്തിൽ യുഡിഎഫ് തന്ത്രങ്ങൾ മാറ്റുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടത് സർക്കാറിന്റെ അഴിമതി വിഷയമാക്കി ആഞ്ഞടിക്കാനായിരുന്നു ആദ്യ ഘട്ടത്തിൽ യുഡിഎഫ് തീരുമാനം. സ്വർണ്ണക്കടത്തും ബിനീഷ് കോടിയേരിയും കത്തി നിൽക്കുന്ന സമയത്ത് ' അഴിമതിക്കെതിരെ ഒരു വോട്ട്' എന്ന വിഷയം ഈ തെരഞ്ഞെടുപ്പിൽ ക്യാപ്ഷനാക്കാൻ യുഡിഎഫ് തീരുമാനിച്ചത്. എന്നാൽ മഞ്ചേശ്വരം എംഎൽഎ എം സി ഖമുറുദ്ദീനും, കളമശ്ശേരി എംഎൽഎ വി കെ ഇബ്രാഹിം കുഞ്ഞും അറസ്റ്റിലായത് ഇതിനുശേഷമാണ്്. അഴീക്കോട് എംഎൽഎയും മുസ്ലീലീഗ് നേതാവുമായ കെ എം ഷാജിയെ അനധികൃത സ്വത്ത് സമ്പാദനകേസിൽ ഇഡിയടക്കം ചോദ്യം ചെയ്യുകയാണ്. ഷാജിയുടെ അറസ്റ്റും വൈകാതെ ഉണ്ടാകുമെന്ന് യുഡിഎഫിന് ആശങ്കയുണ്ട്. ഇതിന് പിന്നാലെയാണ് സോളാറും ബാർ കേസും അടക്കം കുത്തിപ്പൊക്കിക്കൊണ്ട് പ്രതിപക്ഷ നേതാവ് രാമേശ് ചെന്നിത്തലക്കെതിരെവരെ കേസ് എടുക്കുമെന്ന രീതിയിൽ പിണറായി കാര്യങ്ങൾ മുന്നോട്ട് നീക്കിയത്. ഇതോടെ അഴിമതിക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യം നവമാധ്യമങ്ങളിലും ട്രോൾ ആയി. അതുകൊണ്ടുതന്നെ തൽക്കാലം ഇത് നിലനിർത്തിക്കൊണ്ടുതന്നെ 'പുനർജനിക്കുന്ന ഗ്രാമങ്ങൾ, ഉണരുന്ന നഗരങ്ങൾ' എന്ന പുതിയ മുദ്രാവാക്യം ഉയർത്തുകയാണ് യുഡിഎഫ്.

പഴയ മുദ്രാവാക്യം പിൻവലിച്ചിട്ടിലെന്നും ചർച്ച വികസനത്തിലേക്ക് ഫോക്കസ് ചെയ്യാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നുമാണ് ഇതുസംബന്ധിച്ച് ഒരു മുതിർന്ന നേതാവ് മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.
്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തിറക്കിയ യുഡിഎഫ് പ്രകടനപത്രികയുടെ പുതിയ മുദ്രാവാക്യം 'പുനർജനിക്കുന്ന ഗ്രാമങ്ങൾ, ഉണരുന്ന നഗരങ്ങൾ' എന്നതാണ്.പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ വി കെ ഇബ്രാഹിംകുഞ്ഞും, സ്വർണനിക്ഷേപ തട്ടിപ്പ് കേസിൽ എം സി ഖമറുദ്ദീനുമാണ് ഇപ്പോൾ റിമാൻഡിൽ കഴിയുന്നത്. പ്ല്‌സ് ടു കോഴ ഇടപാട്, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ കേസുകളിൽ കെ എം ഷാജിക്കെതിരെയും മറ്റ് വിവിധ അഴിമതിക്കേസുകളിൽ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്കെതിരെയും അന്വേഷണം നടന്നുവരികയാണ്.

അഴിമതിക്കേസിൽ മുസ്ലിം ലീഗാണ് ഏറെ പ്രതിസന്ധിയിൽ ആയിരിക്കുന്നത്. മുസ്ലീലീഗ് നേരിടുന്നത് ഐസ്‌ക്രീം കാലത്തിന് സമാനമായ പ്രതിസന്ധിയാണ്. മുൻ മന്ത്രിയടക്കം രണ്ടുപേർ റിമാൻഡിൽ ആവുകയും, ഒരു എംഎൽഎ സംശയ നിഴലിൽ ആയതും പാർട്ടിയുടെ പ്രതിഛായയെ സാരമായി ബാധിച്ചിട്ടുണ്ട്.കോൺഗ്രസിന്റെ മൂന്ന് എംഎൽഎമാർക്കെതിരെ ലൈംഗിക പീഡനത്തിനു കേസ എടുത്തിട്ടുണ്ട്. ഹൈബി ഈഡൻ (എറണാകുളം), അടൂർ പ്രകാശ് (കോന്നി), എ.പി.അനിൽകുമാർ (വണ്ടൂർ) എന്നിവർക്കെതിരെയാണു ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സോളർ വ്യവസായം തുടങ്ങാൻ സഹായം വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണു നടപടി. അതുപോലെ ഇപ്പോൾ ബിജു രമേശിന്റെ പരാതിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെയും കേസ് എടുക്കാൻ ഇന്ന് വിജിലൻസ് തീരുമാനിച്ചിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP