Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വൈറസ് ബാധയുടെ പ്രഭവകേന്ദ്രങ്ങളായി മാറുന്നത് സാമൂഹിക അകലമില്ലാത്ത ചന്തകൾ; ഡൽഹിയിൽ കോവിഡ് മൂന്നാം തരംഗം ആഞ്ഞടിക്കുമ്പോൾ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കെജ്രിവാൾ സർക്കാരിന്റെ നീക്കം; ചന്തകൾ അടയ്ക്കും, വിവാഹച്ചടങ്ങിലെ ഇളവുകൾ റദ്ദാക്കും

വൈറസ് ബാധയുടെ പ്രഭവകേന്ദ്രങ്ങളായി മാറുന്നത് സാമൂഹിക അകലമില്ലാത്ത ചന്തകൾ; ഡൽഹിയിൽ കോവിഡ് മൂന്നാം തരംഗം ആഞ്ഞടിക്കുമ്പോൾ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കെജ്രിവാൾ സർക്കാരിന്റെ നീക്കം; ചന്തകൾ അടയ്ക്കും, വിവാഹച്ചടങ്ങിലെ ഇളവുകൾ റദ്ദാക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗം നേരിടുന്ന ഡൽഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം.കോവിഡ് നിയന്ത്രണവിധേമായ പശ്ചാത്തലത്തിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കുന്നവരുടെ പരമാവധി എണ്ണത്തിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇത് പഴയപോലെ 50 ആക്കി ചുരുക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചു.

സാമൂഹിക അകലം പാലിക്കൽ അടക്കമുള്ള കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ തുടർച്ചയായി ലംഘിക്കുന്നത് വഴി ചന്തകൾ വൈറസ് ബാധയുടെ പ്രഭവകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. ഇവ അടയ്ക്കുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതി തേടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു.

നിലവിൽ രാജ്യമൊട്ടാകെ കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞുവരികയാണ്. എന്നാൽ ഡൽഹിയിൽ വൈറസ് വ്യാപനം രൂക്ഷമാകുന്നു എന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ. ഡൽഹിയിൽ നാലുപേരിൽ ഒരാൾക്ക് എന്ന തോതിൽ വൈറസ് വ്യാപനം ഉണ്ടായതായാണ് റിപ്പോർട്ടുകൾ. ശൈത്യകാലമായതിനാൽ വൈറസ് വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചത്.

കോവിഡ് നിയന്ത്രണങ്ങളിൽ വരുത്തി ഇളവുകൾ പിൻവലിക്കാനാണ് ഡൽഹി സർക്കാർ തീരുമാനിച്ചത്. ഇക്കാര്യത്തിൽ അംഗീകാരം തേടി ലഫ്റ്റന്റ് ഗവർണറെ സമീപിക്കുമെന്ന് അരവിന്ദ് കെജരിവാൾ അറിയിച്ചു. ആഴ്ചകൾക്ക് മുൻപ് കോവിഡ് നിയന്ത്രണവിധേയമായതിനെ തുടർന്നാണ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയത്. വിവാഹച്ചടങ്ങുകളിൽ 200 പേർക്ക് വരെ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നു. പുതിയ സാഹചര്യത്തിൽ ഇത് വീണ്ടും 50 ആക്കി ചുരുക്കാനാണ് ഡൽഹി സർക്കാർ തീരുമാനിച്ചത്.

ഇതിന് പുറമേ സാമൂഹിക അകലം പാലിക്കാത്തത് അടക്കമുള്ള പ്രശ്നങ്ങളും ഡൽഹി നേരിടുന്നുണ്ട്. ഇതുമൂലം ചന്തകൾ കോവിഡ് ഹോട്ട്സ്പോട്ടുകളായി മാറിയിരിക്കുകയാണ്. ഇവ അടയ്ക്കുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതി വാങ്ങാനും ഡൽഹി സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP