Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കസ്റ്റംസ് അറസ്റ്റിനെ നേരിടാൻ ശിവശങ്കർ കളിച്ച ആശുപത്രി നാടകത്തെ വെല്ലുന്ന സെറ്റിട്ടിട്ടും ഇബ്രാഹീം കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്ത് വിജിലൻസ്; ഐ.സിയുവിലേക്ക് മാറ്റണമെന്ന് പറഞ്ഞിട്ടും കൂട്ടാക്കാതെ അറസ്റ്റുമായി വിജിലൻസ് ഡി.വൈ.എസ്‌പി; വീട്ടിൽ നിന്ന് മുങ്ങി ലേക്ക് ഷോറിൽ അഭയം തേടിയിട്ടും രക്ഷയില്ല; പാലാരിവട്ടം അഴിമതിക്കേസിൽ വി.കെ ഇബ്രാംഹികുഞ്ഞ് അറസ്റ്റിൽ

കസ്റ്റംസ് അറസ്റ്റിനെ നേരിടാൻ ശിവശങ്കർ കളിച്ച ആശുപത്രി നാടകത്തെ വെല്ലുന്ന സെറ്റിട്ടിട്ടും  ഇബ്രാഹീം കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്ത് വിജിലൻസ്; ഐ.സിയുവിലേക്ക് മാറ്റണമെന്ന് പറഞ്ഞിട്ടും കൂട്ടാക്കാതെ അറസ്റ്റുമായി വിജിലൻസ് ഡി.വൈ.എസ്‌പി; വീട്ടിൽ നിന്ന് മുങ്ങി ലേക്ക് ഷോറിൽ അഭയം തേടിയിട്ടും രക്ഷയില്ല; പാലാരിവട്ടം അഴിമതിക്കേസിൽ വി.കെ ഇബ്രാംഹികുഞ്ഞ് അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നാടാകാന്തം ഒടുവിൽ അറസ്റ്റ്. വിജിലൻ അറസ്റ്റ് മണത്തറിഞ്ഞ് ആശുപത്രിയിൽ അഡ്‌മിറ്റായിട്ടും. ഐ.സിയുവിലേക്ക് മാറ്റണനെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടും കൂട്ടാക്കാതെ ഇബ്രാഹീം കുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിജിലൻസ്. വിജി.ലൻസ് ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ നിന്ന് അദ്ദേഹത്തിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രാത്രിവരെ കൊച്ചിയിൽ സജീവമായി തുടർന്ന് മുന്മന്ത്രി വിജിയലൻസ് അറസ്റ്റ് മണത്തറിഞ്ഞതോടെ അവശതയിലേക്ക് മാറുകയായിരുന്നു. വിജിലൻസ് അറസ്റ്റ് മനസിലാക്കിയ ഇബ്രാഹീംകുട്ടി ഇന്നലെ രാത്രിയോടെ തന്നെ വീട്ടൽ നിന്ന് മാറി എന്ന വിവരവും പുറത്തുവന്നു. രാവിലെ വീട്ടിലേക്ക് എത്തിയത് വിജിലൻസ് ഡി.വൈ.എസ്‌പി അടങ്ങിയ പത്തംഗ സംഘമായിരുന്നു. എന്നാൽ അറസ്റ്റ് രേഖപ്പെടുത്താൻ കഴിഞ്ഞില്ല.

ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് അദ്ദേഹത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് വിജിലൻസിനോട് അദ്ദേഹത്തിന്റെ ഭാര്യയും പ്രതികരിച്ചത്. ഇതോടെ വിജിലൻസലിന്റെ മറ്റൊരു സംഘം ആശുപത്രിയിലേക്കും. പുറപ്പെട്ടുയ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെയായിരുന്നു ഇബ്രാഹീം കുഞ്ഞിന്റെ തടിതപ്പൽ.

രാത്രിയിൽ പതിവ് ചെക്കപ്പിനെന്ന് പറഞ്ഞ് കൊച്ചിയിലെ ലേക്ക്‌ഷോർ ആശുപത്രിയിലെത്തിയ മുന്മന്ത്രി അറസ്്റ്റ് മണത്തതോടെ അഡ്‌മിറ്റ് ആകുകയായിരുന്നു. ഇബ്രാഹീംകുഞ്ഞിനെ ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്യ്‌നാണ് വിജിലൻസ് ശ്രമം. എന്നാൽ വിജിലൻസ് സംഘത്തിനോട് ലേക്ക്‌ഷോറിലെ ഡോക്ടർമാരുടെ പ്രതികരണം അദ്ദേഹത്തിനെ ഐ.സി.യുവിലേക്ക് മാറ്റണം എന്നതാണ്.

വീട്ടിൽ നിന്ന് പത്തംഗ വിജിലൻസ് സംഘം മടങ്ങിയിട്ടുണ്ട്. അറസ്റ്റ് ഉൾപ്പെടയുള്ള നടപടികൾ നടക്കുക ഡോക്ടർമാരോട് പ്രതികരിച്ച ശേഷം മാത്രമായിരിക്കും. പൊലീസ് സംഘനവും മടങ്ങിയിട്ടുണ്ട്.ആലുവ സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലെത്തിയത്. ക്രമസമാധാനത്തിന് വേണ്ടി മാത്രമാണ് പൊലീസ് എത്തിയതെന്നാണ് ആലുവ സബ് ഇൻസ്‌പെടക്ടറുടെ പ്രതികരണം.

വിജിലൻസ് സംഘം വീട്ടിൽ പരിശോധന നടത്തിയെങ്കിലും മന്ത്രി വീട്ടിൽ ഉണ്ടായിരുന്നില്ല. ശാരീരിക അവശതകളെ തുടര്ന്ന് അദ്ദേഹം ആശുപത്രിയിലാണെന്നാണ് കുടുംബം വിജിലൻസ് ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്.

കൊച്ചിയിലെ ലേക്ക്ഷോർ ആുപത്രയിലാണ് ചികിത്സയിലുള്ളതെന്ന് ഭാര്യ പ്രതികരിച്ചത്.ഈ വിവരം ലേക്ക് ഷോർ ആശുപത്രിയും സ്ഥിരികരിക്കുന്നു.സംശയത്തിന് ഇടനൽകാതെ ആരേയും അറിയിക്കാതെയായിരുന്നു വിജിലൻസ് പരിശോധന നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ രഹസ്യവിവരം ചോർന്നതാണ് മന്ത്രിക്ക് തൽസ്ഥാനത്ത് നിന്ന് രക്ഷപ്പെടാൻ സഹായകരമായത്. ഒരു സംഘം വീട്ടിൽ പരിശോധന തുടരുകയാണ്. മറ്റൊരു സംഘം ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആുപത്രിയിലെത്തി ഡോക്റുമാരുമായി സംസാരിച്ച ശേഷമാകും അദ്ദേഹത്തിന്റെ അറസ്റ്റിനെ കുറിച്ചുള്ള തീരുമാനം ഉണ്ടാകു എന്ന് അറിയാൻ കഴിയുന്നത്. വിജിലൻസ് പരിശോധനെ രാഷ്ട്രീയ നീക്കമെന്നാണ് പി.ടി തോമസ് പ്രതകരിച്ചത്.

ഇബ്രാംഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ ലക്ഷ്യമിട്ടാണ് വിജിലൻസ് സംഘം വീട്ടിലെത്തിയതെന്നാണ് സൂചന. ഇപ്പോഴും സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ തുടരുകയാണ്. ഇബ്രാഹിംകുഞ്ഞ് ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ ചികിൽസ തേടി പോയതെന്നാണ് സൂചന. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാനായിരുന്നു വിജിലൻസ് പദ്ധതി. അതിന് വേണ്ടിയാണ് വിജിലൻസ് രാവിലെ എത്തിയത്. ആശുപത്രിയിൽ ചികിൽസയിലാണ് നേതാവെന്ന വാക്കുകൾ കേട്ട് വിജിലൻസും ഞെട്ടി. നീക്കം ചോർന്നുവെന്ന വിലയിരുത്തലും ഇതോടെ സജീവമാകുകയാണ്. സ്വർണക്കടത്ത് കേസിൽ കസ്്റ്റംസ് അറസ്റ്റിനെ അതിജീവിക്കാൻ ശിവശങ്കർ നടത്തിയ നാടകത്തെ വെല്ലുന്ന തിരക്കഥയാണ് വിജിലൻസ് അറസ്റ്റ് ഭയന്ന് ഇബ്രാഹിം കുഞ്ഞ് ഒരുക്കിയിരുന്നത്.

എപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ ചികിൽസ തേടിയതെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അജ്ഞാതമാണ്. ലേക് ഷോർ ആശുപത്രിയിലാണ് ഇബ്രാഹിംകുഞ്ഞ് ഉള്ളത്. ജൂവലറി തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ കമറുദ്ദീനെ അറസ്റ്റ് ചെയ്ത ജയിലിൽ അടച്ചിരുന്നു. അഴിക്കോട് എംഎൽഎ കെ എം ഷാജിക്കെതിരേയും അന്വേഷണങ്ങൾ നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇബ്രാഹിംകുഞ്ഞിനെതിരേയും നടപടികളുമായി വിജിലൻസ് മുന്നോട്ട് പോകുന്നത്.

നേരത്തെ പാലാരിവട്ടം അഴിമതി കേസിൽ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേർത്തിരുന്നു. ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് വീട്ടിലെത്തിയിരിക്കുന്നത്. ഇബ്രാഹിംകുഞ്ഞ് വീട്ടിൽ ഇല്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്ന വിവരമാണ് ബന്ധുക്കൾ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. ഇബ്രാഹിം കുഞ്ഞിനെ മുൻപ് പലതവണ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. നോട്ടീസ് നൽകി വിളിച്ചു വരുത്തുന്നതിനു പകരം ഉദ്യോഗസ്ഥർ വീട്ടിലെത്തിയത് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനാണെന്നാണ് അഭ്യൂഹം. ഇ.ഡിയും വിജിലൻസുമാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ ഇ.ഡി.യും ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.

 

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP