Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്തിന്റെ എണ്ണ ശുദ്ധീകരണ ശേഷി അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയാക്കും; ഊർജ്ജ ഉപഭോഗത്തിൽ പ്രകൃതി വാതകത്തിന്റെ തോത് നാലിരട്ടിയായി വർധിപ്പിക്കും; നയം വ്യക്തമാക്കി മോദി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അടുത്ത അഞ്ചുവർഷംകൊണ്ട് ഇന്ത്യയുടെ എണ്ണ ശുദ്ധീകരണ ശേഷി ഇരട്ടിയായി വർധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മഹമാരി സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടും കൂടുതൽ വേഗത്തിൽ ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിയം സർവകലാശാലയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി.

എണ്ണ ശുദ്ധീകരണത്തിനുള്ള ശേഷി ഇരട്ടിയായി വർധിപ്പിക്കാൻ സാധിക്കുംവിധത്തിലുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഊർജ്ജ ഉപഭോഗത്തിൽ പ്രകൃതി വാതകത്തിന്റെ തോത് നാലിരട്ടിയായി ഉയർത്തുന്നതിനും ഇന്ത്യ ലക്ഷ്യംവെക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ പുനരുപയോഗ ഊർജശേഷി 2022ഓടെ 175 ജിഗാവാട്‌സ് ആയും 2030 ഓടെ 450 ജിഗാവാട്‌സ് ആയും വർധിക്കും. പ്രതീക്ഷിച്ചിരുന്നതിനേക്കാൾ വളരെ നേരത്തെ ഈ നേട്ടത്തിലേക്ക് ഇന്ത്യ എത്തും. 2018അവസാനം ഇന്ത്യയുടെ പുനരുപയോഗഊർജശേഷി 75 ജിഗാവാട്‌സ് ആയിരുന്നെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പെട്രോളിയം യൂണിവേഴ്‌സിറ്റിയുടെ പരിപാടിയിൽ മോദിയെ കൂടാതെ വ്യവസായി മുകേഷ് അംബാനിയും ഓൺലൈൻ ആയി സംസാരിച്ചു. അദ്ദേഹത്തിന്റെ ഗുജറാത്തിൽ പ്രവർത്തിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് ആണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ പ്ലാന്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP