Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വന്തം അമ്മയുടെ വായിൽ നിന്നു തന്നെ അവരുടെ അവിഹിതബന്ധത്തെ കുറിച്ച് കേൾക്കുന്ന പതിമൂന്നുകാരൻ; അച്ഛനും അമ്മയും തമ്മിലുള്ള പിണക്കത്തിൽ നഷ്ടപ്പെട്ട ബാല്യകാല സുഖങ്ങൾ; ഇതിനെല്ലാം കാരണമായത് ഒരു പത്രപ്രവർത്തകന്റെ കുതന്ത്രങ്ങളോ? ഡയാനയുടെ വിവാദ അഭിമുഖത്തെ കുറിച്ച് വീണ്ടും അന്വേഷണം; ബി ബി സിക്കെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്ത് വില്യം രാജകുമാരൻ

സ്വന്തം അമ്മയുടെ വായിൽ നിന്നു തന്നെ അവരുടെ അവിഹിതബന്ധത്തെ കുറിച്ച് കേൾക്കുന്ന പതിമൂന്നുകാരൻ; അച്ഛനും അമ്മയും തമ്മിലുള്ള പിണക്കത്തിൽ നഷ്ടപ്പെട്ട ബാല്യകാല സുഖങ്ങൾ; ഇതിനെല്ലാം കാരണമായത് ഒരു പത്രപ്രവർത്തകന്റെ കുതന്ത്രങ്ങളോ? ഡയാനയുടെ വിവാദ അഭിമുഖത്തെ കുറിച്ച് വീണ്ടും അന്വേഷണം; ബി ബി സിക്കെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്ത് വില്യം രാജകുമാരൻ

മറുനാടൻ മലയാളി ബ്യൂറോ

''എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. ഞാൻ അദ്ദേഹവുമായി പ്രണയത്തിലാണ്'' ഒരു പതിമൂന്നുകാരൻ ഒരിക്കലും തന്റെ അമ്മയുടെ വായിൽ നിന്നും കേൾക്കാൻ ഇഷ്ടപ്പെടാത്ത വാക്കുകൾ. പ്രത്യേകിച്ചും ഇതിൽ ഉൾപ്പെട്ട പുരുഷൻ തന്നെ കുതിരസവാരി പഠിപ്പിക്കാൻ എത്തിയ പരിശീലകൻ കൂടിയാകുമ്പോൾ. അമ്മ ഇത് പറയുന്നത് ഒരു സ്വകാര്യ സംഭാഷണത്തിലല്ല, മറിച്ച് 23 ദശലക്ഷത്തോളം പേർ കണ്ടുകൊണ്ടിരിക്കുന്ന ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് എന്നതുകൂടി ഓർക്കുക..

ഒരു കൗമാരക്കാരന്റെ മനസ്സിനെ ഇത് എങ്ങനെ സ്വാധീനിച്ചിട്ടുണ്ടാകാം എന്ന് ഊഹിക്കാവുന്നതല്ലേയുള്ളു. അമ്മയ്യൂ അഭിമുഖം താത്പര്യപൂർവ്വം കണ്ടുകൊണ്ടിരുന്ന ആ കൊച്ചുപയ്യന് അശനിപാതം ഏറ്റതുപോലെയായിരുന്നു ആ വാക്കുകൾ. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി സോഫയിൽ തന്നെ കിടന്നുറങ്ങി. അന്ന് വില്യം രാജകുമാരൻ താമസിച്ചിരുന്ന ഈറ്റൺ ഹൗസിലെ കാര്യക്കാരനായിരുന്ന ഡോ. ആൻഡ്രൂ ഗെയ്ലിയാണ് ഇക്കാര്യം ആദ്യം ഡയാനയെ അറിയിക്കുന്നത്. സ്വന്തം അമ്മയുടെ വാക്കുകൾ ഒരു മകന്റെ ഹൃദയത്തിലുണ്ടാക്കിയ മുറിവിനെ കുറിച്ച്.

1995-ൽ ബി ബി സിയിൽ വന്ന ഡയാനാ രാജകുമാരിയുടെ ഒരു അഭിമുഖമാണ് വിഷയം. തന്റെ മക്കളുടെ പരിശീലകനൗമായുള്ള തന്റെ ബന്ധം ഡയാന തുറന്നു പറഞ്ഞത് ഈ അഭിമുഖത്തിലൂടെയാണ്. ഇതോടെയാണ്, അപ്പോൾ തന്നെ വഷളായിരുന്ന അവരുടെ ദാമ്പത്യബന്ധം കൂടുതൽ ഇളകിമറിഞ്ഞതും വിവാഹമോചനത്തിൽ കലാശിച്ചതും. ഈ അഭിമുഖം വരുന്നതിന് മാസങ്ങൾക്ക് മുൻപായി ചാൾസ് രാജകുമാരൻ മറ്റൊരു ടെലിവിഷൻ അഭിമുഖത്തിൽ കാമില പാർക്കറുമായുള്ള തന്റെ ബന്ധം വെളിപ്പെടുത്തിയിരുന്നു. അതിനുള്ള മറുപടിയാണ് ഈ അഭിമുഖം എന്നാണ് അന്ന് പൊതുവേയുണ്ടായിരുന്ന ധാരണ.

എന്നാൽ, അന്നു തന്നെ ഡയാനയുടെ സഹോദരൻ ഏൾ സ്പെൻസർ, ഈ അഭിമുഖത്തിനു പിന്നിൽ ഗൂഢാലോചന ആരോപിച്ചിരുന്നു. കൃത്രിമമായി ചില ബാങ്കിങ് രേഖകൾ ചമച്ച്, അതുപയോഗിച്ച് ഡയാനയെ കൊണ്ട് അപ്രകാരം അഭിമുഖത്തിൽ പറയിപ്പിക്കുകയായിരുന്നു എന്ന് ഈ വർഷവും അദ്ദേഹം ആരോപിച്ചിരുന്നു. ഡയാനയെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി ശേഖരിക്കാൻ സെല്യുരിറ്റി സർവ്വീസിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്ന് ഈ അഭിമുഖം ചെയ്ത ബഷീർ ഡയാനയെ തെറ്റിദ്ദരിപ്പിക്കുകയായിരുന്നു എന്നാണ് സ്പെൻസർ പറയുന്നത്. ഇതിനായി പണം നൽകി എന്ന് ബോദ്ധ്യപ്പെടുത്താനായിരുന്നു കൃത്രിമ ബാങ്ക് രേഖകൾ ചമച്ചത്.

ആരോപണം ചൂടുപിടിച്ചതോടെ ഇതിനെ കുറിച്ച് അന്വേഷിക്കാൻ ബി ബി സി തയ്യാറായിരിക്കുകയാണ്. രാജ്യത്തെ മുതിർന്ന റിട്ടയേർഡ് ജഡ്ജിമരിൽ ഒരാളും മുൻ സുപ്രീംകോർട്ട് ജഡ്ജിയുമായിരുന്ന ലോർഡ് ഡൈസൺ ആയിരിക്കും ഇത് അന്വേഷിക്കുക എന്നും ബി ബി സി അറിയിച്ചു. ഡയാനയുടെ സഹോദരനും വില്യം രാജകുമാരനും ഈ നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP