Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സീറ്റ് കിട്ടിയില്ലെങ്കിൽ കൂട്ടില്ല; വനിത ലീഗ് കണ്ണൂർ ജില്ല സെക്രട്ടറി പിപി സാജിത മുസ്ലിം ലീഗിൽ നിന്നും രാജിവെച്ചു; തലശ്ശേരി നഗരസഭ ചേറ്റംകുന്ന് വാർഡിൽ സ്വതന്ത്രയായി മത്സരിക്കും; പൊറുക്കാനാവാത്ത നീതികേടാണ് പാർട്ടി ചെയ്തതെന്ന് വനിത നേതാവ്

സീറ്റ് കിട്ടിയില്ലെങ്കിൽ കൂട്ടില്ല; വനിത ലീഗ് കണ്ണൂർ ജില്ല സെക്രട്ടറി പിപി സാജിത മുസ്ലിം ലീഗിൽ നിന്നും രാജിവെച്ചു; തലശ്ശേരി നഗരസഭ ചേറ്റംകുന്ന് വാർഡിൽ സ്വതന്ത്രയായി മത്സരിക്കും; പൊറുക്കാനാവാത്ത നീതികേടാണ് പാർട്ടി ചെയ്തതെന്ന് വനിത നേതാവ്

ജാസിം മൊയ്തീൻ

കണ്ണൂർ: വനിത ലീഗ് കണ്ണൂർ ജില്ല സെക്രട്ടറിയും തലശ്ശേരി നഗരസഭയിലെ പ്രതിപക്ഷ നേതാവുമായിരുന്ന പിപി സാജിത മുസ്ലിംലീഗിൽ നിന്നും രാജിവെച്ചു. തലശ്ശേരി നഗരസഭ ചേറ്റംകുന്ന് വാർഡിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്നാണ് സാജിത പാർട്ടിയിൽ നിന്നും രാജിവെച്ചത്. ഇതേ വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സാജിത അറിയിച്ചു.

കഴിഞ്ഞ രണ്ട് തവണകളായി സാജിത ഇവിടുത്തെ വാർഡ് കൗൺസിലറാണ്. പൊറുക്കാനാവാത്ത നീതികേടാണ് ജില്ലയിലെ മുസ്ലിം ലീഗ് നേതൃത്വം തന്നോട് കാണിച്ചതെന്ന് സാജിത പറഞ്ഞു. 15 വർഷം തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചവർ മാറിനിൽക്കണമെന്നാണ് പാർട്ടി നിർദ്ദേശിച്ചത്. എന്നാൽ താൻ കേവലം ഏഴരവർഷം മാത്രമെ മെമ്പറായിരുന്നിട്ടൊള്ളൂ. രണ്ട് തവണ ഉപതെരഞ്ഞെടുപ്പിലാണ് ജയിച്ചത്. അതുകൊണ്ട് തന്നെ മാറ്റിനിർത്തിയത് നീതികേടാണ്. വാർഡിലെ ജനങ്ങളുടെ ആവശ്യപ്രകാരമാണ് മത്സരിക്കുന്നത്. ഇവിടെ ബിജെപി ജയിക്കാതിരിക്കാനുള്ള നിലപാട് സ്വീകരിക്കുമെന്നും പിപി സാജിത പറഞ്ഞു.

1999ൽ കുഴിപ്പങ്ങാട് വാർഡ് ഉപതെരഞ്ഞെടുപ്പിലാണ് സാജിത ആദ്യമായി തലശ്ശേരി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. തലശ്ശേരി പ്രൈംകോളേജ് അദ്ധ്യാപികയും സിഎച്ച് സെന്ററിന്റെ ചീഫ് കോർഡിനേറ്ററുമായ സാജിതക്ക് സീറ്റ് നിഷേധിച്ചതിൽ പ്രാദേശിക ലീഗ് നേതൃത്വവും അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാജിത ഇപ്പോൾ പാർട്ടിയിൽ നിന്നും രാജിവെച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP