Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിലീപിന് അനുകൂലമായി മൊഴി മാറ്റിക്കാൻ ഒരുസംഘം ജനുവരി 20ന് എറണാകുളത്ത് യോഗം ചേർന്നു; മാപ്പുസാക്ഷിയായ വിപിൻ ലാലിന് പുറമെ മറ്റു സാക്ഷികളെയും സ്വാധീനിക്കാൻ ശ്രമിച്ചു; കാസർകോട് എത്തിയ വകയിൽ മാത്രം ചെലവിട്ടത് 25,000ത്തോളം രൂപ; മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രദീപ് കോട്ടത്തലയ്ക്ക് എതിരെ ഗുരുതര കണ്ടെത്തലുകൾ

ദിലീപിന് അനുകൂലമായി മൊഴി മാറ്റിക്കാൻ ഒരുസംഘം ജനുവരി 20ന് എറണാകുളത്ത് യോഗം ചേർന്നു; മാപ്പുസാക്ഷിയായ വിപിൻ ലാലിന് പുറമെ മറ്റു സാക്ഷികളെയും സ്വാധീനിക്കാൻ ശ്രമിച്ചു; കാസർകോട് എത്തിയ വകയിൽ മാത്രം ചെലവിട്ടത് 25,000ത്തോളം രൂപ;  മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രദീപ് കോട്ടത്തലയ്ക്ക് എതിരെ ഗുരുതര കണ്ടെത്തലുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയെടുക്കുന്നതിനായി രാഷ്ട്രീയ-സിനിമാ രംഗത്തെ ഉന്നതരുടെ വൻ ഗൂഢാലോചന നടന്നതായാണ് നിഗമനം. കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രദീപ് കോട്ടത്തലയ്ക്കെതിരെയുള്ളത് ഗുരുതര കണ്ടെത്തലുകൾ. ജനുവരിയിൽ എറണാകുളത്ത് നടന്ന യോഗമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ. കേസ് അട്ടിമറിക്കാൻ കോടികൾ ചെലവഴിക്കാൻ ശേഷിയുള്ളവരാണ് പ്രതികളെന്ന് അന്വേഷണസംഘം കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. മലയാള മനോരമ ഓൺലൈൻ പോർട്ടലാണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തുവിട്ടത്.

മനോരമ വാർത്തയഇൽ പറയുന്നത് ഇങ്ങനെയാണ്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന് അനുകൂലമായി, സാക്ഷികളെക്കൊണ്ടു മൊഴി മാറ്റുന്നതിന് വേണ്ടി ഒരുസംഘം ജനുവരി 20ന് എറണാകുളത്ത് യോഗം ചേർന്നു. കേസിലെ മാപ്പുസാക്ഷിയായ വിപിൻ ലാലിന് പുറമെ മറ്റു സാക്ഷികളെയും ദിലീപിന് അനുകൂലമായി മൊഴി നൽകുന്നതിന് വേണ്ടി സ്വാധീനിക്കാൻ ശ്രമിച്ചു. ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണി എന്നു വിളിക്കുന്ന സുനിൽ രാജുമായി ഫോണിൽ പ്രദീപ് ബന്ധപ്പെട്ടതായി സംശയിക്കുന്നു.

സാക്ഷിക്ക് കോൾ വന്ന ദിവസം പ്രദീപിന്റെ പഴ്സനൽ നമ്പരും സാക്ഷിയെ വിളിച്ച നമ്പരും കൊല്ലം ജില്ലയിലെ വിളക്കുടി എന്ന ടവർ ലൊക്കേഷനിലാണ്. തിരുനെൽവേലിയിൽനിന്ന് സിം കാർഡ് എത്തിച്ചത് പ്രദീപിന്റെ സുഹൃത്ത് മനോജ് വഴി മുത്തുപാണ്ഡ്യൻ എന്നയാളാണ്. ദിലീപ് ജയിലിലായിരുന്നപ്പോൾ ആലുവ സബ് ജയിലിൽ ഗണേശ് കുമാർ എംഎൽഎയ്ക്കൊപ്പം പ്രദീപ് സന്ദർശിച്ചിട്ടുണ്ട്. സോളർ കേസിന്റെ വിചാരണയ്ക്കിടെ പ്രതിയെ സ്വാധീനിച്ച് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിന് കമ്മിഷൻ വിസ്തരിച്ചിരുന്നു.

ജനുവരി 24ന് കാസർകോട് എത്തിയ വകയിൽ മാത്രം 25,000ത്തോളം രൂപ ചെലവാക്കിയ പ്രതി, സാക്ഷിയെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും കോടികൾ ചെലവാക്കുമെന്നതിൽ സംശയമില്ല. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ-സിനിമാ രംഗത്തെ ഉന്നതരുടെ വൻ ഗൂഢാലോചന നടന്നതായാണ് നിഗമനം. പ്രദീപിന് സാക്ഷിയെ സ്വാധീനിക്കേണ്ട ആവശ്യമില്ലെന്നും പിന്നിൽ വൻസംഘമുണ്ടെന്നും അവരെ കണ്ടെത്തണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP