Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവ്; ദേശീയ തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം ശരിവെച്ചു; പി ജെ ജോസഫിന്റെ ഹർജി തള്ളി; ജോസഫ് വിഭാഗത്തിന് അനുവദിച്ചത് ചെണ്ട ചിഹ്നം; അപ്പീൽ പോകാൻ ഒരുങ്ങി പി ജെ ജോസഫ്; ഹൈക്കോടതി വിധിയോടെ ജോസഫ് വിഭാഗത്തിലെ എംഎൽഎമാരും വെട്ടിലേക്ക്

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവ്; ദേശീയ തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം ശരിവെച്ചു; പി ജെ ജോസഫിന്റെ ഹർജി തള്ളി; ജോസഫ് വിഭാഗത്തിന് അനുവദിച്ചത് ചെണ്ട ചിഹ്നം; അപ്പീൽ പോകാൻ ഒരുങ്ങി പി ജെ ജോസഫ്; ഹൈക്കോടതി വിധിയോടെ ജോസഫ് വിഭാഗത്തിലെ എംഎൽഎമാരും വെട്ടിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവ്. പി ജെ ജോസഫ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചത്. നേരത്തെ ദേശീയ തെരഞ്ഞെടുപ്പു കമ്മീഷനും രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നൽകി കൊണ്ട് ഉത്തരവായിരുന്നു. ഈ തീരുമാനമാണ് ഹൈക്കോടതി വീണ്ടും ശരിവെച്ചിരിക്കുന്നത്. ജോസഫ് വിഭാഗത്തിന് വൻ തിരിച്ചടിയാണ് ഇപ്പോഴത്തെ തീരുമാനം.

കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന തർക്കത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം. ജോസഫ് വിഭാഗത്തിന്റെ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി അന്ന് തന്നെ ജോസ് വിഭാഗം ചിഹ്നം ഉപയോഗിക്കുന്നത് തടഞ്ഞിരുന്നു. അതേസമയം ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് പി ജെ ജോസഫ് അറിയിച്ചു. ഇപ്പോഴത്തെ നിലയിൽ രണ്ടില ചിഹ്നം പോയതോടെ ജോസഫ് വിഭാഗത്തിലെ എംഎൽഎമാരുടെ അടക്കം രാഷ്ട്രീയ ഭാവി അവതാളത്തിലായി. അതേസമയം ഇപ്പോൾ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത് വലിയ നിയമ പ്രശ്‌നങ്ങൾക്കും ഇടയാക്കും.

ഇതേ തുടർന്ന് കഴിഞ്ഞ ദിവസം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരു പാർട്ടികൾക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ ചിഹ്നം ഉപയോഗിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് വിഭാഗത്തിന് ടേബിൾ ഫാനുമാണ് കമ്മീഷൻ അനുവദിച്ച ചിഹ്നം. എന്നാൽ തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ ജോസ് വിഭാഗത്തിന് തങ്ങൾക്ക് അവകാശപ്പെട്ട ചിഹ്നം ഉപയോഗിക്കാനാവുമോയെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് നിലപാടെടുക്കേണ്ടത്.

അതേസമയം നിയമപോരാട്ടം ഇവിടെ അവസാനിക്കാനും സാധ്യതയില്ല. അപ്പീലുമായി പിജെ ജോസഫ് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയോ റിവിഷൻ ഹർജി സമർപ്പിക്കുകയോ ചെയ്യാനുള്ള സാധ്യതയുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP