Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇസ്ലാമിക തീവ്രവാദികളുടെ തുടർച്ചയായ ആക്രമണങ്ങൾ മൂലം പണി കിട്ടുന്നത് അഭയാർഥികൾക്കും; അനധികൃത അഭയാർഥി കേന്ദ്രങ്ങൾ ഒഴിപ്പിച്ച് കുടിയേറ്റക്കാരെ ഉടൻ പുറത്താക്കും; രണ്ടായിരത്തോളം പേർ താമസിച്ചിരുന്ന അനധികൃത അഭയാർത്ഥി ക്യാമ്പ് ഒഴിപ്പിച്ചപ്പോൾ സംഘർഷം; കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടിയുമായി ഫ്രാൻസ്

ഇസ്ലാമിക തീവ്രവാദികളുടെ തുടർച്ചയായ ആക്രമണങ്ങൾ മൂലം പണി കിട്ടുന്നത് അഭയാർഥികൾക്കും; അനധികൃത അഭയാർഥി കേന്ദ്രങ്ങൾ ഒഴിപ്പിച്ച് കുടിയേറ്റക്കാരെ ഉടൻ പുറത്താക്കും; രണ്ടായിരത്തോളം പേർ താമസിച്ചിരുന്ന അനധികൃത അഭയാർത്ഥി ക്യാമ്പ് ഒഴിപ്പിച്ചപ്പോൾ സംഘർഷം; കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടിയുമായി ഫ്രാൻസ്

മറുനാടൻ ഡെസ്‌ക്‌

പാരീസ്: ഇസ്ലാമിക രാഷ്ട്രങ്ങൾ പോലും മുഖം തിരിച്ചപ്പോൾ സിറിയിൽനിന്ന് വരെ വന്ന കുടിയേറ്റക്കാർക്ക് അഭയം നൽകിയ രാജ്യമാണ് ഫ്രാൻസ്. എന്നാൽ ഇസ്ലാമിക മൗലികാ വാദികളുടെ തുടർച്ചയായ ആക്രമണം ഉണ്ടായതോടെ, ആ രാജ്യവും നിലപാട് മാറ്റിയിരിക്കയാണ്. കർശന പരിശോധനകളിലൂടെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനാണ് ഫ്രാൻസിന്റെ തീരുമാനം. പ്രവാചകന്റെ കാർട്ടൂൺ വരച്ച ഷാർലി ഹെബ്ദോ മാസിക കാണിച്ചെന്ന് പറഞ്ഞ് അദ്ധ്യാപകൻ സാമുവൽ പാറ്റിയെ ഇസ്ലാമിക തീവ്രാവാദി തലയറുത്തുകൊന്നതോടെയാണ് ഫ്രാൻസിൽ കുടിയേറ്റ വിരുദ്ധത തലപൊക്കിയത്. ഇതോടെ മതനിന്ദ ഞങ്ങളുടെ മൗലിക അവകാശമാണെന്ന് പറഞ്ഞ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണും രംഗത്തെത്തി. ഇതിനു മറുപടിയായി ചർച്ചിൽപോയി നിരപരാധികളെ കുത്തിയും തലയറത്തും കൊന്നാണ് ഇസ്ലാമിക തീവ്രവാദികൾ പക വീട്ടിയത്. ഇതോടെ കുടിയേറ്റക്കാർക്കെതിരെ നടപടി ശക്തമാക്കാൻ ഫ്രാൻസ് തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി അഭയാർത്ഥികളും കുടിയേറ്റക്കാരുമായ രണ്ടായിരത്തോളം പേർ താമസിച്ചിരുന്ന ഫ്രഞ്ച് ദേശീയ കായിക സ്റ്റേഡിയമായ സ്റ്റേഡ് ഡി ഫ്രാൻസിന്റെ സമീപത്തെ അനധികൃത അഭയാർത്ഥി ക്യാമ്പ് ഫ്രഞ്ച് പൊലീസ് ഒഴിപ്പിച്ചു. ഏഷ്യ, ആഫ്രിക്കൻ വൻകരകളിലെ മൂന്നാം ലോക രാജ്യങ്ങളിൽ നിന്ന് ഫ്രാൻസിലേക്ക് കുടിയേറിയവരിൽ ഭൂരിഭാഗവും ഇന്നും ഫ്രാൻസിലെ തെരുവുകളിലാണ് അന്തിയുറങ്ങുന്നത്. ഫളൈ ഓവറുകൾക്ക് താഴെയും റെയിൽവേ സ്റ്റേഷനുകളിലും കനാലുകളുടെ വശങ്ങളിലും സ്റ്റേഡിയങ്ങൾക്ക് സമീപത്തുമായി അന്തിയുറങ്ങുന്ന ആയിരക്കണക്കിന് അഭയാർഥികളാണ് ഇന്ന് ഫ്രാൻസിലുള്ളത്. കോവിഡ് 19 രോഗാണുവിന്റെ വ്യാപനം സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥയിലും മാസ്‌കോ, സാമൂഹിക അകലമോ ഇല്ലാതെയാണ് കുടിയേറ്റക്കാർ കഴിഞ്ഞിരുന്നത്. അഭയാർത്ഥികളുടെ ഈ ദുരവസ്ഥയ്ക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. ചില നടപടികൾ സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നെങ്കിലും കൂടുതൽ അഭയാർത്ഥികൾ എത്തിയതോടെ കാര്യങ്ങൾ തകിടം മറിയുകയായിരുന്നു.

തെരുവിൽ അന്തിയുറങ്ങാൻ വിധിക്കപ്പെട്ടവർ

ഇതേ തുടർന്ന് ആയിരക്കണക്കിന് അഭയാർത്ഥികൾ ഫ്രാൻസിന്റെ തെരുവുകളിൽ അന്തിയുറങ്ങാൻ വിധിക്കപ്പെട്ടു. എന്നാൽ അടുത്തകാലത്തായി യൂറോപിലും പ്രത്യേകിച്ച് ഫ്രാൻസിൽ അഭയാർത്ഥികളും സ്റ്റേറ്റും തമ്മിൽ നിരവധി പ്രശ്നങ്ങൾ ഉടലെടുത്തു. ഇതോടെയാണ് അഭയാർത്ഥികൾക്ക് ഒരു സ്ഥിരം താമസസൗകര്യമെന്ന നയത്തിലേക്ക് ഫ്രാൻസ് കടന്നത്. വിവിധ പൊലീസ് വകുപ്പകൾ ഒഴിപ്പിക്കലിന് എത്തിച്ചേർന്നിരുന്നു. പ്രാദേശിക സമയം രാവിലെ 6 മണിക്ക് തന്നെ അനധികൃത ക്യാമ്പുകളൊഴിപ്പിക്കാൻ പൊലീസ് സംഘം എത്തിച്ചേർന്നു.

അഭയാർത്ഥികളെ സുരക്ഷിതമായ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വടക്കൻ ഫ്രാൻസിലെ സ്റ്റേഡ് ഡി ഫ്രാൻസിന്റെ സമീപത്തെ അനധികൃത അഭയാർത്ഥി ക്യാമ്പിൽ മാത്രം ഏതാണ്ട് 2,000 ത്തോളം അഭയാർത്ഥികളാണ് ഉണ്ടായിരുന്നത്.ഇവരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി. പൊലീസ് നടപടി തുടങ്ങിയപ്പോൾ തന്നെ അഭയാർത്ഥികളെ കൊണ്ട് പോകാനായി നിരവധി ബസ്സുകളെത്തിയിരുന്നു.ഒഴിപ്പിക്കൽ നടക്കുമ്പോൾ പൊലീസും അഭയാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് നിരവധി തവണ കണ്ണീർവാതകം പ്രയോഗിച്ചതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. കനാലുകളുടെ വശങ്ങളിലും പാലങ്ങൾക്കും മെട്രോകൾക്കുമടിയിലും തെരുവുകളിലുമായി അന്തിയുറങ്ങുന്ന ആയിരക്കണക്കിന് അഭയാർത്ഥികളാണ് ഫ്രാൻസിലുള്ളത്.
അഭയാർത്ഥികളിൽ ഏറിയ പങ്കും അഫ്ഗാൻ, സോമാലിയ തുടങ്ങിയ ആഭ്യന്തരയുദ്ധം രൂക്ഷമായ ഏഷ്യൻ, ആഫ്രിക്കൻ വൻകരകളിലെ മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ളവരാണ്.തെരുവുകളിൽ നിന്ന് ഒഴിപ്പിച്ച അഭയാർത്ഥികളെ ഒഴിഞ്ഞ ജിമ്മുകളിലേക്കും സ്റ്റേഡിയങ്ങളിലും തയ്യാറാക്കിയ താൽക്കാലിക കൂടാരങ്ങളിലേക്കാണ് കൊണ്ടുപോയത്.70 ബസ്സുകളിലായി 26 താത്കാലിക കേന്ദ്രങ്ങളിലേക്കാണ് അഭയാർത്ഥികളെ മാറ്റിയതെന്ന് ഫ്രഞ്ച് പൊലീസ് അറിയിച്ചു.

കുടിയേറ്റക്കാർക്കിടയിൽ കോവിഡും പടരുന്നു

ഫ്രാൻസിലെ വിവിധ അഭയാർത്ഥി ക്യാമ്പുകളിൽ ഡോക്ടേഴ്സ് വിത്ത്ഔട്ട് ബോർഡേഴ്സ് എന്ന എൻജിഒ നടത്തിയ കോവിഡ് പരിശോധയിൽ 23 മുതൽ 62 ശതമാനം വരെയാണ് കോവിഡ് ബാധ സ്ഥിരീകരിച്ചതെന്ന് ഫ്രാൻസ് 24 എന്ന വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഫഞ്ച് പൊലീസിന്റെ നടപടിയെ ആഭ്യന്തരമന്ത്രി ജെറാർഡ് ഡാർമാനിൻ അഭിനന്ദിച്ചു. നടപടികൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കുനെന്നു അദ്ദേഹം പറഞ്ഞു.

എന്നാൽ, പാരീസിലെ സോഷ്യലിസ്റ്റ് മേയർ ആൻ ഹിഡാൽഗോ, നഗരത്തിലെ അഭയാർത്ഥികൾക്ക് സഹായമെത്തിക്കുന്നതിൽ മാക്രോൺ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചു. കുടിയേറ്റക്കാരെ തെരുവിൽ നിന്ന് ഒഴിപ്പിക്കുന്ന നടപടി ഇമാനുവൽ മക്രോൺ സർക്കാറിന്റെ കുടിയേറ്റ വിരുദ്ധ നിലപാടാണെന്ന് പ്രതിപക്ഷം ആരോപിച്ചു.സർക്കാറിന് അഭയാർത്ഥികളെ കൈകാര്യം ചെയ്യുന്നതിൽ കൃത്യമായ പദ്ധതികളില്ലെന്നായിരുന്നു പ്രതിപക്ഷ ആരോപണം.കുടിയേറ്റ ക്യാമ്പ് പൊളിക്കുന്നതിനെ മനുഷ്യാവകാശ സംഘടനകളും എതിർത്തു. അഭയാർത്ഥികളെ ഒഴിപ്പിക്കുന്നത് ഒരിക്കലും അവസാനിക്കാത്ത ഏറ്റവും വിനാശകരമായ ഒന്നാണെന്നായിരുന്നു മനുഷ്യാവകാശ സംഘടനകൾ അഭിപ്രായപ്പെട്ടത്.

ഫ്രാൻസ് ടെറെ അസിലി എന്ന എൻജിഒയുടെ കണക്കനുസരിച്ച് സ്റ്റേഡ് ഡി ഫ്രാൻസിന്റെ സമീപത്ത് മാത്രം 2,400 ഓളം കുടിയേറ്റക്കാർ താമസിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഈ അനധികൃത കുടിയേറ്റ ക്യാമ്പ് വളർന്നുകൊണ്ടിരിക്കുകയാണ്.പാതുസ്ഥലങ്ങളിലെ ഇത്തരം ക്യാമ്പുകൾ സ്വീകാര്യമല്ലെന്നായിരുന്നു പാരീസ് പൊലീസ് പ്രിഫെക്റ്റ് ഡിഡിയർ ലാലെമെന്റ് പത്രസമ്മേളനത്തിൽ പറഞ്ഞത്.അംഗീകൃത കുടിയേറ്റക്കാർക്ക് സർക്കാർ താമസമൊരുക്കും അല്ലാത്തവർ ഫ്രാൻസിൽ തുടരുന്നില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP