Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മുടവൂർ സെന്റ് മേരീസ് പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറി; യാക്കോബായ സഭാംഗങ്ങളുടെ പ്രതിഷേധം മറികടന്ന് പള്ളി ഏറ്റെടുത്തത് പൂട്ട് പൊളിച്ച്

മുടവൂർ സെന്റ് മേരീസ് പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറി; യാക്കോബായ സഭാംഗങ്ങളുടെ പ്രതിഷേധം മറികടന്ന് പള്ളി ഏറ്റെടുത്തത് പൂട്ട് പൊളിച്ച്

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: മുടവൂർ സെന്റ് മേരീസ് പള്ളി പൊലീസ് ഏറ്റെടുത്ത് ഓർത്തഡോക്‌സ് സഭാ പ്രതിനിധികൾക്ക് കൈമാറി. കോടതി നിർദേശത്തെ തുടർന്നു പള്ളിയുടെ പൂട്ട് പൊളിച്ചാണ് പൊലീസ അകത്തു കയറി പള്ളി ഏറ്റെടുത്തത്. പള്ളിയേറ്റെടുക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി യാക്കോബായ സഭാംഗങ്ങളും പള്ളിക്ക് ചുറ്റും കൂടി. പള്ളിയുടെ ഗേറ്റിന്റെ പൂട്ട് അറുത്തു മാറ്റിയാണ് പള്ളി പൊലീസ് ഏറ്റെടുത്തത്. തുടർന്ന് ഓർത്തഡോക്‌സ് വൈദികൻ ഫാ. ഗീവർഗീസ് കാപ്പിലിന്റെ നേതൃത്വത്തിൽ പള്ളിയിൽ കുർബാന അർപ്പിച്ചു.

തിങ്കളാഴ്ച രാത്രി ഡിവൈഎസ്‌പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം പള്ളിയിലെത്തി. യാക്കോബായ സഭാ വിശ്വാസികളും പള്ളിയിൽ എത്തി. ഇന്നലെ രാവിലെ തഹസിൽദാർ കെ.എസ്.സതീശന്റെയും റവന്യു ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പള്ളി ഏറ്റെടുക്കൽ നടപടികൾ. പള്ളിയുടെ ഗേറ്റുകൾ അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെയാണ് പൊലീസ് തുറന്നത്. ഇതിനിടെ യാക്കോബായ സഭ വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസും തഹസിൽദാരും ഇവരുമായി ചർച്ച നടത്തിയെങ്കിലും പ്രതിഷേധം തുടർന്നു.

ഗേറ്റ് പൊളിച്ച് പൊലീസും ഓർത്തഡോക്‌സ് സഭ വിശ്വാസികളും അകത്തു കടന്നെങ്കിലും പള്ളിയുടെ വാതിലുകൾ പൂട്ടിയിരിക്കുകയായിരുന്നു. തുടർന്നു പള്ളിയുടെ അൾത്താരയ്ക്കു സമീപമുള്ള വാതിൽ തകർത്ത് അകത്തു കടന്നാണ് പ്രധാന വാതിൽ പൊലീസ് തുറന്നത്. കോടതി ഉത്തരവിനെ തുടർന്നു മുൻപും പൊലീസ് നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിലും പ്രതിഷേധം മൂലം പള്ളി ഏറ്റെടുക്കൽ തടസ്സപ്പെട്ടിരുന്നു. പള്ളിയുടെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ ഓർത്തഡോക്‌സ് സഭയ്ക്കു പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഫാ.ഗീവർഗീസ് കാപ്പിൽ, ട്രസ്റ്റി ബിനോ പോൾ, പള്ളി സെക്രട്ടറി ചെറിയാൻ ഐസക് എന്നിവരുടെ നേതൃത്വത്തിലാണ് ഓർത്തഡോക്‌സ് സഭാംഗങ്ങൾ പള്ളിയിൽ എത്തിയത്. പുത്തൻകുരിശ് ന്മ മുടവൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി പൊലീസും റവന്യു ഉദ്യോഗസ്ഥരും ചേർന്ന് ഓർത്തഡോക്‌സ് സഭയ്ക്കു പിടിച്ചു നൽകിയ നടപടി ദുഃഖകരമെന്ന് യാക്കോബായ സഭ വൈദിക ട്രസ്റ്റി സ്ലീബ പോൾ വട്ടവേലിൽ കോറെപ്പിസ്‌കോപ്പ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സമാധാന ചർച്ചകൾ നടക്കുന്നതിനാൽ 3 മാസത്തേക്കു തൽസ്ഥിതി തുടരണമെന്നു സർക്കാർ നിലപാടു സ്വീകരിച്ച ശേഷം പള്ളികൾ പിടിച്ചെടുത്തു നൽകുന്നത് അപലപനീയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP