Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം ഇരുട്ടടി തുടങ്ങി; പെട്രോൾ ഡീസൽ വില തുടർച്ചായായി രണ്ടാം ദിവസവും ഉയർന്ന് തന്നെ

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ഇരുട്ടടി നൽകി പെട്രോൾ വിലവർധന. രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം തുടർച്ചയായി രണ്ടാമത്തെ ദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി.

പെട്രോൾ ലിറ്ററിന് 15 പൈസയും ഡീസലിന് 20 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 81.32 രൂപയായി. ഡീസലിന്റേത് 70.88 രൂപയുമായാണ് കൂടിയത്.

കോഴിക്കോട് ഒരുലിറ്റർ പെട്രോൾ ലഭിക്കാൻ 81.81 രൂപ നൽകണം. ഡീസലിനാകട്ടെ 75.06 രൂപയുമാണ് പുതുക്കിയവില. വെള്ളിയാഴ്ച പെട്രോളിന് 17 പൈസയും ഡീസലിന് 22 പൈസയും വർധിപ്പിച്ചിരുന്നു.

പെട്രോൾ വില സെപ്റ്റംബർ 22നുശേഷവും ഡീസൽ വില ഒക്ടോബർ രണ്ടിനുശേഷവും മാറ്റമില്ലാതെ തുടരുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP