Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർണ്ണാടകയിൽ ഗോവധ നിരോധനം ഉടൻ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് ബിജെപി; അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമം പാസാക്കും

കർണ്ണാടകയിൽ ഗോവധ നിരോധനം ഉടൻ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് ബിജെപി; അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമം പാസാക്കും

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കർണ്ണാടകയിൽ ഗോവധ നിരോധനം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഗോവധ നിരോധന നിയമം പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കർണ്ണാടകയിൽ സമീപഭാവിയിൽ തന്നെ ഗോവധ നിരോധനം നടപ്പാക്കും. മൃഗക്ഷേമ വകുപ്പ് മന്ത്രി പ്രഭു ചവാനോട് ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമം പാസാക്കുകയും ചെയ്യും, സി.ടി രവി ട്വീറ്റ് ചെയ്തു.

നേരത്തെ മതപരിവർത്തനം സംബന്ധിച്ചും വിവാദ പരാമർശം നടത്തിയ നേതാവാണ് സി.ടി രവി. അലഹബാദ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കർണ്ണാടകയിലും വിവാഹത്തിനായുള്ള മതംമാറ്റത്തെ നിരോധിക്കുന്ന നിയമം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP