Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പഞ്ചാബിൽ കർഷകർ ട്രെയിൻ തടയൽ സമരം താത്കാലികമായി നിർത്തി വച്ചു; തിങ്കളാഴ്ച മുതൽ ട്രെയിനുകൾ വീണ്ടും ഓടിത്തുടങ്ങും; കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായ സമരം നിർത്തിയത് മുഖ്യമന്ത്രി യൂണിയനുകളുമായി നടത്തിയ ചർച്ചയെ തുടർന്ന്

പഞ്ചാബിൽ കർഷകർ ട്രെയിൻ തടയൽ സമരം താത്കാലികമായി നിർത്തി വച്ചു; തിങ്കളാഴ്ച മുതൽ ട്രെയിനുകൾ വീണ്ടും ഓടിത്തുടങ്ങും; കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായ സമരം നിർത്തിയത് മുഖ്യമന്ത്രി യൂണിയനുകളുമായി നടത്തിയ ചർച്ചയെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

അമൃത്സർ: പഞ്ചാബിൽ രണ്ടുമാസമായി റദ്ദാക്കിയ ട്രെയിനുകൾ പുനഃസ്ഥാപിക്കാൻ കളമൊരുങ്ങി. മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് കർഷക യൂണിയനുകളുമായി നടത്തിയ ചർച്ചയെ തുടർന്ന് റെയിൽ ഉപരോധം തത്ക്കാലത്തേക്ക് പിൻവലിക്കാൻ ധാരണയായി. തിങ്കളാഴ്ച മുതൽ ട്രെയിനുകൾ പുനഃ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെയാണ് പഞ്ചാബിലെ കർഷകർ നടത്തിവന്ന ട്രെയിൻ തടഞ്ഞിരുന്നത്.

പതിനഞ്ച് ദിവസത്തേക്കാണ് കർഷകർ സമരത്തിൽ നിന്ന് പിന്മാറുന്നത്. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാനായി കേന്ദ്രസർക്കാരിന് പതിനഞ്ച് ദിവസത്തെ സമയം അനുവദിക്കുന്നതായും ചർച്ചകളിൽ പരിഹാരമായില്ലെങ്കിൽ, വീണ്ടും സമരം ആരംഭിക്കുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി. കർഷകർ ട്രെയിൻ തടയൽ സമരത്തിൽ നിന്ന് പിന്മാറിയത് സന്തോഷമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ശരിയാക്കാൻ ഉതകുന്ന നടപടിയാണ് കർഷകരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

കാർഷിക നിയമങ്ങൾ പാസാക്കിയതിൽ പ്രതിഷേധിച്ച് മാസങ്ങളായി പഞ്ചാബിലെ കർഷകർ ട്രെയിൻ പാളങ്ങൾ ഉപരോധിച്ച് സമരം നടത്തിവരികയായിരുന്നു. സംസ്ഥാനത്തേക്കുള്ള പ്രധാന റെയിൽ പാതകളെല്ലാം കർഷകർ കയ്യേറി ടെന്റുകൾ കെട്ടി. ഇതേത്തുടർന്ന് നിരവധി ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കേണ്ടിവന്നു.ചില ട്രെയിനുകൾ റൂട്ട് തിരിച്ചുവിട്ടും സമയം മാറ്റിയും സർവീസ് നടത്തുന്നുണ്ട്.

കർഷകരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാൻ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കാണാമെന്ന് അമരീന്ദർ സിങ് ഉറപ്പുനൽകിയിട്ടുണ്ട്. പുതിയ കർഷക നിയമങ്ങൾ എങ്ങനെ പഞ്ചാബിലെ കർഷകരെ ബാധിക്കുമെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്താൻ പരമാവധി സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP