Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലത്തായി കേസിന്റെ അന്വേഷണ സംഘത്തിൽ അഴിച്ചുപണി; ഐ.ജി ശ്രീജിത്തിനെ മേൽനോട്ടത്തിൽ നിന്ന് മാറ്റി; പകരം എത്തുന്നത് എ.ഡി.ജി.പി ജയരാജ്; അഴിച്ചുപണി കോടതി ഇടപെടലിന് പിന്നിലെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പാലത്തായി കേസിൽ ഐ.ജി ശ്രീജിത്തിനെ മാറ്റി പുതിയ അന്വേഷണ സംഘം രൂപീകരിച്ചു. തളിപറമ്പ് ഡി.വൈ.എസ്‌പി രത്‌നകുമാറാണ് കേസ് അന്വേഷിക്കുന്നത്. എ.ഡി.ജി.പി ജയരാജാണ് അന്വേഷണത്തിന്റെ മേൽനോട്ടം.

കേസ് അന്വേഷിക്കാൻ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും നിലവിലെ ഉദ്യോഗസ്ഥരെ മാറ്റി പുതിയ സംഘത്തെ നിയമിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസിന്റെ മേൽനോട്ട ചുമതല ഐ.ജി ശ്രീജിത്തിന് പകരം മറ്റൊരു ഉദ്യോഗസ്ഥനെ ഏൽപ്പിക്കാനും കോടതി നിർദേശിച്ചിരുന്നു.

പെൺകുട്ടിയുടെ മാതാവ് നൽകിയ ഹർജി പരിഗണിച്ചായിരുന്നു കോടതി വിധി. കണ്ണൂർ പാലത്തായിയിൽ നാലാംക്ലാസ് വിദ്യാർത്ഥിയെ അദ്ധ്യാപകനും ബിജെപി നേതാവുമായ പ്രതി പത്മരാജൻ നിരവധി തവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. അന്വേഷണസംഘം പ്രതിക്ക് അനുകൂലമായി ഒത്തുകളിക്കുകയാണെന്ന് വ്യാപക പരാതി ഉയർന്നിരുന്നു.

ബിജെപി തൃപ്പങ്ങോട്ടൂർ മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും സംഘ്പരിവാർ അനുകൂല അദ്ധ്യാപക സംഘടനയായ എൻ.ടി.യു ജില്ല നേതാവും കൂടിയാണ് പ്രതി പത്മരാജൻ. ജനകീയ പ്രക്ഷോഭങ്ങൾക്ക് ഒടുവിലാണ് കഴിഞ്ഞ ഏപ്രിൽ 15ന് ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പത്മരാജനെ പൊലീസ് അറസ്റ്റ് ചെയ്തത്. ലോക്കൽ പൊലീസ് ചുമത്തിയ പോക്‌സോ പിന്നീട് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഒഴിവാക്കിയതിനാൽ പത്മരാജന് ജാമ്യം ലഭിച്ചിരുന്നു.

പീഡനപരാതിയിലെ കാര്യങ്ങൾ ഭാവന മാത്രമാണെന്നുമാണ് ക്രൈം ബ്രാഞ്ച് മേധാവി ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം റിപ്പോർട്ടിൽ പറഞ്ഞത്. ഇതിന് പിന്നാലെ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള എസ് ശ്രീജിത്തിന്റെ ശബ്ദസന്ദേശം സോഷ്യൽമീഡിയയിൽ പ്രചരിച്ചതും ഏറെ വിവാദമായിരുന്നു. ശ്രീജിത്തിന്റെ ശബ്ദ സന്ദേശം കേസിലെ പ്രതിയായ പത്മരാജന് അനുകൂലമാണെന്നും അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP