Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഇവനെ കൊല്ലണം, നാട് കടത്തണം....'; കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിക്കുനേരെ സോഷ്യൽ മീഡിയയിൽ വ്യാജ ലൗ ജിഹാദ് ആരോപണം; മുസ്ലിം തൊപ്പി വെച്ച ഫോട്ടോ കൂടി ചേർത്ത് പ്രചരിപ്പിക്കുന്ന പോസ്റ്റ് ഷെയർ ചെയ്തത് നിരവധി പേർ; അക്രമ ആഹ്വാനങ്ങൾ

'ഇവനെ കൊല്ലണം, നാട് കടത്തണം....'; കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിക്കുനേരെ സോഷ്യൽ മീഡിയയിൽ വ്യാജ ലൗ ജിഹാദ് ആരോപണം; മുസ്ലിം തൊപ്പി വെച്ച ഫോട്ടോ കൂടി ചേർത്ത് പ്രചരിപ്പിക്കുന്ന പോസ്റ്റ് ഷെയർ ചെയ്തത് നിരവധി പേർ; അക്രമ ആഹ്വാനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളാ പൊലീസ് മുതൽ എൻഐഎ വരെയുള്ള ഏജൻസികൾ നിരവധി തവണ അന്വേഷിച്ച് തള്ളിക്കളഞ്ഞ ആരോപണമാണ് ലൗ ജിഹാദ്. എന്നാൽ ഇടക്കിടെ സംഘപരിവാർ കേന്ദ്രങ്ങളിൽനിന്ന് ഇത്തരം വ്യാജ ആരോപണങ്ങൾ ഉയരുക പതിവാണ്. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നാണ് ഇത്തരം വാർത്തകൾ ഉയരുന്നത്. ലൗ ജിഹാദ് ആരോപിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥിക്ക് നേരെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപക ആക്രമണം നടക്കുകയാണ്. അലി അഷ്വിൻ എന്ന മെഡിക്കൽ വിദ്യാർത്ഥി ലൗ ജിഹാദിയാണെന്നും ഇതര മതസ്ഥരായ പെൺകുട്ടികളെ മതം മാറ്റാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് അഷ്വിന്റെ തൊപ്പി വെച്ച ഫോട്ടോയുൾപ്പെടെയാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതികരണം ഉയർത്തണമെന്ന് സാംസ്കാരിക പ്രവർത്തകരും സോഷ്യൽ മീഡിയ ആക്റ്റീവിറ്റുകളും ആവശ്യപ്പെടുന്നു.

സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് ആബിദ് അടിവാരം ഇതുസംബന്ധിച്ച് എഴുതിയ പോസ്റ്റ് ഇങ്ങനെയാണ്.

ഈ അക്രമം കണ്ടില്ലെന്ന് നടിക്കരുത്...

കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിക്കുന്ന അലി അശ്വിൻ എന്ന വിദ്യാർത്ഥിക്കെതിരെ സോഷ്യൽ മീഡിയയിൽ ലൗ ജിഹാദ് ആരോപണം കൊഴുക്കുകയാണ്. James Antony എന്ന പേരിലുള്ള വ്യാജ ഐഡിയിൽ നിന്ന v Ali Ashwin ലവ്ജിഹാദിയാണെന്നും ഇതര മതസ്ഥരായ പെൺകുട്ടികളെ മതം മാറ്റാൻ ശ്രമിക്കുന്നു എന്നും ആരോപിച്ചു കൊണ്ട്, അലി അശ്വിൻ മുസ്ലിം തൊപ്പി വെച്ച ഒരു ഫോട്ടോ കൂടി ചേർത്ത് പ്രചരിപ്പിക്കുന്ന പോസ്റ്റ് മണിക്കൂറുകൾക്കകം 700 ലേറെ പേർ ഷെയർ ചെയ്തു, അവനെ കൊല്ലണം, നാട് കടത്തണം തുടങ്ങിയ ആഹ്വാനങ്ങളാണ് കമന്റ് ബോക്സ് നിറയെ.

കേരളാ പൊലീസ് മുതൽ എൻഐഎ വരെയുള്ള ഏജൻസികൾ നിരവധി തവണ അന്വേഷിച്ച് തള്ളിക്കളഞ്ഞ ആരോപണമാണ് ലൗ ജിഹാദ്, കേരള കർണാടക ഹൈക്കോടതിയും സുപ്രീം കോടതിയും എന്തിന് സാക്ഷാൽ അമിത്ഷായുടെ ആഭ്യന്തര വകുപ്പും വരെ ഇന്ത്യയിൽ എവിടെയും ലൗ ജിഹാദ് തെളിയിക്കപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കിയ ശേഷവും ബിജെപി സർക്കാരുകൾ ലൗ ജിഹാദിനെതിരെ നിയമ നിർമ്മാണം നടത്തുകയാണ്.

സമൂഹത്തിൽ എളുപ്പത്തിൽ വിഷം കലക്കാൻ പറ്റുന്ന, അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ തീവ്രവാദികൾ എന്ന് മുദ്രകുത്തി ഒറ്റപ്പെടുത്താനുതകുന്ന ലൗ ജിഹാദ് കേരളത്തിൽ പോലും ഒരു പ്രൊപ്പഗണ്ടയായി വീണ്ടും ഉയർന്നു വരികയാണ്, രാമക്ഷേത്രത്തിന്റെയും ഗുജറാത്ത് മോഡൽ വികസനത്തിന്റെയും വെടി തീർന്ന ശേഷം ബിജെപിയുടെ മുന്നിലുള്ള പ്രധാന തുറുപ്പ് ചീട്ടാണ് ലൗ ജിഹാദ്, സ്വന്തം കുഞ്ഞുങ്ങൾക്ക് നേരെ ബോംബെറിഞ്ഞ് വർഗീയ കലാപം നടത്താൻ ശാഖകളിൽ പരിശീലനം കിട്ടുന്ന കൂട്ടരാണവർ, ചെളിയിലേ താമര വളരൂ.. വർഗീയത വളർത്താൻ അവരെന്തും ചെയ്യും.

കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രശ്നങ്ങൾക്ക് മറ്റൊരു പശ്ചാത്തലം കൂടിയുണ്ട്, സവർണ്ണ സംവരണത്തിനെതിരെ പരസ്യ നിലപാട് എടുത്ത അത്യപൂർവ്വം കോളേജ് യൂണിയനുകളിൽ ഒന്നാണ് മെഡിക്കൽ കോളേജ് യൂണിയൻ, അവരുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായിരുന്നു. അതിനോടൊപ്പം മറ്റൊരു പ്രശ്നം കൂടി നടന്നു, ഷാൻ എന്ന അദ്ധ്യാപകൻ ഇസ്ലാം പഠിപ്പിക്കുന്നു എന്ന ആരോപണവുമായി ജനം ടിവി രംഗത്ത് വന്നു, അതിനു പിന്നാലെയാണ് അലി അശ്വിന് എതിരെയുള്ള ലവ്ജിഹാദ് ആരോപണം. അതായത് കൃത്യമായ പ്ലാനിങ്ങിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.
ആരോപണമുന്നയിച്ച ഐഡിയിൽ ഒരു ബ്ലോഗുണ്ട്, ലൗ ജിഹാദിന് വെള്ളവും വളവും നൽകുന്ന നുണ പ്രചാരണങ്ങൾ കൊണ്ട് കുത്തി നിറച്ച ഒരു ബ്ലോഗ്. കൃത്യമായ അജണ്ടകളുള്ള ഒന്നിലധികം പേരുടെ ഇടപെടലുകളാണ് മെഡിക്കൽ കോളേജിൽ നടക്കുന്നത് എന്ന് വ്യക്തം.

അത്യപൂർവ്വമായി മുസ്ലിം വിദ്യാർത്ഥികളെ കണ്ടിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് പകുതിയോളം മുസ്ലിംകളുണ്ട്, റാങ്ക് ലിസ്റ്റിന്റെ പിന്നാമ്പുറത്ത് നിന്ന് 'ഉഡായിപ്പ്' സവർണ്ണ സംവരണത്തിൽ കയറി വന്നവരൊന്നുമല്ല, എൻട്രൻസ് എഴുതി കഴിവ് തെളിയിച്ചു വന്നവർ. കോഴിക്കോട് മാത്രമല്ല, കേരളത്തിലെ മിക്ക മെഡിക്കൽ കോളേജുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇപ്പോൾ മുസ്ലിം വിദ്യാർത്ഥികളുണ്ട്. അത് കാണുമ്പോൾ 'കുരുപൊട്ടുന്ന' മുസ്ലിം വിരുദ്ധരാണ് ബോധപൂർവ്വമായ ഈ നീക്കത്തിന് പിന്നിൽ, കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കുന്ന ഈ പരീക്ഷണം വിജയിച്ചാൽ കേരളമൊട്ടാകെ ഇത് വ്യാപിക്കും, കേരളമാകെ വിഷം കോരി ഒഴിക്കും.

ഇതിനോടൊക്കെ ബോധംപൂർവ്വം പ്രതികരിക്കുന്ന 'മതേതര' ചിന്താഗതിക്കാരായ പൊതു സമൂഹമോ മാധ്യമങ്ങളോ കേരളത്തിൽ ഉണ്ടെന്ന് കരുതി മുസ്ലിം സമുദായം കാത്തിരിക്കരുത്. അകത്തും പുറത്തുമൊക്കെയുള്ള പലരും ചേർന്ന് നടത്തുന്ന ഗൂഢപദ്ധതിയാണിത്. മുസ്ലിം വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സാഹചര്യവും സ്വസ്ഥതയും നിഷേധിക്കുകയാണ് അവരുടെ ലക്ഷ്യം. 'ലൗ ജിഹാദ്' ആരോപണം സമൂഹത്തിൽ ഉണ്ടാക്കാൻ ഇടയുള്ള വിഭാഗീയതയുടെ ഗുണഭോക്താക്കളാണ് ഇന്ത്യയിലുടനീളം ഈ വിഷ പ്രചരണത്തിന് പിന്നിൽ, അവരുടെ കരങ്ങളാണ് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവർത്തിക്കുന്നത്, നിയമപരമായും മറ്റെല്ലാ വഴിയിലും ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവും. മുസ്ലിം സംഘടനകൾ സീരിയസ്സായി പരിഗണനക്ക് എടുക്കേണ്ട വിഷയമാണിത്.

 

ഈ അക്രമം കണ്ടില്ലെന്ന് നടിക്കരുത്... ============================== കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിക്കുന്ന അലി അശ്വിൻ...

ഇനിപ്പറയുന്നതിൽ Abid Adivaram പോസ്‌റ്റുചെയ്‌തത് 2020, നവംബർ 17, ചൊവ്വാഴ്ച

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP