Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിജെപി അധികാരത്തിലേറിയാൽ ബംഗാളിനെ ഗുജറാത്ത് ആക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ; കലാപമുണ്ടാക്കുന്നതാകും ലക്ഷ്യമിടുന്നതെന്ന് പരിഹസിച്ച് തൃണമൂൽ നേതാവും; പശ്ചിമബംഗാളിൽ പുതിയ വാക്‌പോര്

ബിജെപി അധികാരത്തിലേറിയാൽ ബംഗാളിനെ ഗുജറാത്ത് ആക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ;  കലാപമുണ്ടാക്കുന്നതാകും ലക്ഷ്യമിടുന്നതെന്ന് പരിഹസിച്ച് തൃണമൂൽ നേതാവും; പശ്ചിമബംഗാളിൽ പുതിയ വാക്‌പോര്

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി നേതാക്കളും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള വാക്പോര് മുറുകുന്നു. ബിജെപി അധികാരത്തിലേറിയാൽ ബംഗാളിനെ ഗുജറാത്ത് ആക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന്റെ പ്രസ്താവനയാണ് പുതിയ പോരിന് തുടക്കംകുറിച്ചത്.

ഗുജറാത്ത് ആക്കുമെന്നതിലൂടെ കലാപമുണ്ടാക്കുമെന്നാകും ഘോഷ് ഉദ്ദേശിച്ചതെന്ന മറുപടിയുമായി തൃണമൂൽ കോൺഗ്രസ് നേതാവ് ഫിർഹാസ് ഹക്കിം രംഗത്തെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള വാക്പോര് കൂടുതൽ മുറുകിയത്.

ബിമൻ ബോസ്, ബുദ്ധദേബ് ഭട്ടാചാര്യ, തുടങ്ങിയനേതാക്കൾ ആളുകളെ ഡോക്ടർമാരോ എൻജീനിയർമാരോ ആക്കാനല്ല ശ്രമിച്ചത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലി തേടിപോകുന്ന കുടിയേറ്റ തൊഴിലാളികളായി ജനങ്ങളെ മാറ്റി. അവരിൽ ഭൂരിഭാഗം പേരും ഗുജറാത്തിലേക്കാണ് ജോലി തേടിയെത്തിയത്. അധികാരം ലഭിച്ചാൽ ബംഗാളിനെയും ഗുജറാത്ത് ആക്കി മാറ്റണം.

ബംഗാളിനെ ഗുജറാത്താക്കുമെന്ന ബിജെപിയുടെ അഭിപ്രായത്തിനെതിരെ സ്ഥിരം വിമർശനവുമായി എത്തുന്നയാളാണ് മമത ബാനർജി. എന്നാൽ ഒരിക്കൽ കൂടി പറയുന്നു. ബംഗാളിനെ ഗുജറാത്താക്കും. നമ്മുടെ ജനങ്ങൾക്ക് ജോലിക്കായി ഗുജറാത്തിലേക്ക് പോകേണ്ട അവസ്ഥയുണ്ടാക്കില്ല, എന്നായിരുന്നു ഘോഷിന്റെ പ്രസ്താവന.

ഇതിന് ഫിർഹാസ് ഹക്കിം നൽകിയ മറുപടിയും ഇപ്പോൾ ചർച്ചയാകുകയാണ്.2000-ലധികം പേരാണ് 2002 ൽ നടന്ന ഗുജറാത്ത് കലാപത്തിൽ മരിച്ചത്. നിങ്ങൾ ബംഗാളിനെ ഗുജറാത്ത് ആക്കുമെന്ന് പറയുമ്പോൾ ഇവിടം ഒരു കലാപഭൂമിയാകുമോ എന്ന ഭയം ജനങ്ങൾക്കുണ്ട്. ഞങ്ങൾക്ക് ഇവിടം ബംഗാളായി തന്നെ നിലനിർത്താനാണ് ആഗ്രഹം. ടാഗോറിന്റെയും നസ്റുലിന്റെയും നാടാണിത്. സംസ്ഥാനത്തിന്റെ സാംസ്‌കാരികത്തനിമ നിലനിർത്തണോ അതോ ഗുജറാത്തിനെപോലെ കലാപഭൂമിയാക്കണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ, ഹക്കിം പറഞ്ഞു.

നേരത്തെ പശ്ചിമ ബംഗാളിലെ സ്ഥിതി കശ്മീരിനെക്കാൾ ഗുരുതരമാണെന്ന ആരോപണവുമായി രംഗത്തെത്തിയ ബിജെപി നേതാവ് കൂടിയാണ് ദിലീപ് ഘോഷ്.കഴിഞ്ഞ ദിവസം നടന്ന ബിജെപിയുടെ രാഷ്ട്രീയ പ്രചരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു ആരോപണവുമായി ഘോഷ് രംഗത്തെത്തിയത്.

അതേസമയം റോഹിങ്ക്യൻ അഭയാർത്ഥികൾക്കെതിരെയും ഘോഷ് ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. അലിപർദാർ ജില്ലയിലെ റോഹിങ്ക്യൻ കേന്ദ്രം സന്ദർശിച്ച തന്നെ അന്തേവാസികൾ മർദിച്ചതായും ആ വീഡിയോ കണ്ടാൽ അവർ ബംഗാളികളല്ലെന്ന് മനസിലാവുമെന്നും ഘോഷ് പറഞ്ഞു.രാജ്യത്തിന് പുറത്തു നിന്നുള്ള ഇവരാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനായി വോട്ടുചെയ്യുന്നതെന്നും ഘോഷ് ആരോപിച്ചു.നേരത്തെ , മമത ബാനർജിയെ പിന്തുണയ്ക്കുന്നവരുടെ കയ്യും കാലും തല്ലിയൊടുക്കുമെന്നും വേണ്ടിവന്നാൽ കൊന്നുകളയുമെന്നും ഘോഷ് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP