Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈംഗിക ശേഷി വർദ്ധിപ്പിക്കുന്നതെന്ന് അവകാശപ്പെട്ട് തുടങ്ങിയ മുസ്ലീ പവർ എക്സ്ട്ര നൽകിയത് ശതകോടികൾ; ആയുർവേദ പാരമ്പര്യം ഇല്ലാതിരുന്നിട്ടും പരസ്യ പിന്തുണയോടെ കുന്നത്ത് ഫാർമസ്യൂട്ടിക്കലിനെ വമ്പൻ സ്ഥാപനമാക്കി; നടി ശ്വേതാ മേനോന്റെ കേസ് കൂടാതെ ചതിക്കപ്പെട്ടവർ അനേകം; ഒളിമ്പ്യൻ റോസകുട്ടിയുടെ സഹോദരൻ കൂടിയായ കെസി എബ്രഹാം മരിച്ചത് കോവിഡ് ബാധിച്ച്

ലൈംഗിക ശേഷി വർദ്ധിപ്പിക്കുന്നതെന്ന് അവകാശപ്പെട്ട് തുടങ്ങിയ മുസ്ലീ പവർ എക്സ്ട്ര നൽകിയത് ശതകോടികൾ; ആയുർവേദ പാരമ്പര്യം ഇല്ലാതിരുന്നിട്ടും പരസ്യ പിന്തുണയോടെ കുന്നത്ത് ഫാർമസ്യൂട്ടിക്കലിനെ വമ്പൻ സ്ഥാപനമാക്കി; നടി ശ്വേതാ മേനോന്റെ കേസ് കൂടാതെ ചതിക്കപ്പെട്ടവർ അനേകം; ഒളിമ്പ്യൻ റോസകുട്ടിയുടെ സഹോദരൻ കൂടിയായ കെസി എബ്രഹാം മരിച്ചത് കോവിഡ് ബാധിച്ച്

മറുനാടൻ മലയാളി ബ്യൂറോ

മൂവാറ്റുപുഴ: കുന്നത്ത് ഫാർമസ്യൂട്ടിക്കൽ ഉടമ മൂവാറ്റുപുഴ വാഴപ്പിള്ളി കുന്നത്ത് ഡോ. കെ.സി.ഏബ്രഹാം (68) വിടവാങ്ങുന്നത് കോവിഡ് ബാധിച്ച്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയായിരുന്നു മരണം. സംസ്‌കാരം ഇന്ന് 3.30ന് മൂവാറ്റുപുഴ ഹോളി മാഗി പള്ളിയിൽ നടക്കും. മുസ്ലി പവർ എക്സ്ട്ര എന്ന ആയുർവേദ ഉൽപന്നത്തിലൂടെ കുന്നത്ത് ഫാർമസ്യൂട്ടിക്കൽ കമ്പനിയെ വളർച്ചയുടെ പടവുകൾ കയറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഭാര്യ: ലിസ. മക്കൾ: ലിഡിയ, ലിഡ, ലിയ. മരുമകൻ: ജിസ് തോമസ്. ഒളിമ്പ്യൻ റോസകുട്ടിയുടെ സഹോദരൻ കൂടിയാണ് എബ്രഹാം.

ലൈംഗിക ശേഷി വർദ്ധിപ്പിക്കുന്നതെന്ന് അവകാശപ്പെട്ട് തുടങ്ങിയ മുസ്ലീ പവർ എക്സ്ട്ര നൽകിയത് ശതകോടികളുടെ ആസ്തിയാണ്. ആയുർവേദ പാരമ്പര്യം ഇല്ലാതിരുന്നിട്ടും പരസ്യ പിന്തുണയോടെ കുന്നത്ത് ഫാർമസ്യൂട്ടിക്കലിനെ വമ്പൻ സ്ഥാപനമാക്കി മാറ്റുകയായിരുന്നു എബ്രഹാം. ഇതിനിടെ പലവിധ വിവാദങ്ങൾ എത്തി. നടി ശ്വേതാ മേനോന്റെ കേസ് കൂടാതെ ചതിക്കപ്പെട്ടവർ അനേകം പരസ്യമായി രംഗത്ത് വന്നു. മുസ്ലീ പവറിന് ഒരിക്കൽ വിലക്കും നേരിടേണ്ടി വന്നു.

'ഇപ്പോഴും ചെറുപ്പമാണെന്നാ വിചാരം' എന്ന വാചകത്തിൽ തുടങ്ങുന്ന ആ പരസ്യ വാചകമായിരുന്നു മുസ്ലി പവർ എസ്‌ക്ട്രാ എന്ന ലൈംഗിക ഉത്തേജക മരുന്നിനെ ഹിറ്റാക്കിയത്. കുന്നത്ത് ഫാർമസ്യൂട്ടിക്കൽ ഉടമ കെ സി എബ്രഹാം എന്ന വ്യക്തിയെ മലയാളിയുടെ ലൈംഗികശേഷി കൂട്ടാനായി അവതരിച്ച അവതാര പുരുഷനായി നിലനിർത്തിയതും ഈ പരസ്യവാചകം. 2008 ജൂലൈ ഒമ്പതിന് ഹിന്ദു ദിനപത്രമായിരുന്നു മുസ്ലി പവറിനെതിരെ ആദ്യ വാർത്ത പ്രസിദ്ധീകരിച്ചത്. വിജയവാഡയിൽ നടത്തിയ റെയ്ഡിൽ മുസ്ലി പവർ എക്‌സ്ട്രാ എന്ന ലൈംഗിക ഉത്തേജക മരുന്ന് ഡ്രഗ് കണ്ട്രോളർ ഇൻസ്‌പെക്ടർ റെയ്ഡ് ചെയ്തു പിടിച്ചു എന്നായിരുന്നു ആ വാർത്ത. വാർത്ത വന്നത് ഹിന്ദുവിലായതുകൊണ്ടും സംഭവം നടന്നത് വിജയവാഡയിലായതിനാലും നമ്മുടെ മാധ്യമങ്ങൾ സംഭവം അറിഞ്ഞില്ല. പിന്നീട് നിരവധി വാർത്തകൾ ഇത്തരത്തിൽ എത്തി.

നിരോധനത്തിന് ശേഷം 'മുസ്ലി പവർ എക്‌സ്ട്ര' വീണ്ടും വിപണിയിലിറക്കുി. 2019ലായിരുന്നു പ്രഖ്യാപനം.. മുസ്ലി പവർ എക്‌സ്ട്രയ്‌ക്കെതിരേ ആയുർവേദ ഡ്രഗ് ഇൻസ്‌പെക്ടർ ചാർജ് ചെയ്ത കേസിൽ ഉത്പന്നത്തിനെതിരായ നിരോധനം മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയ സാഹചര്യത്തിലായിരുന്നു ഇത്. വിലക്ക് വന്നതോടെ ഏഴു കോടിയോളം രൂപ വരുന്ന മരുന്നുകളുടെ കാലാവധി തീരുകയും ഭീമമായ നഷ്ടമുണ്ടാവുകയും ചെയ്തു. ബാധ്യത തീർത്ത ശേഷം കഴിഞ്ഞ വർഷങ്ങളിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വീടും സ്ഥലവും നഷ്ടപ്പെട്ട നൂറുപേർക്ക് വീടു നിർമ്മിച്ചു നൽകുമെന്നും കെ.സി. എബ്രഹാം പറഞ്ഞിരുന്നു. അങ്ങനെ വീണ്ടും മുസ്ലീ പവറിലൂടെ എബ്രഹാം മുന്നോട്ട് പോയി.

മുസ്ലി പവർ എക്‌സ്ട്രയുടെ പരസ്യത്തിൽ തന്റെ ചിത്രം ഉൾപ്പെടുത്തിയതിന് നടി ശ്വേതാ മേനോൻ പൊലീസിൽ പരാതി നൽകിയിരുന്നു. കയം എന്ന ചിത്രത്തിന്റെ പരസ്യവുമായി, തിരുവനന്തപുരത്ത്, സെക്രട്ടേറിയേറ്റിന് മുന്നിൽ ഉയർത്തിയിരിക്കുന്ന കൂറ്റൻ ഫ്‌ളക്‌സ് ബോർഡിലാണ് ശ്വേതാ മേനോന്റെ പടത്തിനൊപ്പം മുസ്ലി പവർ എക്‌സ്ട്രയുടെ പരസ്യവും നൽകിയത്. ബ്ലൗസും മുണ്ടും മാത്രം ധരിച്ച് ഇരിക്കുന്ന ശ്വേതാ മേനോന്റെ അരികിൽ മുസ്ലീ പവർ ലൈംഗിക ഉത്തേജന മരുന്നിന്റെ ചിത്രവും നൽകിയി. ഇത് വലിയ വിവാദമായി.

രസ്യത്തെക്കുറിച്ച് അറിഞ്ഞ ശ്വേത സുഹൃത്തുക്കൾ മുഖേന ഇതിന്റെ ചിത്രവും മറ്റും ശേഖരിച്ചു. തുടർന്ന് അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനു പരാതി നൽകി്. 'ജീവിതം ആസ്വാദ്യമാക്കാൻ മുസ്ലി പവർ എക്സ്ട്ര ഉപയോഗിക്കൂ' എന്നാണ് പരസ്യത്തിലെ വാചകം. ഇങ്ങിനെയൊരു പരസ്യം വന്നത് തന്നെ അശ്ലീലക്കാരിയാക്കുന്നതിന് തുല്യമാണെന്നും സ്ത്രീയെന്ന നിലയിലും കലാകാരിയെന്ന നിലയിലും തന്നെ അപമാനിക്കുന്ന നടപടിയാണ് ഇതെന്നും ശ്വേത ആരോപിച്ചിരുന്നു.. പൊലീസിൽ പരാതി നൽകിയതിനൊപ്പം വനിതാ കമ്മീഷനിലും താര സംഘടനയായ അമ്മയിലും നടി പരാതി നൽകി. സമ്മതം കൂടാതെയാണ് തന്റെ ചിത്രത്തിനൊപ്പം ലൈംഗികോത്തേജന മരുന്നിന്റെ പരസ്യം ചേർത്തതെന്ന് ശ്വേത പരാതിയിൽ പറഞ്ഞിരുന്നു. പിന്നീട് കേസ് അവസാനിക്കുകയും ചെയ്തു.

ലൈംഗിക ഉത്തേജനം നൽകുമെന്ന് വാഗ്ദാനം ചെയ്ത് കേരളത്തിനകത്തും പുറത്തും വ്യാപകമായി വിറ്റഴിച്ച മുസ്ലി പവർ എക്സ്ട്രയുടെ നിർമ്മാതാവിന് മൂന്ന് മാസം തടവ് ശിക്ഷ വന്നതും ചർച്ചയായി.. എബ്രഹാമിനെ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) ആജ് സുദർശൻ ആണ് 2016ൽ ശിക്ഷിച്ചത്. 5000 രൂപ പിഴയും അടക്കണം. വിധി പറയുമ്പോൾ ഹാജരാവാതിരുന്ന എബ്രഹാമിനെതിരെ കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു.

2007 ഫെബ്രുവരി 13ന് ഡ്രഗ് ഇൻസ്പെക്ടർ(ആയുർവേദം)കുന്നത്ത് ഫാർമ്മസ്യൂട്ടിക്കൽസിന്റെ എറണാകുളം മറൈൻ ഡ്രൈവ് ജിസിഡിഎ കോംപ്ലക്സിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ നടത്ിയ റെയ്ഡിനെ തുടർന്ന രജിസ്ട്രാർ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. ഇവിടെ നിന്ന് പിടിച്ചെടുത്ത മുസ്ലി പവർ എക്സ്ട്രാ പാക്കറ്റുകളിലും ബ്രോഷറിലും ലൈംഗിക ക്ഷമത വർദ്ധിപ്പിക്കുമെന്ന രീതിയിൽ പരാമർശമുണ്ടാിയുന്നു. 1954ല്െ ഡ്രഗ് ആൻഡ് മാജിക്കൽ ആക്ടിലെ മൂന്ന്, ഏഴ്(എ) വകുപ്പുകൾ പ്രകാരം ലൈംഗിക സുഖത്തിന് വേണ്ടി ശാരീരിക ക്ഷമത വർദ്ധിപ്പിക്കൽ, ഇതിന് സഹായകമാകുമെന്ന രീതിയിൽ പരസ്യം ചെയ്യൽ എന്നിവ കുറ്റകരമാണ്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലെ പരസ്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മാജിക്കൽ റെമഡീസ് ആക്ടഡ് പ്രകാരം ഡ്രഗ് ഇൻസ്പെഷ്‌കടർ കേസ് അന്ന് രജിസ്റ്റർ ചെയ്തത്.

ആയുർവേദ ഉൽപ്പന്നമെന്ന നിലയിൽ പരസ്യം നൽകിയ മുസ്ലീ പവറിൽ ഉപയോഗിച്ചിരുന്നത് തഡാലഫിൻ എന്ന ഉൽപ്പന്നമായിരുന്നു. ആരോഗ്യമുള്ള പുരുഷൻപോലും ഇരുപത് ഗ്രാമിന്റെ ഒരു തഡാലഫിൽ ഗുളിക മാത്രമേ കഴിക്കാവൂ എന്നിരിക്കെ മുപ്പത്തിരണ്ട് മില്ലിഗ്രാം തഡാലഫിലാണ് മുസ്ലി പവറിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉൽപ്പന്നം നിരോധിച്ചത്. കമ്പനിയുടെ ഉടമ കെ .സി എബ്രഹാമിന്റേത് വ്യാജ ഡോക്ടറേറ്റ് ആണെന്ന തെളിവ് സഹിതമുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഒരു കാലത്ത് പത്രങ്ങളുടെ മുൻപേജ് പരസ്യങ്ങളിൽ പ്രധാനമായിരുന്നത് മുസ്ലി പവർ എക്സ്ട്രയായിരുന്നു. എച്ച്‌ഐവി വാഹകർക്കും നല്ലതാണെന്ന വിധത്തിൽ പരസ്യം ചെയ്തും വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP