Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ചെന്നായ കൂട്ടത്തിന്റെ ആക്രമണം ഭയന്ന് ഓടിയ ആനക്കുട്ടി വീണത് 50 അടി താഴ്ചയുള്ള കിണറ്റിലേക്ക്; 16 മണിക്കൂർ നീണ്ട രക്ഷാ ദൗത്യത്തിനൊടുവിൽ ആനയെ സുരക്ഷിതമായി കരയിലെത്തിച്ച് വനപാലകർ: വീഡിയോ കാണാം

ചെന്നായ കൂട്ടത്തിന്റെ ആക്രമണം ഭയന്ന് ഓടിയ ആനക്കുട്ടി വീണത് 50 അടി താഴ്ചയുള്ള കിണറ്റിലേക്ക്; 16 മണിക്കൂർ നീണ്ട രക്ഷാ ദൗത്യത്തിനൊടുവിൽ ആനയെ സുരക്ഷിതമായി കരയിലെത്തിച്ച് വനപാലകർ: വീഡിയോ കാണാം

സ്വന്തം ലേഖകൻ

തമിഴ്‌നാട്: ചെന്നായ കൂട്ടത്തിന്റെ ആക്രമണം ഭയന്ന് ഓടിയ ആനക്കുട്ടി വീണത് 50 അടി താഴ്ചയുള്ള കിണറ്റിലേക്ക്. തമിഴ്‌നാട്ടിലെ പഞ്ചപാലി ജില്ലയിലാണ് സംഭവം. കിണറ്റിൽ വീണ കാട്ടാനയെ 16 മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിൽ പുറത്തെടുത്തു. വനപാലകരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ക്രെയിൻ ഉപയോഗിച്ച് ആനയെ ഉയർത്തിയപ്പോൾ കൂടി നിന്ന ആളുകൾ കയ്യടിയോടെയാണ് വരവേറ്റത്.

മയക്ക് വെടി വെച്ച ശേഷമായിരുന്നു രക്ഷാപ്രവർത്തനം. ഹെവി ഡ്യൂട്ടി ക്രെയിനിൽ വടം കെട്ടിയാണ് ആനയെ ഉയർത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മറ്റു രണ്ടാനകൾക്കൊപ്പം ആനക്കുട്ടി ഈ പ്രദേശത്ത് ചുറ്റിത്തിരിയുകയായിരുന്നു. ജില്ലാ ഫോറസ്റ്റ് ഓഫിസർ എസ്. പ്രഭുവും രാജ്കുമാറും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വനം വകുപ്പിലെ 50 ഉദ്യോഗസ്ഥരും അഗ്നി രക്ഷാ സേനയും ലോക്കൽ പൊലീസും രക്ഷാ ദൗത്യത്തിൽ പങ്കുകൊണ്ടു.

രണ്ട് മണ്ണുമാന്തി യന്ത്രങ്ങളും ട്രക്കും ക്രെയിനും രക്ഷാ പ്രവർത്തനത്തിന് ഉപയോഗിച്ചു. കിണറ്റിൽ കുടുങ്ങിയ ആനയ്ക്ക് കഴിക്കാനായി തെങ്ങോലയും മറ്റും വെട്ടി നൽകി. ഹൊസൂർ വന പ്രദേശത്തേക്ക് ആനയെ വിട്ടയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP