Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കോവിഡ് ഏറ്റവും മോശമായി ബാധിക്കുക ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ; അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വളർച്ചാ നിരക്ക് കൂപ്പു കുത്തും: കോർപ്പറേറ്റ് കമ്പനികൾ മതുൽ ബാങ്കുകൾ വരെ തകർച്ചയുടെ ഭാഗമാകും

കോവിഡ് ഏറ്റവും മോശമായി ബാധിക്കുക ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ; അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വളർച്ചാ നിരക്ക് കൂപ്പു കുത്തും: കോർപ്പറേറ്റ് കമ്പനികൾ മതുൽ ബാങ്കുകൾ വരെ തകർച്ചയുടെ ഭാഗമാകും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് ഏറ്റവും മോശമായി ബാധിക്കുക ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ എന്ന് റിപ്പോർട്ട്. രാജ്യത്തെ സകല മേഖലയും തകർച്ചയുടെ വക്കിലേക്ക് കൂപ്പു കുത്തുമ്പോൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ വളർച്ചാ നിരക്കും ഇടിയും. ഓക്‌സ്ഫഡ് ഇക്കണോമിക്‌സ് റിപ്പോർട്ട് പ്രകാരം ലോകത്തെ പ്രധാന സമ്പദ്വ്യവസ്ഥകളിൽ ഇന്ത്യയെയായിരിക്കും കോവിഡ് ഏറ്റവും കൂടുതൽ ബാധിക്കുക.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് 4.5 ശതമാനം വളർച്ച കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കോവിഡിന് മുമ്പുള്ള 6.5 ശതമാനത്തെക്കാൾ കുറവാണ്. വളർച്ചാ നിരക്ക് കൂപ്പു കുത്തുമ്പോൾ കോർപ്പറേറ്റ് കമ്പനികൾ മുതൽ ബാങ്കിങ് മേഖലയും ശിഥിലമാകും. തൊഴിൽ ലഭ്യതയും കുറയും. ദക്ഷിണേഷ്യയുടെയും തെക്കുകിഴക്കൻ ഏഷ്യയുടെയും സാമ്പത്തിക വിഭാഗം മേധാവി പ്രിയങ്ക കിഷോർ തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

കോർപറേറ്റ് ബാലൻസ് ഷീറ്റുകൾ, ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികൾ, ബാങ്ക് ഇതര ധനകാര്യ കമ്പനികളുടെ ഇടിവ്, തൊഴിൽ വിപണിയിലെ ബലഹീനത എന്നിവ കൂടുതൽ വഷളാകും. തൽഫലമായുണ്ടാകുന്ന ദീർഘകാല പ്രത്യാഘാതങ്ങൾ ആഗോളതലത്തിൽ ഏറ്റവും മോശമായവയായിരിക്കും. ഇത് ഇന്ത്യയുടെ വളർച്ചാ പ്രവണതയെ കോവിഡിന് മുമ്പുള്ള നിലവാരത്തിൽ നിന്ന് ഗണ്യമായി കുറയ്ക്കും.

2025 ഓടെ ഇന്ത്യയെ 2.8 ട്രില്യൺ ഡോളറിൽ നിന്ന് 5 ട്രില്യൺ ഡോളറിന്റെ സമ്പദ്വ്യവസ്ഥയാക്കുകയെന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം. കഴിഞ്ഞയാഴ്ച റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥ ചരിത്രപരമായ മാന്ദ്യത്തിലേക്ക് കടന്നതായി പ്രവചിച്ചിരുന്നു. പെട്ടെന്നു പ്രഖ്യാപിച്ച ലോക്ഡൗൺ കാരണം 2021 മാർച്ച് വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ജിഡിപി 10.3 ശതമാനം ചുരുങ്ങുമെന്ന് രാജ്യാന്തര നാണയ നിധി പ്രവചിക്കുന്നു. കോവിഡാനന്തര ലോകത്ത് ഇന്ത്യയുടെ വളർച്ച 5 ശതമാനമായി കുറയുമെന്ന് എച്ച്എസ്‌ബിസി ഹോൾഡിങ്‌സ് പിഎൽസി പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP