Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന റിപ്പബ്ലിക് ടിവി പോലുള്ള ചാനലുകൾക്ക് ഞാൻ നൽകുന്ന പണത്തിന്റെ ഒരു അംശം ലഭിക്കുന്നതിൽ താത്പര്യമില്ല; റിപ്പബ്ലിക്ക് ടിവിയിൽ നിന്ന് സൊമാറ്റോയുടെ പരസ്യം പിൻവലിക്കണം; വിമർശിച്ച് സ്വര ഭാസ്‌കർ  

വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന റിപ്പബ്ലിക് ടിവി പോലുള്ള ചാനലുകൾക്ക് ഞാൻ നൽകുന്ന പണത്തിന്റെ ഒരു അംശം ലഭിക്കുന്നതിൽ താത്പര്യമില്ല; റിപ്പബ്ലിക്ക് ടിവിയിൽ നിന്ന് സൊമാറ്റോയുടെ പരസ്യം പിൻവലിക്കണം; വിമർശിച്ച് സ്വര ഭാസ്‌കർ   

മറുനാടൻ ഡെസ്‌ക്‌

മുംബൈ: റിപ്പബ്ലിക് ടിവി ചാനലിൽ സൊമാറ്റോ പരസ്യം നൽകുന്നതിനെതിരെ രൂക്ഷവിമർശനവുമായി ബോളിവുഡ് നടി സ്വര ഭാസ്‌കർ. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ വിമർശനം.'സൊമാറ്റോ, നിങ്ങളുടെ സ്ഥിരം കസ്റ്റമറാണ് ഞാൻ.

വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന റിപ്പബ്ലിക് ടിവി പോലുള്ള ചാനലുകൾക്ക് ഞാൻ നൽകുന്ന പണത്തിന്റെ ഒരു അംശം ലഭിക്കുന്നതിൽ എനിക്ക് താല്പര്യമില്ല. ഇക്കാര്യത്തിൽ നിങ്ങളുടെ കസ്റ്റമേഴ്സിന് വ്യക്തത നൽകൂ', സ്വര ട്വീറ്റ് ചെയ്തു.

ഇതിന് മറുപടിയുമായി സൊമാറ്റോയും രംഗത്തെത്തിയിരുന്നു. തങ്ങളുടെ കണ്ടന്റ് മാത്രമാണ് പ്രമോട്ട് ചെയ്യുന്നതെന്നും മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ പരിശോധിക്കാമെന്നും സൊമാറ്റോ ട്വീറ്റ് ചെയ്തിരുന്നു.

നേരത്തെ ടി.ആർ.പി റേറ്റിംഗിൽ തട്ടിപ്പ് കാണിച്ച ചാനലുകൾക്ക് പരസ്യം നൽകില്ലെന്ന് വ്യക്തമാക്കി പ്രമുഖ ബിസ്‌ക്കറ്റ് കമ്പനിയായ പാർലെ രംഗത്തെത്തിയിരുന്നു.റിപ്പബ്ലിക് ടി.വിയടക്കമുള്ള ചാനലുകൾ ടി.ആർ.പി റേറ്റിംഗിൽ തട്ടിപ്പ് കാണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പാർലെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

വിഷം വമിപ്പിക്കുന്ന ചാനലുകൾക്ക് പരസ്യം നൽകില്ലെന്ന് വ്യക്തമാക്കി ബജാജ് മാനേജിങ് ഡയറക്ടർ രാജീവ് ബജാജും രംഗത്ത് എത്തിയിരുന്നു. മൂന്നു ചാനലുകളെ ബജാജ് ലിമിറ്റഡ് കരിമ്പട്ടികയിൽപ്പെടുത്തിയെന്നും രാജീവ് പറഞ്ഞിരുന്നു.റിപ്പബ്ലിക്ക് ടിവി ഉൾപ്പെടെ മൂന്ന് ടെലിവിഷൻ ചാനലുകൾ ടി.ആർ.പി റേറ്റിംഗിൽ കൃത്രിമത്വം കാണിച്ചുവെന്ന മുംബൈ പൊലീസിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാജീവ് ബജാജ് നിലപാട് വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP