Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂട്ടുകാരന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച കേസ്: മലപ്പുറത്ത് ഒളിവിൽ കഴിഞ്ഞിരുന്ന 35 കാരൻ കോടതിയിൽ കീഴടങ്ങി; താജുദ്ദീൻ കഞ്ചാവ് കടത്ത് അടക്കം നിരവധി കേസുകളിൽ പ്രതി

കൂട്ടുകാരന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച കേസ്: മലപ്പുറത്ത് ഒളിവിൽ കഴിഞ്ഞിരുന്ന 35 കാരൻ കോടതിയിൽ കീഴടങ്ങി; താജുദ്ദീൻ കഞ്ചാവ് കടത്ത് അടക്കം നിരവധി കേസുകളിൽ പ്രതി

ജംഷാദ് മലപ്പുറം

മലപ്പുറം: പതിനാറുകാരിയെ വിവാഹവാഗ്ദാനം നൽകി ബലാൽസംഗം ചെയ്തുവെന്ന കേസിൽ ഒളിവിലായിരുന്ന പ്രതി ഇന്നലെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി മുമ്പാകെ കീഴടങ്ങി. കോട്ടക്കൽ അമ്പലവട്ടം കൊയപ്പ കോവിലകത്ത് താജുദ്ദീൻ (35) ആണ് ജഡ്ജി ടി പി സുരേഷ് ബാബു മുമ്പാകെ കീഴടങ്ങിയത്. 2020 സെപ്റ്റംബർ 23നാണ് കേസിന്നാസ്പദമായ സംഭവം.

കൂട്ടുകാരന്റെ സഹോദരിയായ ബാലികയെ പ്രതി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്. വിവിധ സ്റ്റേഷനുകളിലായി കഞ്ചാവ് അടക്കം നിരവധി കേസുകളിൽ പ്രതിയായ താജുദ്ദീൻ വീട്ടിൽ ശ്രീകൃഷ്ണ പരുന്തിനെ സൂക്ഷിച്ചുവെന്ന കേസിലും പ്രതിയാണ്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കോട്ടക്കൽ സി ഐ കെ ഒ പ്രദീപാണ് കേസന്വേഷിക്കുന്നത്.

അമ്പലവട്ടം കൊയപ്പ കോവിലകത്ത് താജുദ്ധീന്റെ വീട്ടിൽ കഴിഞ്ഞ മാസം പൊലീസ് നടത്തിയ റെയ്ഡിലാണ് വീട്ടിൽ കൂട്ടിൽ വളർത്തുകയായിരുന്ന പരുന്തിനെ കസ്റ്റഡിയിലെടുത്തത്. ഇതോടെ പ്രതിക്കെതിരെ വനംവകുപ്പും കേസെടുത്തിരുന്നു. പരുന്തിനെ വനംവകുപ്പ് ഏറ്റെടുത്തു. പ്രതിയുടെ വീട്ടിൽനിന്ന് ഫോറസ്റ്റ് അധികൃതർ നടത്തിയ റെയ്ഡിലാണ് ശ്രീകൃഷ്ണപ്പരുന്തിനെ കസ്റ്റഡിയിലെടുത്തത്.

കാളികാവ് റേഞ്ച് ഓഫീസർ പി സുരേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് എടരിക്കോട് അമ്പലവട്ടം സ്വദേശി കൊയപ്പ കോവിലകത്ത് താജുദ്ദീന്റെ വീട്ടിൽ വളർത്തുന്ന ശ്രീകൃഷ്ണപ്പരുന്തിനെ കണ്ടെത്തിയത്. താജുദ്ദീനെതിരെ വന്യജീവി വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.മയക്കുമരുന്ന്, കഞ്ചാവ് കേസുകളിൽ പിടിക്കപ്പെട്ട താജുദ്ദീനെതിരെ കോട്ടക്കൽ പൊലീസിൽ പോസ്‌കോ കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിലായിരുന്നു.

സ്‌കൂൾ വിദ്യാർത്ഥികൾക്ക് പണവും ബൈക്കും നൽകി സംഘത്തിൽ ചേർത്തായിരുന്നു ഇയാളുടെ പ്രവർത്തനം. കോട്ടക്കൽ സ്വാഗതമാട് അപകടത്തിൽ യുവാവ് മരിച്ചതിനുപിന്നിലും ലഹരി സംഘങ്ങൾ തമ്മിലുള്ള സംഘർഷമാണെന്ന ആരോപണമുണ്ട്.ഈ സംഘങ്ങളുടെയെല്ലാം പ്രധാനിയാണ് 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP