Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കോവിഡിനെ തുടർന്നുള്ള വെല്ലുവിളികൾക്ക് ഇടയിലും പുതിയ നിക്ഷേപാവസരങ്ങൾ കണ്ടെത്താൻ നിർണായക പങ്ക്; ആരോഗ്യ മേഖലയിലെ അനുഭവ സമ്പത്ത് മുതൽക്കൂട്ടാക്കി സുപ്രധാന സംഭാവനകൾ; അമാനത്ത് ഹോൾഡിങ്സ് വൈസ് ചെയർമാനായി തുടർച്ചയായ രണ്ടാം തവണയും ഡോ. ഷംഷീർ വയലിൽ

കോവിഡിനെ തുടർന്നുള്ള വെല്ലുവിളികൾക്ക് ഇടയിലും പുതിയ നിക്ഷേപാവസരങ്ങൾ കണ്ടെത്താൻ നിർണായക പങ്ക്; ആരോഗ്യ മേഖലയിലെ അനുഭവ സമ്പത്ത് മുതൽക്കൂട്ടാക്കി സുപ്രധാന സംഭാവനകൾ; അമാനത്ത് ഹോൾഡിങ്സ്  വൈസ് ചെയർമാനായി തുടർച്ചയായ രണ്ടാം തവണയും ഡോ. ഷംഷീർ വയലിൽ

മറുനാടൻ മലയാളി ബ്യൂറോ

 ദുബായ്: ആരോഗ്യ വിദ്യാഭ്യാസ മേഖലകൾ കേന്ദ്രീകരിച്ചു നിക്ഷേപങ്ങൾ നടത്തുന്ന യുഎഇയിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ അമാനത്ത് ഹോൾഡിങ്സിന്റെ വൈസ് ചെയർമാൻ & മാനേജിങ് ഡയറക്ടറായി യുവ സംരംഭകൻ ഡോ. ഷംഷീർ വയലിലിനെ വീണ്ടും തിരഞ്ഞെടുത്തു. യുഎഇയിലെ പ്രമുഖ ആരോഗ്യസേവനദാതാവായ വിപിഎസ് ഹെൽത്ത്‌കെയറിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് മലയാളിയായ ഡോ. ഷംഷീർ വയലിൽ.

2.5 ബില്യൺ നിക്ഷേപക മൂലധനമുള്ള അമാനത്ത് ഹോൾഡിങ്സ് വൈസ് ചെയർമാനായി 2017ലാണ് ഡോ. ഷംഷീർ വയലിൽ ആദ്യം നിയമിതനായത്. ദുബായ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനിയെ അഭിവൃദ്ധിയിലേക്ക് നയിക്കുന്ന നിരവധി പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. കോവിഡിനെ തുടർന്നുള്ള വെല്ലുവിളികൾ നേരിടാനുള്ള തന്ത്രങ്ങൾ രൂപീകരിക്കുന്നതിലും ഡോ. ഷംഷീർ പ്രധാന പങ്കാണ് വഹിക്കുന്നത്.

കൃത്യമായ അവസരങ്ങൾ കണ്ടെത്തി തന്ത്രപരമായ നിക്ഷേപങ്ങൾ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് അമാനത്തിന്റെ പ്രവർത്തനം. സൗദിയിലെ 300 കിടക്കകളുള്ള ഇന്റർനാഷണൽ മെഡിക്കൽ സെന്റർ, അടിയന്തര സേവന ദാതാക്കളായ സുഖൂൻ, ബഹ്റൈനിലെ റോയൽ ഹോസ്പിറ്റൽ ഫോർ വുമൺ ആൻഡ് ചിൽഡ്രൻ എന്നിവ അമാനത്തിന് കീഴിലാണ്. യുഎഇയിലെ വിദ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ താലീം, അബുദാബി യൂണിവേഴ്‌സിറ്റി, ദുബായിലെ മിഡിൽസെക്‌സ് യൂണിവേഴ്‌സിറ്റി എന്നിവയിലെ സുപ്രധാന നിക്ഷേപത്തോടൊപ്പം ദുബായിലെ നോർത്ത് ലണ്ടൻ കോളേജിയേറ്റ് സ്‌കൂളിന്റെ റിയൽ എസ്റ്റേറ്റ് ആസ്തികളുടെ ഉടമസ്ഥാവകാശവും അമാനത്തിനാണ്. യുഎസ് ആസ്ഥാനമായ പ്രമുഖ വിദ്യാഭ്യാസ സാങ്കേതികവിദ്യാ സ്ഥാപനമായ 'ബിഗിൻ' ന്റെ ഓഹരികൾ വൻതോതിൽ വാങ്ങാനുള്ള നടപടികൾ അമാനത്ത് അടുത്തിടെ പൂർത്തിയാക്കിയിരുന്നു.

ജിസിസി രാജ്യങ്ങളിലും ഇന്ത്യയിലും ആരോഗ്യ സേവന രംഗത്ത് നിരവധി സ്ഥാപനങ്ങളുള്ള വിപിഎസ് ഹെൽത്ത്‌കെയർ ഡോ. ഷംഷീർ വയലിൽ 2007ലാണ് സ്ഥാപിച്ചിരുന്നത്. കോവിഡിനെ ചെറുക്കാൻ വിവിധ സർക്കാരുകളുമായി ചേർന്ന് ആരോഗ്യ രംഗത്ത് സുപ്രധാന ഇടപെടലുകൾ ഗ്രൂപ്പ് ഇതിനകം നടത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയിലെ അനുഭവ സമ്പത്ത് മുതൽക്കൂട്ടാക്കിയുള്ള സുപ്രധാന സംഭാവനകൾ പരിഗണിച്ചുകൂടിയാണ് ഡോ. ഷംഷീറിനെ പദവിയിലേക്ക് വീണ്ടും തിരഞ്ഞെടുത്തുകൊണ്ടുള്ള അമാനത്ത് ഹോൾഡിങ്സ് ഡയറക്ടർ ബോർഡ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP