Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് വർഷമായി നേരിടുന്നത് തുടർച്ചയായി നഷ്ടം; നിക്ഷേപകർ വൻതോതിൽ തുക പിൻവലിക്കാൻ തുടങ്ങിയതോടെ അത് പ്രതിസന്ധിയായി; ഇനി 25,000 രൂപയിലധികം പിൻവലിക്കാനാവില്ല; അതും ചികിത്സ, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്ക് മാത്രം; ലക്ഷ്മി വിലാസ് ബാങ്കിൽ മോറട്ടോറിയം

മൂന്ന് വർഷമായി നേരിടുന്നത് തുടർച്ചയായി നഷ്ടം; നിക്ഷേപകർ വൻതോതിൽ തുക പിൻവലിക്കാൻ തുടങ്ങിയതോടെ അത് പ്രതിസന്ധിയായി; ഇനി 25,000 രൂപയിലധികം പിൻവലിക്കാനാവില്ല; അതും ചികിത്സ, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്ക് മാത്രം; ലക്ഷ്മി വിലാസ് ബാങ്കിൽ മോറട്ടോറിയം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തകർച്ചയുടെ കൃത്യമായ സൂചനകൾ നൽകി സ്വകാര്യ മേഖലയിലുള്ള ലക്ഷ്മി വിലാസ് ബാങ്കിൽ മോറട്ടോറിയം. ഡിസംബർ 16 വരെ ബാങ്കിൽനിന്ന് 25,000 രൂപയിലധികം പിൻവലിക്കാനാവില്ലെന്ന് ധനമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഈ കാലയളവിൽ റിസർവ് ബാങ്കിന്റെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമെ നിക്ഷേപകർക്ക് 25,000 രൂപയിലധികം പിൻവലിക്കാനാവൂ.

നിക്ഷേപകന്റെ ചികിത്സ, ഉന്നത വിദ്യാഭ്യാസത്തിന്റെ ഫീസ്, വിവാഹം എന്നിവയ്ക്കുവേണ്ടി 25,000 രൂപയിലധികം റിസർവ് ബാങ്കിന്റെ അനുമതിയോടെ പിൻവലിക്കാമെന്നും ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ബാങ്ക് തുടർച്ചയായി നഷ്ടം നേരിടാൻ തുടങ്ങിയതോടെയാണ് അതിന്റെ സാമ്പത്തികനില മോശമായത്. ഇതേത്തുടർന്ന് നിക്ഷേപകർ വൻതോതിൽ തുക പിൻവലിക്കാൻ തുടങ്ങി. ഭരണ തലത്തിലുള്ള ഗുരുതര പ്രശ്‌നങ്ങളും ബാങ്കിനെ പ്രതിസന്ധിയിലാക്കി.

വിശ്വസനീയമായ പുനരുദ്ധാരണ പദ്ധതിയുടെ അഭാവത്തിൽ നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാനാണ് മോറട്ടോറിയം ഏർപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് ആർബിഐ എത്തിയത്. റിസർവ് ബാങ്കിന്റെ അഭ്യർത്ഥന പരിഗണിച്ചാണ് കേന്ദ്ര സർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്. ബാങ്കിന് മൂലധന സമാഹരണം നടത്താൻ കഴിയില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP