Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റെസ്റ്റോറന്റിൽ മോഷ്ടിക്കാൻ കയറി, വിശന്നപ്പോൾ മാവ് ശരിയാക്കി പിസ മേക്കിങ്ങും; ആസ്വദിച്ചുള്ള കഴിപ്പും; വൈറലായി മോഷണ ചിത്രങ്ങൾ

റെസ്റ്റോറന്റിൽ മോഷ്ടിക്കാൻ കയറി, വിശന്നപ്പോൾ മാവ് ശരിയാക്കി പിസ മേക്കിങ്ങും; ആസ്വദിച്ചുള്ള കഴിപ്പും; വൈറലായി മോഷണ ചിത്രങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ലതരം കള്ളന്മാരെ നമ്മൾ കണ്ടിട്ടുണ്ട്... ഇതാണ് പുതിയ കള്ളൻ. റെസ്റ്റോറന്റിൽ മോഷ്ടിക്കാൻ കയറി, പിസ്സയും ഉണ്ടാക്കിയ ശേഷം മോഷണം നടത്തിയ കള്ളന്റെ വീഡിയോ വൈറൽ ആയിരിക്കുകയാണ്.

ഏറ്റവും രസകരമായ കാര്യം എന്താണെന്നു വച്ചാൽ, കള്ളന്റെ 'പിസ മേക്കിങ് ' കണ്ട് റെസ്റ്റോറന്റ് ഉടമ വരെ അന്തം വിട്ടുപോയി. കാലിഫോർണിയയിലാണ് രസകരമായ ഈ സംഭവം ഉണ്ടായത്. സി സി ടി വിയിൽ കുടുങ്ങിയ മോഷണമാണ് ഹിറ്റ് ആയിരിക്കുന്നത്.

പിസയ്ക്ക് വേണ്ട മാവ് തയ്യാറാക്കുന്നതെല്ലാം കാണുമ്പോൾ പിസ തയ്യാറാക്കുന്നതിൽ നല്ല മുൻപരിചയമുള്ളയാളാണെന്നാണ് തോന്നുന്നതെന്ന് റെസ്റ്റോറന്റ് മാനേജർ തന്നെ തമാശ രൂപേണ പറയുന്നുണ്ട്. നാല്പത്തിനായിരത്തോളം രൂപയും ഇലക്ട്രോണിക് ഉപകരണങ്ങളും ബിയർ ബോട്ടിലുകളും ഉൾപ്പെടെ കള്ളൻ കൊണ്ടുപോകുകയും ചെയ്തു.

മോഷണം നടന്ന് പിറ്റേന്ന് കടയിലെത്തിയപ്പോൾ തങ്ങൾ ആകെ ഭയപ്പെടുകയാണുണ്ടായതെന്നും ഫുഡ് ഡെലിവെറിക്കായി ഉപയോഗിക്കുന്ന വാഹനവും കൊണ്ടാണ് അവസാനം മോഷ്ടാവ് പോയതെന്നും മാനേജർ പറയുന്നു. ഈ വാഹനമുൾപ്പെടെയുള്ള തൊണ്ടിമുതലുകൾ പ്രതിയിൽ നിന്ന് പൊലീസ് കണ്ടെടുത്തതായാണ് റിപ്പോർട്ടുകൾ. പ്രതി പിടിയിലായ ശേഷമായിരുന്നു പൊലീസ് വീഡിയോ പുറത്തു വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP