Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടുപേർ ചായക്കടയിലിരുന്ന് പരദൂഷണം പറഞ്ഞാൽ ജാമ്യമില്ലാതെ പിടിച്ച് അകത്തിടാനുള്ള കരിനിയമം; എൽഡിഎഫിന്റെയും സിപിഎമ്മിന്റെയും നയം ചവറ്റു കൊട്ടയിലിട്ടു ബെഹ്‌റ കൊടുത്ത പ്രെപ്പോസൽ പിണറായി വിജയൻ ഒപ്പിട്ടു നടപ്പാക്കുന്നു; പത്രമാരണ നിയമത്തിനെതിരെ ഹരീഷ് വാസുദേവൻ

രണ്ടുപേർ ചായക്കടയിലിരുന്ന് പരദൂഷണം പറഞ്ഞാൽ ജാമ്യമില്ലാതെ പിടിച്ച് അകത്തിടാനുള്ള കരിനിയമം; എൽഡിഎഫിന്റെയും സിപിഎമ്മിന്റെയും നയം ചവറ്റു കൊട്ടയിലിട്ടു ബെഹ്‌റ കൊടുത്ത പ്രെപ്പോസൽ പിണറായി വിജയൻ ഒപ്പിട്ടു നടപ്പാക്കുന്നു; പത്രമാരണ നിയമത്തിനെതിരെ ഹരീഷ് വാസുദേവൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സൈബർ ആക്രമണങ്ങൾ തടയകു എന്നതിന്റെ മറവിൽ പിണറായി സർക്കാർ കൊണ്ടുവന്ന പൊലീസ് ആക്ട് ഭേദഗതിയ്‌ക്കെതിരെ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ ഹരീഷ് വാസുദേവൻ. രണ്ടുപേർ ചായക്കടയിലിരുന്ന് പരദൂഷണം പറഞ്ഞാൽ ജാമ്യമില്ലാതെ പിടിച്ച് അകത്തിടാനുള്ള കരിനിയമമാണ് മന്ത്രിസഭ അംഗീകരിച്ചതെന്ന് ഹരീഷ് പറഞ്ഞു.

ശനിയാഴ്ചയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൊലീസ് ആക്ടിലെ ഭേദഗതി അംഗീകരിച്ചത്. നിലവിലുള്ള പൊലീസ് ആക്ടിൽ 118എ എന്ന വകുപ്പാണ് കൂട്ടിച്ചേർത്തത്.ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ ലക്ഷ്യമിട്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് 5 വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്.

ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ

LDF ന്റെയും CPIM ന്റെയും നയം ചവറ്റു കൊട്ടയിലിട്ടു ബെഹ്‌റ കൊടുത്ത പ്രൊപ്പോസൽ പിണറായി വിജയൻ ഒപ്പിട്ടു നടപ്പാക്കുന്ന കാഴ്ചയല്ലേ Kerala Police Act se 118A കൊണ്ടുവന്ന ഓർഡിനൻസ്? ജനയുഗം എഡിറ്റോറിയൽ എഴുതിയതുകൊണ്ടോ CPI പ്രതികരിച്ചതുകൊണ്ടോ വിജയന്റെ അധികാര അപ്രമാദിത്വം ചോദ്യം ചെയ്യാൻ കഴിയില്ല. ക്യാബിനറ്റിൽ പോയി ഒപ്പിട്ട മന്ത്രിമാർക്ക് ഇരട്ടത്താപ്പ് പറ്റില്ലല്ലോരണ്ടുപേർ ചായക്കടയിലിരുന്നു പരദൂഷണം പറഞ്ഞാൽ ജാമ്യമില്ലാതെ പിടിച്ച് അകത്തിടാനുള്ള കരിനിയമമാണ് മന്ത്രിസഭ അംഗീകരിച്ചത്. അതും കോടതി എടുത്തു കളഞ്ഞതിനെക്കാൾ ജനാധിപത്യ വിരുദ്ധമായ നിയമം.അടുത്ത ആറുമാസം ഇതിന്റെ ഉപയോഗമാവും കേരളം കാണാൻ പോകുന്ന ഏറ്റവും വലിയ ജനാധിപത്യ ധ്വംസനം.ഇതല്ല സൈബർ ലിഞ്ചിങ്ങിനുള്ള മരുന്ന്. ആ കാരണത്തിൽ ഇത് നടപ്പാക്കേണ്ട. ഏത് ജനാധിപത്യ മാർഗ്ഗത്തിലും ഇത് ചോദ്യം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP