Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നടൻ വിജിലേഷ് വിവാഹിതനാവുന്നു; വധു കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസ്; വിവാഹത്തെ കുറിച്ച് മനസ് തുറന്ന് പ്രിയതാരം

നടൻ വിജിലേഷ് വിവാഹിതനാവുന്നു; വധു കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസ്; വിവാഹത്തെ കുറിച്ച് മനസ് തുറന്ന് പ്രിയതാരം

മറുനാടൻ ഡെസ്‌ക്‌

ടൻ വിജിലേഷ് വിവാഹിതനാവുന്നു. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസ് ആണ് വധു. മഹേഷിന്റെ പ്രതികാരം, തീവണ്ടി, കപ്പേള, വരത്തൻ തുടങ്ങിയ ചിത്രങ്ങളിൽ വിജിലേഷ് ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ ജീവിതത്തിൽ ഒരു കൂട്ടുവേണം എന്ന് പറഞ്ഞ് വിജിലേഷ് പങ്കുവെച്ച കുറിപ്പ് വൈറൽ ആയിരുന്നു.

വിവാഹത്തെക്കുറിച്ച് വിജിലേഷ് ഒരുമാധ്യമത്തോട് പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. 'ഈ വർഷം ആദ്യമാണ് പോസ്റ്റിടുന്നത്. കല്ല്യാണ ആലോചനകൾ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. പൊതുവേ പെണ്ണുകാണലിന് പോകാൻ ഇഷ്ടമല്ല. പിന്നെ ലോക്ക് ഡൗൺകാലത്ത് ഇഷ്ടംപോലെ സമയം കിട്ടി. രണ്ടാമത്തെ പെണ്ണുകാണലായിരുന്നു സ്വാതിയുമൊത്തുള്ളത്. സ്വാതിക്ക് സിനിമകൾ ഒക്കെ ഏറെ ഇഷ്ടമാണ്. കലയോട് താൽപര്യമുള്ള ആളാണ്.'

'സ്വാതിക്ക് സമ്മതമായിരുന്നു. ആദ്യമേ എല്ലാം സംസാരിച്ചിരുന്നു. വീട്ടുകാർക്ക് സിനിമാക്കാരനായതുകൊണ്ട് കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. ചേട്ടന് കൂടി വധുവിനെ ശരിയാകാനുള്ള കാത്തിരിപ്പിലാണ്. ഒത്തുവന്നാൽ രണ്ട് വിവാഹവും ഒരുമിച്ച് നടത്തും. ചേട്ടന്റെ വിവാഹം കഴിഞ്ഞു മതി എന്നായിരുന്നു ആദ്യ തീരുമാനം. പിന്നെ അമ്മയ്ക്ക് ആരും കൂട്ടില്ല, ഒറ്റയ്ക്കാണെന്ന് പരാതി. അതാണ് ഞാനും വിവാഹത്തെക്കുറിച്ച് പോസ്റ്റിട്ടത്.

'ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായി. എല്ലാവരും ഷെയർ ചെയ്തു. വിളിച്ചു,. പക്ഷെ ആലോചനകൾ വന്നില്ല. സ്വാതിയും പോസ്റ്റ് കണ്ടിരുന്നു. മാട്രിമോണി വഴിയാണ് ആലോചന വന്നത്. ബിഎഡ് കഴിഞ്ഞ് ഓൺലൈനായി ഒരു ലേണിങ് ആപ്പിൽ ക്ലാസെടുക്കുകയാണ് സ്വാതി. എന്റെ എല്ലാസിനിമകളും കണ്ടിട്ടുണ്ട്. മഹേഷിന്റെ പ്രതികാരത്തിലെ കഥാപാത്രമാണ് ഇഷ്ടം. വരത്തനെക്കുറിച്ച് മിണ്ടില്ല. കാരണം സുഹൃത്തുക്കളെല്ലാം അത് പറ!ഞ്ഞാണ് അവളെ കളിയാക്കുന്നത്.'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP