Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യദ്രോഹകുറ്റത്തിന് കുടുക്കിയത് ഫോട്ടോഷോപ്പ് മറിമായം കാട്ടിയ വ്യാജപോസ്റ്റിൽ; തെളിവില്ലെങ്കിലും ഷാഹു അമ്പലത്ത് നിരപരാധിയെന്ന് വിധി എഴുതാതെ പൊലീസ്; ഊരാക്കുടുക്കിൽ പെട്ടത് സിപിഎം സൈബർ പോരാളി; ഷാഹു മുഖ്യമന്ത്രിയോട് ചോദിക്കുന്നു നീതി എവിടെ?

രാജ്യദ്രോഹകുറ്റത്തിന്  കുടുക്കിയത് ഫോട്ടോഷോപ്പ് മറിമായം കാട്ടിയ വ്യാജപോസ്റ്റിൽ; തെളിവില്ലെങ്കിലും ഷാഹു അമ്പലത്ത് നിരപരാധിയെന്ന് വിധി എഴുതാതെ പൊലീസ്; ഊരാക്കുടുക്കിൽ പെട്ടത് സിപിഎം സൈബർ പോരാളി;  ഷാഹു മുഖ്യമന്ത്രിയോട് ചോദിക്കുന്നു നീതി എവിടെ?

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: വർഷങ്ങൾ നീണ്ട നിയമപോരാട്ടം തുടരുകയാണെങ്കിലും ഷാഹു അമ്പലത്ത് തളരുന്നില്ല. അറിയപ്പെടുന്ന സിപിഎം സൈബർപോരാളിയും ആക്റ്റിവിസ്റ്റും ആയിരുന്നിട്ടും ഫേസ്‌ബുക്കിൽ പ്രചരിച്ച ഒരു വ്യാജ സ്‌ക്രീൻ ഷോട്ടിന്റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് ജനങ്ങൾക്ക് മുൻപിൽ കുറ്റവാളിയെ പോലെ നിൽക്കേണ്ടിവന്നു ഷാഹുവിന്. താൻ ചെയ്യാത്ത കാര്യത്തിന് പാക് ഭീകരനെന്നു മുദ്രകുത്തിയതിനെ തുടർന്നു ഏൽക്കേണ്ടി വന്ന മാനസിക ആഘാതത്തിൽ നിന്നും ഷാഹു ഇപ്പോഴും മോചിതനായിട്ടില്ല. ഇത് ഷാഹുവിന്റെ ജീവിതം തന്നെ മാറ്റിമറിക്കുകയും ചെയ്തു. വ്യാജ സ്‌ക്രീൻ ഷോട്സ് ആണെന്ന് മനസിലാക്കിയിട്ടും തന്നെ കുറ്റവാളിയാക്കിയ ഭരണകൂടത്തോട് ചില ചോദ്യങ്ങൾ ചോദിക്കുകയാണ് ഷാഹു തന്റെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റിൽ.

ഇന്ത്യൻ പട്ടാളക്കാരെ മോശമായി ചിത്രീകരിക്കുന്ന ഷാനുവിന്റെ പേരിൽ പ്രചരിച്ച ഫെയ്സ് ബുക്ക് പോസ്റ്റാണ് സിപിഎമ്മിന്റെ ഈ സൈബർ പോരാളിയെ കുടുക്കിയത്. 2016 സെപ്റ്റംബർ 30ന് രാത്രി 12.30നാണ് ഷാഹുവിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിറ്റേന്ന് തന്നെ ഷാനുവിനെ ജാമ്യത്തിൽ വിടുകയും ചെയ്തു. എന്നാൽ അതോടെ ഷാഹുവിന്റെ ജീവിതം മാറി മറിഞ്ഞു. തനിക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ പിണറായി സർക്കാരിന്റെ കാലാവധി കഴിയാറായിട്ടും ഒരുപുരോഗതിയും ഇല്ല. താൻ കുറ്റക്കാരനാണെന്ന് ആരോപിക്കുന്ന കേസിലും കുറ്റക്കാരൻ ആണെന്ന് തെളിയിക്കുന്ന വസ്തിതകൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഷാഹു എഫ് ബി പോസ്റ്റിൽ പറയുന്നു. 'ആസന്നമായ പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അങ്ങയുടെ ഈ സർക്കാരിന്റെ കാലവധി പൂർത്തിയായി ഒഴിയുന്നതിനു മുൻപ് എനിക്ക് നീതി വേണം... അനീതിയാണെങ്കിലും ഭാഗികമായ നീതിയാണെങ്കിലും വൈകി വരുന്ന നീതിയാണെങ്കിലും മനുഷ്യ മനസ്സിനെ അത് വല്ലാതെ അലട്ടും. ബഹുമാനപെട്ട മുഖ്യമന്ത്രി. എനിക്ക് നീതി വേണം... '-ഷാഹു കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി

ശ്രീ പിണറായി വിജയൻ അറിയുന്നുന്നതിലേക്ക് തിരുവനന്തപുരം സ്വദേശി shahu ambalath എഴുതുന്ന ഹൃദയപക്ഷമായ അപേക്ഷ. സർ . അങ്ങയുടെ ഈ സർക്കാരിന്റെ കാലാവദി പൂർത്തിയാവാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നതിലേക്കാണ് എന്റെ ഈ കത്ത്.

അങ്ങ് കേരളത്തിൽ അധികാരത്തിൽ കയറിയ ആ വേളയിൽ എനിക്ക് നേരിടേണ്ടി വന്ന ഒരു സൈബർ അക്രമത്തിനു ഞാൻ എന്റെ ലോക്കൽ സ്റ്റേഷനായ നേമത്ത് ഒരു കേസ് ഫയൽ ചെയ്തിരുന്നു (പെറ്റീഷൻ NO :134958/2016.

വർഷം അഞ്ചു ആവുന്നു സർ. നാളിതുവരെ വരെ ഈ കേസിൽ എന്തെങ്കിലും പുരോഗതി ഉള്ളതായി അറിവില്ല.

എന്നാൽ ഞാൻ കേസ് കൊടുത്തത്തിന് പിന്നാലെ ഒരു Rss നേതാവ് എനിക്കെതിരെ എന്റെ പേരിൽ ആരോ വ്യാജമായി ഉണ്ടാക്കിയ ഒരു ഫോട്ടോ ഷോപ്പ് സ്‌ക്രീൻ ഷോട്ടിന്റെ പേരിൽ അങ്ങയുടെ പൊലീസ് രാജ്യ ദ്രോഹ കേസ് എടുക്കുകയും ചെയ്തു (1627/2016 ആ കേസിൽ എനിക്കെതിരെ ചാർത്തിയ വകുപ്പുകൾ U/S:124 A 153A 153B IPC &66&66 F of IT Act 2000.എനിക്കെതിരെ യുള്ള കേസിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയതിൽ ഞാൻ കുറ്റകാരൻ ആണെന്ന് തെളിയിക്കാനുള്ള വസ്തുതകൾ ഒന്നും കണ്ടെത്തിയില്ല. NO 2344/ptn cyber Cell 2016/tc Dated 30.09.2016

തുടർന്ന് കൂടുതൽ അന്വേഷണം നടത്തുന്നതിലേക്ക് എന്റെ കൈവശമുള്ള മൊബൈൽ ഫോൺ സാംസങ് ടാബും പൊലീസ് cc ചെയ്തു. KPF 151(A)
ഒരു നൂലിഴപഴുത് ഇല്ലാതെ കേരള പൊലീസും ഹൈ ടെക് പൊലീസും സൈബർ സെൽ പൊലീസും ചേർന്ന് അന്വേഷണം നടത്തിയിട്ടും നാളിതുവരെ ഞാൻ കുറ്റകാരൻ ആണെന്നുള്ള യാതൊരു വിദ തെളിവും ഹാജരാക്കാൻ പൊലീസിന് ആയിട്ടില്ല.

ശേഷം എനിക്ക് നീതി ലഭിക്കാത്തതിനാൽ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ മുന്പാകെ പരാതി ബോധിപ്പിച്ചു (HRMP NO 10261/16tvm. രണ്ട് വർഷത്തോളം മനഷ്യാവകാഷ കമ്മീഷനിലും പോരാടി എങ്കിലും നീതി പിന്നെയും കിട്ടാകനിയായി തന്നെ നിന്നു. കേസിന്റെ നല്ല നടത്തിപ്പിന് വേണ്ടി നീതി ലഭ്യമാവാൻ വേണ്ടി തുടർന്ന് ബഹുമാനപെട്ട മുഖ്യമന്ത്രി മുൻപാകെ തന്നെ ഒരു പരാതി തന്നു. Ref Petition NO 134958/2016.

മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി തന്നിട്ട് വർഷം അഞ്ചാവുന്നു. ഇക്കാലമത്രയും ഈ പരാതിയിലും യാതൊരു മറുപടിയും ലഭിച്ചില്ല. കേസ് പുരോമിക്കുന്നു എന്ന റിപ്പോര്ട്ട് അല്ലാതെ ശേഷം മുസ്ലിം വിഭാഗത്തെ തിരഞ്ഞു പിടിച് പൊലീസ് rss മനോഭാവത്തോടെ പെരുമാറുന്നതിൽ പ്രതിഷേധിച്ചും യെതാർത്ഥ കുറ്റവാളിയെ നിയമത്തിന്റെ മുന്നിൽ ആജരാക്കാനും വേണ്ടി എന്റെ ജമാഅത് ആയ നേമം ജമഹത് കമ്മിറ്റി മറ്റൊരു പരാതി തന്നു.

ആ കേസും എങ്ങും എത്തിയതായി അറിവില്ല. എന്നാൽ ഇതേ പൊലീസ് തന്നെയാണ് Rss കാർക്ക് വേണ്ടി പാതിരാത്രി വീട്ടിൽ വന്ന് നിരപരാധിയായ എന്നെ തീവ്രവാദി എന്ന് ആരോപിച്ചു പിടിച്ചു കൊണ്ട് പോയതും. ഒരു മതേതര സർക്കാരിന്റെ നിഷ്‌കളങ്കതക്ക് കളങ്കം ചാർത്തുന്ന ഈ പൊലീസ് നടപടി ഇന്നും യെഥേഷ്ടം തുടർന്ന് വരുന്നു. Rss ന് ഒരു രീതി മുസ്ലിം വിഭാഗത്തിന് മറ്റൊരു രീതി എന്ന Rss തത്വ ശാസ്ത്രം അങ്ങയുടെ പൊലീസിൽ നിന്ന് ഉണ്ടാവാൻ പാടില്ലാത്തതായിരുന്നു.

ആസന്നമായ പൊതു തിരെഞ്ഞെടുപ്പ് അടുത്തിരിക്കെ അങ്ങയുടെ ഈ സർക്കാരിന്റെ കാലവധി പൂർത്തിയായി ഒഴിയുന്നതിനു മുൻപ് എനിക്ക് നീതി വേണം...
അനീതിയാണെങ്കിലും ഭാഗികമായ നീതിയാണെങ്കിലും വൈകി വരുന്ന നീതിയാണെങ്കിലും മനുഷ്യ മനസ്സിനെ അത് വല്ലാതെ അലട്ടും.

ബഹുമാനപെട്ട മുഖ്യമന്ത്രി. എനിക്ക് നീതി വേണം...

മുസ്ലിംകൾക്കെതിരെ അനീതികൾ മുടിയഴിച്ചു തള്ളുന്ന വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ നിന്നാണ് ഞാൻ പറയുന്നത് എന്നുള്ള ഓർമ എനിക്കുണ്ട്. എന്നാലും ഇടതുപക്ഷ പ്രസ്ഥാനം തന്നെയാണല്ലോ ഭരിക്കുന്നത് എന്നുള്ള ആശ്വാസത്തിൽ അപേക്ഷിക്കുകയാണ്. എന്റെ മൗലികമായ ആവശ്യം.

എനിക്ക് നീതിവേണം.

എന്ന് shahu tvm

 

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ #പിണറായി വിജയൻ അറിയുന്നുന്നതിലേക്ക് തിരുവനന്തപുരം സ്വദേശി shahu ambalath എഴുതുന്ന...

ഇനിപ്പറയുന്നതിൽ Shahu Ambalath പോസ്‌റ്റുചെയ്‌തത് 2020, നവംബർ 19, വ്യാഴാഴ്‌ച

ഷാഹുവിന്റെ ജീവിതം മാറ്റിമറിച്ച സൈബർ ആക്രമണം

മെയ് 22 ന്‌ മറുനാടനോട് പറഞ്ഞത്

'പാക്കിസ്ഥാന് എതിരെ ആക്രമണം അഴിച്ചു വിടുന്ന ഇന്ത്യൻ പട്ടാള ചെറ്റകളെ.. നീയൊക്കെ തീർന്നെടാ...തീർന്നു...ഇന്ത്യയിൽ ജനിച്ചു എന്നൊരു തെറ്റേ ഞാൻ ചെയ്തുള്ളൂ..അതിൽ ഞാൻ ദുഃഖിക്കുന്നു...എന്റെ മുസ്ലിം സഹോദരങ്ങളെ നിങ്ങൾക്ക് സ്വർഗം ലഭിക്കട്ടെ...ഈ പോസ്റ്റാണ് ഷാനുവിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഇതേ ദിവസം ഇതേ സമയത്ത് ഷാനു ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തിയിരുന്നു. ഓരോ 37 സെക്കന്റിലും ഒരു പുരുഷൻ ആക്രമിക്കപ്പെടുന്നു സ്ത്രീയാൽ.. പൊതു സ്ഥലത്ത് വെച്ച് ഒരു സ്ത്രീ പുരുഷനാൽ ആക്രമിക്കപ്പെട്ടാൽ പൊതുബോധം അവനെതിരെ വാളോങ്ങിയിരിക്കും...എന്നുള്ള ഫെയ്സ് ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിന്റെ സ്ഥാനത്താണ് മുകളിൽ പറഞ്ഞ പോസ്റ്റ് വന്നത് എന്നാണ് ഷാനു പറയുന്നത്.

എന്റെ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്സ് എടുത്ത് ഫോട്ടോ ഷോപ്പ് വഴി വ്യാജ പോസ്റ്റ് ആക്കി പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കുമായി ബന്ധപ്പെട്ടു പോസ്റ്റ് ചെയ്യുകയായിരുന്നു. സെപ്റ്റംബർ 2016 സെപ്റ്റംബർ 29 ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് പാക് അതിർത്തിയിൽ നടന്ന സർജിക്കൽ സ്‌ട്രൈക്കിനെ കുറിച്ച് ഔദ്യോഗീക പ്രഖ്യാപനമുണ്ടാകുന്നത്. എന്നാൽ എന്റെ പേരിൽ പ്രചരിച്ച വ്യാജ പോസ്റ്റിൽ പറഞ്ഞ സമയം സെപ്റ്റംബർ 29 നു രാവിലെ 10.17 എന്നും. ഇതിൽ നിന്ന് തന്നെ സത്യാവസ്ഥ വ്യക്തമാണ്. വ്യാജ പോസ്റ്റാണ് ഇതെന്ന് എന്ന് എന്നെ അറസ്റ്റ് ചെയ്ത വിഴിഞ്ഞം പൊലീസിന് അറിയാമായിരുന്നു. എന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മനുഷ്യാവകാശ കമ്മിഷനിൽ നടത്തിയ പോരാട്ടത്തെ തുടർന്നു പൊലീസ് തന്നെ മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ കേസുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്ന്. ഫെയ്സ് ബുക്കിൽ നിന്നും വിശദാംശങ്ങൾ ലഭിക്കുന്നില്ല. അതിനാൽ കേസ് അവസാനിപ്പിക്കാൻ പോവുകയാണ് എന്നാണ് മനുഷ്യാവകാശ കമ്മിഷനിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. ഇത് എന്റെ പേരിൽ ചമച്ച വ്യാജ പോസ്റ്റാണ് എന്ന് മനസിലാക്കിയിട്ടും എന്നെ നിരപരാധി എന്ന് പറയാൻ പൊലീസ് തയ്യാറാകുന്നില്ല. ഇതിനെ തുടർന്നാണ് ലോകായുക്തയിൽ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടു കേസ് നൽകിയത്. അത് ഇപ്പോഴും തുടരുന്നു-ഷാനു അമ്പലത്ത് പറഞ്ഞു.

ഞാൻ അല്ല പോസ്റ്റിങ് നടത്തിയത് എന്നത് ആരും അത് വിശ്വസിച്ചില്ല. കപീഷ് വാനരൻ എന്ന ഫേക്ക് ഐഡിയിൽ നിന്നാണ് ഇത് പുറത്തേക്ക് വന്നതും പ്രചരിക്കുകയും ചെയ്തത്. പൊലീസ് എന്നെ പാക് ഭീകരനായിട്ടു തന്നെയാണ് കണ്ടത്. എന്നെ ഐജി ഓഫീസിൽ കൊണ്ടുപോയി. സൈബർ സെൽ ഓഫീസിൽ കൊണ്ടുപോയി. കമ്മിഷണർ ഓഫീസിൽ കൊണ്ടുപോയി. കമ്മിഷണർ ഓഫീസിൽ എത്തിയപ്പോൾ ഒരു പൊലീസ് ഓഫീസർ ഗണ്ണിൽ കൈ അമർത്തി പറഞ്ഞത് നിന്നെ എന്റെ ക്യാമ്പിൽ കിട്ടിയിരുന്നെങ്കിൽ ഷൂട്ട് അറ്റ് സൈറ്റിൽ വെച്ച് വെടിവെച്ച് കൊന്നേനെ എന്നാണ് പറഞ്ഞത്. നിരപരാധിയായ ഒരു കേസിലാണ് എനിക്ക് ഇതെല്ലാം സഹിക്കേണ്ടി വന്നത്. അതിനാലാണ് നീതി തേടി പോരാട്ടം തുടരുന്നത്. മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയപ്പോൾ പൊലീസ് ഈ കേസുമായി മുന്നോട്ടു പോകുന്നില്ലെന്നും ഫെയ്സ് ബുക്കിൽ നിന്നും വിശദാംശങ്ങൾ ലഭിക്കുന്നില്ലെന്നും കമ്മിഷനിൽ പറഞ്ഞു.

അതായത് ഈ കേസ് ക്ലോസ് ചെയ്യാൻ പോവുകയാണ് എന്നാണ് പറഞ്ഞത്. പക്ഷെ ഈ പോസ്റ്റിങ് നടത്തിയത് ഞാനല്ല എന്ന് പറയാൻ തയ്യാറാകുന്നില്ല. എന്റെ പോസ്റ്റിങ് ആണെങ്കിൽ മാത്രമല്ലേ ഞാൻ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുള്ളു. അത് എന്റെ പോസ്റ്റ് അല്ല. അപ്പോൾ ഞാൻ നിരപരാധിയാണ്. ഇത് സമ്മതിക്കാൻ പൊലീസ് തയ്യാറാകുന്നില്ല. ഒരു ഒളി അജണ്ട കൂടി പൊലീസിനുണ്ട്. ഷാഹു അത്രത്തോളം കഴിവുള്ള വ്യക്തിയാണ്. ഞാൻ നിരപരാധിയല്ല. പക്ഷെ പൊലീസിനെയും കബളിപ്പിക്കുന്ന വലിയ കഴിവുള്ള വ്യക്തിയാണ് എന്ന ചിത്രീകരണം പൊലീസിന്റെ മറുപടിയിൽ ഒളിഞ്ഞിരിപ്പുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിനാലാണ് ലോകായുകതയിലെ കേസുമായി മുന്നോട്ടു പോകുന്നത്. ഞാൻ അല്ല പോസ്റ്റിങ് നടത്തിയത് എന്ന് പൊലീസിന് മനസിലായി. അപ്പോൾ ആരാണ് വ്യാജ പോസ്റ്റിങ് നടത്തിയത് എന്ന് പൊലീസ് കണ്ടുപിടിക്കെണ്ടേ? സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളുടെ പേരിൽ ആർക്കൊക്കെ എതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസ് എടുത്തുവെന്ന് അബ്ദുറബ് നിയമസഭയിൽ ചോദിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കൊടുത്ത പേരുകളിൽ ഒന്ന് എന്റെ പേരാണ്. ഇതോടെയാണ് ഞാൻ രാജ്യദ്രോഹകേസിലെ പ്രതിയാണ് എന്ന് എനിക്ക് തന്നെ ബോധ്യം വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP