Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സംഘടിതവും ആസൂത്രിതവുമായ ശ്രമം; കേസിലെ പ്രധാന പ്രതികൾ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നത്? അഴിമതി അന്വേഷണം തടയാൻ കേരള നിയമസഭയെ പോലും ദുരുപയോഗപ്പെടുത്തുന്നു; അഴിമതിക്കാരനായ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനേയും അഴിമതിക്കാരനാക്കുന്നു; ആരോപണം കടുപ്പിച്ചു ചെന്നിത്തല

സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സംഘടിതവും ആസൂത്രിതവുമായ ശ്രമം; കേസിലെ പ്രധാന പ്രതികൾ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നത്? അഴിമതി അന്വേഷണം തടയാൻ കേരള നിയമസഭയെ പോലും ദുരുപയോഗപ്പെടുത്തുന്നു; അഴിമതിക്കാരനായ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനേയും അഴിമതിക്കാരനാക്കുന്നു; ആരോപണം കടുപ്പിച്ചു ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണം കടുപ്പിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്തു കേസും മയക്കുമരുന്നു കച്ചവടത്തെ കുറിച്ചുള്ള അന്വേഷണവും അട്ടിമറിക്കാൻ വളരെ ബോധപൂർവം സംസ്ഥാന സർക്കാരും സിപിഎമ്മും ശ്രമിക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സംഘടിതവും ആസൂത്രിതവുമായ ഒരു പദ്ധതിയാണ് സർക്കാരും സിപിഎമ്മും ചേർന്ന് തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് കുടുങ്ങും എന്ന് ബോധ്യമായപ്പോഴാണ് എല്ലാ നിയമങ്ങളെയും ജനാധിപത്യ മര്യാദകളെയും കാറ്റിൽ പറത്തിക്കൊണ്ട് നിയമാനുസൃതമായ അന്വേഷണം അട്ടിമറിക്കാനുള്ള സംഘടിതമായ നീക്കം സിപിഎം. നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. അഴിമതിയെ കുറിച്ചുള്ള അന്വേഷണം തടയാൻ കേരള നിയമസഭയെ പോലും ദുരുപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്വേഷണം ശരിയായ ദിശയിലാണെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് സ്വരം മാറ്റിയതെന്നും എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും പാർട്ടിയും അന്വേഷണ ഏജൻസികൾക്ക് എതിരെ തിരിഞ്ഞിരിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. ഇടതു മുന്നണിയുടെ അഴിമതി അന്വേഷണത്തിനെതിരെയുള്ള സമരം ജനത്തെ കബളിപ്പിക്കാനുള്ളതാണ്. അഴിമതി അന്വേഷണത്തിൽ താൻ പെടുമെന്ന് വന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ സ്വരം മാറിയത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് വെളിവാകുമെന്ന് കണ്ടപ്പോഴാണ് അന്വേഷണ ഏജൻസികൾക്കെതിരേ മുഖ്യമന്ത്രി ഉറഞ്ഞുതുള്ളുന്നതെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ശിവശങ്കറും സ്വപ്നയും കിണഞ്ഞു പരിശ്രമിക്കുകയാണ്. ഈ കേസിലെ പ്രധാനപ്പെട്ട പ്രതികൾ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നതെന്നും ചെന്നിത്തല ആരാഞ്ഞു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രേരിപ്പിച്ചുവെന്ന് പറഞ്ഞ് സ്വപ്ന സുരേഷിന്റെ ആസുത്രീത ശബ്ദ സന്ദേശം പുറത്തുവിട്ടത് സിപിഎമ്മിന്റെ ഗൂഢാലോചനയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബാർ കോഴയിൽ തനിക്കെതിരെ നടക്കുന്ന ഏത് അന്വഷണവും സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കെപിസിസി ഓഫീസിൽ ആരും കോഴ തരികയോ വാങ്ങുകയോ ചെയ്തിട്ടില്ല. ആറ് വർഷം മുൻപ് നിഷേധിച്ച ആരോപണമാണിത്. പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത് രാഷ്ട്രീയ പ്രേരിതമാണ്. തന്നെ നിശബ്ദനാക്കാമെന്ന് മുഖ്യമന്ത്രി കരുതണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബാർകോഴ കേസ് രണ്ട് തവണ അന്വേഷിച്ച് തള്ളിയ കേസാണ്. ബിജു രമേശ് പുറത്തുവിട്ട ശബ്ദരേഖ വ്യാജമെന്ന് തെളിഞ്ഞിട്ടുണ്ട് . ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് പരിഗണനയിൽ ഉണ്ട്. അഴിമതിക്കാരനായ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനേയും അഴിമതിക്കാരനാക്കാൻ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

ഇന്ന് രാവിലെയായിരുന്നു രമേശ് ചെന്നിത്തലക്കെതിരെ ബാർക്കോഴ കേസിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നൽകിയത്.
മുൻ മന്ത്രിമാരായ കെ ബാബു, വി എസ് ശിവകുമാർ എന്നിവർക്കെതിരെ അന്വേഷണം നടത്താനും അനുമതിയുണ്ട്. ഗവർണ്ണറുടെയും സ്പീക്കറുടെയും അനുമതി ലഭിച്ചാൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. അനുമതി തേടിയുള്ള ഫയൽ ഗവർണർക്കും സ്പീക്കർക്കും ഉടൻ കൈമാറും. രഹസ്യാന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് വിജിലൻസ് സർക്കാർ അനുമതി തേടിയിരുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP