Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല; ബ്രാൻഡ് അംബാസിഡറല്ല; മലയാളിക്ക് സാന്ത്വനത്തിന്റെ രൂചിക്കൂട്ട് പരിചയപ്പെടുത്തി മെഗാ സ്റ്റാർ മമ്മൂട്ടി; പ്രിയ പ്രതിഭാ കറി പൗഡർ മലയാളിക്ക് പരിചയപ്പെടുത്തിയത് ജീവകാരുണ്യ പ്രവർത്തനത്തിൽ പുതുചരിത്രം കുറിക്കാൻ

ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല; ബ്രാൻഡ് അംബാസിഡറല്ല; മലയാളിക്ക് സാന്ത്വനത്തിന്റെ രൂചിക്കൂട്ട് പരിചയപ്പെടുത്തി മെഗാ സ്റ്റാർ മമ്മൂട്ടി; പ്രിയ പ്രതിഭാ കറി പൗഡർ മലയാളിക്ക് പരിചയപ്പെടുത്തിയത് ജീവകാരുണ്യ പ്രവർത്തനത്തിൽ പുതുചരിത്രം കുറിക്കാൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ബ്രാൻഡ് അംബാസിഡറല്ല. ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല. ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ കറിപൗഡർ പരിചയപ്പെടുത്തി മെഗാ സ്റ്റാർ മമ്മൂട്ടി. 'പ്രിയ പ്രതിഭ' എന്ന കറി പൊടി ബ്രാൻഡിനെയാണ് മമ്മൂട്ടി പരിചയപ്പെടുത്തിയത്. ഇതിന് പിന്നിൽ വലിയ ഒരു കഥ കൂടിയുണ്ട്. കിടപിടിക്കുന്ന കമ്പനികൾ ക്യൂനിൽക്കുമ്പോൾ സാധാരണക്കാരാൽ സാധാരണക്കാരിലേക്ക് എത്തുന്ന ഈ കറിപൗഡർ ബ്രാൻഡിന് പിന്നിൽ ജീവകാരുണ്യത്തിന്റെ തൂവൽസ്പർശം കൂടിയുണ്ട്.

കറി മസാലകൾ, കറി പൗഡറുകൾ എന്നിങ്ങനെ അടുക്കളയിലേക്ക് വേണ്ടിയുള്ള ചേരുവകളാണ് 'പ്രിയ പ്രതിഭ' പുറത്തിറക്കുന്നത്. കച്ചവടത്തിലൂടെ ലാഭം നേടാനോ, കോടികൾ സമ്പാദിക്കാനോ വേണ്ടിയല്ല ഈ ഒരുക്കം. മറിച്ച് ഒരുപാട് പേരുടെ വിശപ്പ് മാറ്റാനും വേദന ഇല്ലാതാക്കാനുമാണ്. മലങ്കര ഓർത്തഡോക്‌സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ കീഴിലുള്ള ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള പദ്ധതികളിൽ ഒന്നാണിത്.

ബിഷപ്പ് ഡോ.മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെ നേതൃത്വത്തിലുള്ള 16 ജീവകാരുണ്യ പദ്ധതികൾ ഒട്ടേറെ ജീവിതങ്ങൾക്ക് പതിറ്റാണ്ടായി കൈത്താങ്ങാണ്. ഇതിന് ഒരു സ്ഥിര വരുമാനം എന്നത് ലക്ഷ്യമിട്ടാണ് ഈ പുതിയ ചുവട്. അതേ കുറിച്ച് അധികൃതർ പറയുന്നു:
'ഏകദേശം 16 ജീവകാരുണ്യ പദ്ധതികൾ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ കീഴിൽ നടന്നുവരുന്നുണ്ട്. 2002 ലാണ് കറി പൗഡർ നിർമ്മാണം ആരംഭിക്കുന്നത്.

ഇതുവരെ ചെറിയ തോതിലായിരുന്നു നിർമ്മാണം. ആവശ്യമനുസരിച്ച് തയാറാക്കി കൊടുക്കുന്നതായിരുന്നു രീതി. ഇതിൽ നിന്നുള്ള വരുമാനം കൊണ്ട് ഭക്ഷണവിതരണവും മറ്റ് ജീവകാരുണ്യപദ്ധതികൾക്കുള്ള തുകയും കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ഒട്ടേറെ സഹായങ്ങളും ലഭിച്ചിരുന്നു. എന്നാൽ കൊറോണ വന്നതോടെ പ്രതിസന്ധി രൂക്ഷമായി. ഇതോടെയാണ് കറി പൗഡർ നിർമ്മാണം വിപുലമാക്കി, കേരളമെങ്ങും വിതരണം ചെയ്യാം എന്ന ചിന്ത ഉണ്ടാവുന്നത്. കർഷകരിൽ നിന്നും നേരിട്ട് സ്വീകരിക്കുന്ന ഉൽപ്പന്നങ്ങളാണ് കറി പൗഡർ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ കർഷകർക്കും ഈ നീക്കം സഹായമാകും..'


കഴിഞ്ഞ വർഷം കാൻസർ രോഗികൾക്ക് വേണ്ടി നടത്തിയ പരിപാടിയുടെ ഭാഗമാകാൻ മമ്മൂട്ടി കോട്ടയത്ത് വന്നിരുന്നു. അന്ന് അദ്ദേഹത്തോട് ഇതേ കുറിച്ചെല്ലാം പറഞ്ഞിരുന്നു. ഈ പുതിയ തീരുമാനം അദ്ദേഹത്തെ അറിയിച്ചപ്പോഴാണ് നിറഞ്ഞ മനസോടെ അദ്ദേഹം പ്രിയ പ്രതിഭയെ കേരളത്തിന് മുന്നിലെത്തിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് മാത്രം മതി ഈ ചുവടിന് കരുത്താകാൻ. അത്രമാത്രം സഹായമാണ് അദ്ദേഹത്തിന്റെ വാക്കുകൾ പകരുന്നത്. ഇതിൽ നിന്ന് കിട്ടുന്ന എല്ലാ വരുമാനവും ജീവകാരുണ്യപ്രവർത്തനങ്ങളിലേക്ക് മാത്രമാണ് പോകുന്നത്.

ഒരാഴ്ചക്കുള്ളിൽ 'പ്രിയ പ്രതിഭ' കേരളത്തിലെങ്ങും എത്തും. ഒരുപാട് പേരുടെ വയറും മനസുമാണ് ഈ കറി പൗഡറുകൾ വാങ്ങുന്നതിലൂടെ നിറയുന്നത്. കേരളം ഒപ്പമുണ്ടാകും എന്ന് തന്നെയാണ് വിശ്വാസം. കാരുണ്യം സംശുദ്ധം. ഇതാണ് 'പ്രിയ പ്രതിഭ'. അധികൃതർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP