Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുടിശ്ശിക വായ്പകൾ ഏറ്റെടുക്കരുതെന്ന ആർബിഐ നിർദ്ദേശം അവഗണിച്ചു; ആവശ്യമായ കരുതൽ സ്വീകരിക്കാതെ വായ്പ നൽകി; ബാങ്കിന്റെ പാനലിൽ ഇല്ലാത്ത, ജിയോ ഫ്രാങ്കോ എന്റർപ്രൈസസ് നിർദേശിച്ചയാൾ മൂല്യം നിർണ്ണയിച്ചു; ബിശ്വനാഥ് സിൻഹ ഐഎഎസിന് വിനയായി മൂവാറ്റുപുഴ വിജിലൻസ് കോടതി ഇടപെടൽ

കുടിശ്ശിക വായ്പകൾ ഏറ്റെടുക്കരുതെന്ന ആർബിഐ നിർദ്ദേശം അവഗണിച്ചു; ആവശ്യമായ കരുതൽ സ്വീകരിക്കാതെ വായ്പ നൽകി; ബാങ്കിന്റെ പാനലിൽ ഇല്ലാത്ത, ജിയോ ഫ്രാങ്കോ എന്റർപ്രൈസസ് നിർദേശിച്ചയാൾ മൂല്യം നിർണ്ണയിച്ചു; ബിശ്വനാഥ് സിൻഹ ഐഎഎസിന് വിനയായി മൂവാറ്റുപുഴ വിജിലൻസ് കോടതി ഇടപെടൽ

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉൾപ്പെട്ട അഴിമതി കേസിൽ വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതി വീണ്ടും തള്ളി. യുഡിഎഫ് കാലത്ത് ചട്ടങ്ങൾ പാലിക്കാതെ സംസ്ഥാന സഹകരണ ബാങ്കിൽനിന്ന് 3.5 കോടി രൂപയുടെ വായ്പ നൽകിയ കേസ് വീണ്ടും അന്വേഷിക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവവ്. പ്രതികൾക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന വിജിലൻസിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് കോടതി ചൊവ്വാഴ്ച തള്ളി. അഴിമതിനിരോധന വകുപ്പിലെ പുതിയ ഭേദഗതിപ്രകാരം സംസ്ഥാന സർക്കാരിന്റെ അനുവാദം വാങ്ങിയശേഷം വീണ്ടും അന്വേഷണം നടത്തണമെന്ന് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ ഉത്തരവിട്ടു.

കൊച്ചിയിലെ ജിയോ ഫ്രാങ്ക് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിനു 3.5 കോടി രൂപ വായ്പ നൽകിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് കോടതി നടപടി. ബിശ്വനാഥ് സിൻഹ സംസ്ഥാന സഹകരണ ബാങ്കിന്റെ എംഡി ആയിരിക്കെ 2002 03 കാലഘട്ടത്തിലാണ് അഴിമതിയാരോപണം ഉയർന്നത്. വായ്പ കുടിശിക ആയതിനെ തുടർന്നു കോ ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്റ്റ്രാർ സർക്കാരിനു പരാതി നൽകിയിരുന്നു. വിജിലൻസ് അന്വേഷണത്തിൽ തിരുവനന്തപുരം വിജിലൻസ് ഡയറക്ടർ അഴിമതി നിരോധന വകുപ്പു പ്രകാരം കേസെടുത്തു.

ബിശ്വനാഥ് സിൻഹ ഉൾപ്പെടെ 12 പേർക്കെതിരെയാണ് അന്വേഷണം നടത്തിയത്. സംസ്ഥാന സഹകരണ ബാങ്ക് മുൻ ജനറൽ മാനേജർ ജോൺ ദാനിയലാണു രണ്ടാം പ്രതി. ജിയോ ഫ്രാങ്കോ എന്റർപ്രൈസസ് പങ്കാളികളായ ജോർജ് അഗസ്റ്റിൻ, ഭാര്യ ഗീതാ ജോർജ് എന്നിവർ മൂന്നും നാലും പ്രതികളാണ്. സംസ്ഥാന സഹകരണ ബാങ്ക് മുൻ ഭാരവാഹികളായ കെ.ആർ. അരവിന്ദാക്ഷൻ, എം.കെ. രാഘവൻ, ജെ. രവീന്ദ്ര രാജു, ശൂരനാട് രാജശേഖരൻ, കുര്യൻ ജോയി, പി.എ. അബ്ദുൽ ഹമീദ്, ടി. മോഹനൻ, പി.ആർ.എൻ. നമ്പീശൻ എന്നിവരാണു മറ്റു പ്രതികൾ.

കൊച്ചിയിലെ ജിയോ ഫ്രാങ്ക് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന് 2002---2003ൽ 3.5 കോടി രൂപ വായ്പ നൽകിയ കേസിലാണ് നടപടി. സ്ഥാപനം ഇന്ത്യൻ ബാങ്കിൽനിന്ന് 2.5 കോടിയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് 76 ലക്ഷം രൂപയും വായ്പയെടുത്ത് കുടിശ്ശികയായി. ഈ വായ്പ ഏറ്റെടുക്കാൻ സംസ്ഥാന സഹകരണ ബാങ്കിനെ സമീപിച്ചു. ഇതിനായി 2.12 കോടി രൂപയുടെ സെക്യൂരിറ്റിയാണ് കമ്പനി നൽകിയത്. ജിയോയ്ക്കുവേണ്ടി അപേക്ഷ നൽകിയത് കേസിലെ മൂന്നും നാലും പ്രതികളായ കൊച്ചി എളംകുളം മെക്കാട്ടുകുളം ജോർജ് അഗസ്റ്റിനും ഭാര്യ ഗീതാ ജോർജുമായിരുന്നു. വായ്പയായി 3.5 കോടി രൂപയും പ്രതികൾ കൈപ്പറ്റി. കുടിശ്ശികയായതോടെ സഹകരണ രജിസ്ട്രാർ സർക്കാരിന് നൽകിയ പരാതിയെത്തുടർന്ന് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം വിജിലൻസ് അന്വേഷണ സംഘം കേസെടുത്തു. സ

കുടിശ്ശിക വായ്പകൾ ഏറ്റെടുക്കരുതെന്ന ആർബിഐ നിർദ്ദേശം അവഗണിച്ചെന്ന് കോടതി വ്യക്തമാക്കി. ആവശ്യമായ കരുതൽ സ്വീകരിക്കാതെ വായ്പ നൽകി. ബാങ്കിന്റെ പാനലിൽ ഇല്ലാത്ത, ജിയോ ഫ്രാങ്കോ എന്റർപ്രൈസസ് നിർദേശിച്ചയാളാണ് മൂല്യം നിർണയിച്ചത്. 25 ലക്ഷം രൂപയിൽ കൂടുതലുള്ള വായ്പകൾ സ്വകാര്യ കമ്പനിക്കുമാത്രമേ അനുവദിക്കാവൂ. ജിയോ ഫ്രാങ്കോ പങ്കാളിത്ത സംരംഭ സ്ഥാപനമാണ്. സ്ഥാപനം ഹാജരാക്കിയത് രജിസ്റ്റർ ചെയ്യാത്ത പവർ ഓഫ് അറ്റോണിയാണെന്നും -വിജിലൻസ് കോടതി ഉത്തരവിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP