Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ സൈന്യത്തിനു നേരെ ചൈന മൈക്രോവേവ് ആയുധം പ്രയോഗിച്ചതായി റിപ്പോർട്ട്; ഇന്ത്യ പിടിച്ചെടുത്ത രണ്ട് തന്ത്രപ്രധാനമായ ഇടങ്ങളിൽനിന്ന് സൈനികരെ ഒഴിപ്പിക്കുന്നതിന് ഈ രീതി പിന്തുടർന്നെന്നും ദി ടൈംസ് ലേഖനം

ഇന്ത്യൻ സൈന്യത്തിനു നേരെ ചൈന മൈക്രോവേവ് ആയുധം പ്രയോഗിച്ചതായി റിപ്പോർട്ട്; ഇന്ത്യ പിടിച്ചെടുത്ത രണ്ട് തന്ത്രപ്രധാനമായ ഇടങ്ങളിൽനിന്ന് സൈനികരെ ഒഴിപ്പിക്കുന്നതിന് ഈ രീതി പിന്തുടർന്നെന്നും ദി ടൈംസ് ലേഖനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിനു നേരെ ചൈന മൈക്രോവേവ് ആയുധം പ്രയോഗിച്ചതായി റിപ്പോർട്ട്. ഇന്ത്യ പിടിച്ചെടുത്ത രണ്ട് തന്ത്രപ്രധാനമായ ഇടങ്ങളിൽനിന്ന് സൈനികരെ ഒഴിപ്പിക്കുന്നതിനാണ് ഈ മാർഗം ചൈന പ്രയോഗിച്ചതെന്ന് ബ്രീട്ടീഷ് മാധ്യമമായ ദി ടൈംസ് റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് 29ന് ആണ് സംഭവം നടന്നതെന്നും റിപ്പോർട്ട് പറയുന്നു.

ഇന്ത്യൻ സൈന്യം കൈയടക്കിയ രണ്ട് ഇടങ്ങളിൽ മൈക്രോവേവ് ആയുധം ഉപയോഗിക്കുകവഴി ഈ ഇടങ്ങൾ മൈക്രോവേവ് അവന് സമാനമായി മാറിയെന്നും അങ്ങനെ വെടിയുതിർക്കാതെ തന്നെ ഇന്ത്യൻ സൈന്യത്തെ അവിടെനിന്ന് ഒഴിപ്പിക്കാൻ സാധിച്ചെന്നുമാണ് ബീജീങ്ങിലെ ഒരു സർവകലാശാലാ പ്രൊഫസറെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നത്.

റെന്മിൻ സർവകലാശാല ഇന്റർനാഷണൽ റിലേഷൻസ് വകുപ്പിലെ പ്രൊഫസർ ജിൻ കാൺറോങ്ങിനെ ഉദ്ധരിച്ചാണ് പത്രം ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. വെടിക്കോപ്പുകൾ ഉപയോഗിക്കില്ലെന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ ലംഘിക്കാതെതന്നെ മൈക്രോവേവ് ആയുധം ഉപയോഗിച്ച്ഇന്ത്യൻ സൈന്യത്തെ ഒഴിപ്പിക്കാനായെന്ന് ഒരു പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞതായി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

വൈദ്യുതകാന്തിക കിരണമായ മൈക്രോവേവ് കിരണങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ളതാണ് ചൈന പ്രയോഗിച്ച പ്രത്യേക ആയുധം എന്നാണ് റിപ്പോർട്ട് പറയുന്നത്. ഈ വികിരണങ്ങളെ പ്രത്യേക രീതിയിൽ കേന്ദ്രീകരിച്ച് സൈനികർക്കു നേരെ പ്രയോഗിക്കുകയും ഇത് അവരിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ആ സ്ഥലത്തുനിന്ന് മാറിപ്പോകാൻ പ്രേരിപ്പിക്കുകയും ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.

മൈക്രോവേവ് ഉപയോഗിച്ചുകൊണ്ടുള്ള ആയുധം വികസിപ്പിക്കാൻ ചൈന ശ്രമം നടത്തുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP