Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ മത്സരത്തിന് ഇന്ന് ഗോവയിൽ തുടക്കം; ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനും ഏറ്റുമുട്ടും

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ മത്സരത്തിന് ഇന്ന് ഗോവയിൽ തുടക്കം; ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനും ഏറ്റുമുട്ടും

സ്വന്തം ലേഖകൻ

ഗോവ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ മത്സരത്തിന് ഇന്ന് ഗോവയിൽ തുടക്കം. വൈകിട്ട് 7.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഇന്നു കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനും ഏറ്റുമുട്ടും. കോവിഡ് കാലമായതിനാൽ കാണികൾക്കു പ്രവേശനമില്ലാതെയാണു മുഴുവൻ മത്സരങ്ങളും നടത്തുക. ഗോവയിലെ മൂന്ന് വേദികളിലായാണ് മത്സരങ്ങൾ നടക്കുക.

ഐ ലീഗിൽനിന്ന് ഈസ്റ്റ് ബംഗാൾകൂടി എത്തിയതോടെ ഇത്തവണ 11 ടീമുകളാണു രംഗത്ത്. ഫൈനലും സെമിയും ഉൾപ്പെടെ ലീഗിൽ ആകെ 115 മത്സരങ്ങൾ. ലീഗ് റൗണ്ടിൽ ഓരോ ടീമും 2 തവണ ഏറ്റുമുട്ടും; ഓരോ ടീമിനും 20 മത്സരങ്ങൾ വീതം.

ലീഗ് റൗണ്ട് പൂർത്തിയാകുമ്പോൾ പോയിന്റ് പട്ടികയിൽ ആദ്യ 4 സ്ഥാനങ്ങളിൽ നിൽക്കുന്നവർ സെമിയിലേക്കു യോഗ്യത നേടും. 11ാം റൗണ്ട് വരെയുള്ള മത്സരക്രമമേ ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളൂ. എല്ലാ മത്സരങ്ങളും രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തൽസമയം ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP