Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സർഗം ഉത്സവ് സീസൺ 2 ഭരതനാട്യമത്സരം സംഘടിപ്പിക്കുന്നു

സർഗം ഉത്സവ് സീസൺ 2 ഭരതനാട്യമത്സരം സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ

കലിഫോർണിയ: സാക്രമെന്റോ റീജണൽ അസോസിയേഷൻ ഓഫ് മലയാളീസിന്റെ (സർഗം) ആഭിമുഖ്യത്തിൽ 'ഉത്സവ് സീസൺ 2' എന്നപേരിൽ ഓൺലൈൻ ഭരതനാട്യ മത്സരം സംഘടിപ്പിക്കുന്നു. രണ്ടു റൗണ്ടുകളിലായി വിധിനിർണയിക്കുന്ന ഈ പരിപാടിയുടെ ഗ്രാന്റ് ഫൈനൽ ഫെബ്രുവരി 28ന് നടത്തും. വിവിധ പ്രായപരിധിയിലുള്ളവർക്കായി നടത്തപ്പെടുന്ന ഈ മത്സരത്തിൽ പങ്കെടുക്കാൻ നോർത്ത് അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമുള്ള മത്സരാർത്ഥികളെ ക്ഷണിക്കുന്നു. ഡിസംബർ 16 വരെ മത്സരത്തിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നതാണ്.

ഇന്ത്യയിൽ നിന്നുള്ള പ്രഗത്ഭരായ ഗുരുക്കന്മാർ വിധികർത്താക്കളായി എത്തുന്നു എന്നതും മത്സരത്തിന്റെ മാറ്റുകൂട്ടുന്നു. മേലത്തൂർ ഭരതനാട്യത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ഷീല ഉണ്ണികൃഷ്ണൻ, നാട്യരംഗത്തെ നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ പവിത്ര ഭട്ട്, 47 വർഷത്തിലേറെയായി ഭരതനാട്യരംഗത്തെ പ്രഗത്ഭയായ ഗുരു ഗിരിജ ചന്ദ്രൻ എന്നിവരാണ് ഫൈനൽ റൗണ്ടിലെ വിധികർത്താക്കൾ.

മഞ്ജു കമലമ്മ, ബിനി മൃദുൽ, ഭവ്യ സുജയ്, സജിനി ജിജോ, അനിത സുധീർ എന്നിവരുടെ നേതൃത്വത്തിലുള്ള 'ഉത്സവ് സീസൺ2'യിലേക്ക് നോർത്ത് അമേരിക്കയിലേയും, കാനഡയിലേയും എല്ലാ മത്സരാർത്ഥികളേയും ക്ഷണിക്കുന്നതായി സർഗം പ്രസിഡന്റ് രാജൻ ജോർജ് ഇമലയാളിയോട് പറഞ്ഞു. സ്റ്റേജ് മത്സരങ്ങൾ നടത്താൻ പറ്റാത്ത ഈ അവസരത്തിൽ ഉത്സവ് സീസൻ2 എല്ലാ നൃത്ത പരിശീലകർക്കും നല്ലൊരു അവസരമായിരിക്കുമെന്ന് സെക്രട്ടറി മൃദുൽ സദാനന്ദൻ പറഞ്ഞു. കോവിഡ് കാലത്ത് നടത്തുന്ന ഈ പരിപാടി വൻ വിജയമാക്കിത്തീർക്കണമെന്ന് സർഗം ചെയർമാൻ രശ്മി നായരോടൊപ്പം, വൈസ് പ്രസിഡന്റ് വിൽസൺ നെച്ചിക്കാട്ട്, ട്രഷറർ സിറിൽ ജോൺ, ജോയിന്റ് സെക്രട്ടറി ജോർജ് പുളിച്ചുമാക്കൽ എന്നിവർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക:
http://www.sargam.us/utsav

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP