Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാർകോഴക്കേസ് നിയമപരമായി നിലനിൽക്കില്ല; ഇടതുമന്ത്രിമാർ ഒന്നിനു പിറകെ ഒന്നായി പ്രതിക്കൂട്ടിലേക്കു കയറുന്ന സാഹചര്യത്തിൽ രാഷ്ട്രീയപ്രതിരോധം തീർക്കാനാണ് കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് എന്നും ഉമ്മൻ ചാണ്ടി

ബാർകോഴക്കേസ് നിയമപരമായി നിലനിൽക്കില്ല; ഇടതുമന്ത്രിമാർ ഒന്നിനു പിറകെ ഒന്നായി പ്രതിക്കൂട്ടിലേക്കു കയറുന്ന സാഹചര്യത്തിൽ രാഷ്ട്രീയപ്രതിരോധം തീർക്കാനാണ് കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് എന്നും ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമപരമായി നിലനില്ക്കില്ലെന്ന് അറിഞ്ഞുകൊണ്ടാണ് ബാർ കോഴക്കേസ് വീണ്ടും സർക്കാർ കുത്തിപ്പൊക്കുന്നതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അഞ്ചുവർഷം സർക്കാരിന്റെ മുന്നിലുണ്ടായിരുന്ന വിഷയമാണിത്. നിയമപരമായ നിലനിൽപ്പിന്റെ നേരിയ സാധ്യത ഉണ്ടായിരുന്നെങ്കിൽ നേരത്തെ കേസ് എടുക്കുമായിരുന്നു. സ്വർണക്കടത്തുകേസിലും സർക്കാർ പദ്ധതികളിലെ അഴിമതിയുടെ പേരിലും ഇടതുമന്ത്രിമാർ ഒന്നിനു പിറകെ ഒന്നായി പ്രതിക്കൂട്ടിലേക്കു കയറുന്ന സാഹചര്യത്തിൽ രാഷ്ട്രീയപ്രതിരോധം തീർക്കാനാണിതെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

ബാർ കോഴക്കേസ് നിലവിൽ ഹൈക്കോടതിയുടെയും തിരുവനന്തപുരം വിജിലൻസ് കോടതിയുടെയും പരിഗണനയിലാണ്. പുതിയ അന്വേഷണം നടത്തണമെങ്കിൽ പുതിയ വെളിപ്പെടുത്തലോ, തെളിവുകളോ ഉണ്ടെങ്കിൽ കോടതിയുടെ അനുമതിയോടെ ആകാം. എന്നാൽ, പഴയ ആരോപണങ്ങൾ വീണ്ടും ഉന്നയിക്കുക മാത്രമാണ് ഇപ്പോൾ പരാതിക്കാരൻ ചെയ്തത്. കേസിന്റെ നാൾവഴി പരിശോധിച്ചാൽ ഗവർണർക്ക് അനുമതി നല്കാനാവില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

യുഡിഎഫ് സർക്കാരിന്റെയും എൽഡിഎഫ് സർക്കാരിന്റെയും കാലത്ത് സത്യസന്ധരായ വിജിലൻസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷിച്ചാണ് കേസ് നിലനില്ക്കില്ലെന്നു കണ്ടെത്തിയത്. ഭരണം മാറിയശേഷം നടത്തിയ അന്വേഷണത്തിലും പുതുതായൊന്നും കണ്ടെത്തിയില്ല. രണ്ടു റിപ്പോർട്ടുകളും വിജിലൻസ് കോടതിയുടെ മുമ്പിലുണ്ട്. ബാർ കോഴക്കേസ് അന്വേഷിച്ച് വിചാരണ കോടതിക്ക് റിപ്പോർട്ട് നല്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. അന്വേഷണം സംബന്ധിച്ച് ആക്ഷേപം ഉണ്ടെങ്കിൽ പരാതിക്കാരൻ വിചാരണക്കോടതിയെ സമീപിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. നേരത്തെ ലോകായുക്തയും ബാർ കോഴക്കേസ് തള്ളിയിരുന്നു.

സർക്കാരിന്റെ കാലാവധി കഴിയുമ്പോൾ കേസെടുത്ത് അടുത്ത സർക്കാരിന്റെ തലയിൽ വയ്ക്കാനാണ് നീക്കം. നിയമവിരുദ്ധമായതിനാൽ അടുത്ത സർക്കാരിന് ഒന്നും ചെയ്യാനാകാതെ വരും. അപ്പോൾ അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന് പ്രചാരണം നടത്തുകയാണ് ലക്ഷ്യമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP