Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോസ് കെ മാണിയുടെ ആവശ്യങ്ങൾ എല്ലാം അതേ പടി അംഗീകരിച്ച് സിപിഎം; പാലായിൽ 26ൽ 17ഉം കൊടുത്തത് സഹിക്കാനാവാതെ ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ; സിപിഎമ്മിനോട് പിണങ്ങി ഇരാറ്റുപേട്ടയിലും സിപിഐ ഒറ്റയ്ക്ക് മത്സരിക്കും; സിപിഎം-മാണി അടുപ്പത്തിൽ വഷളായി സിപിഎം-സിപിഐ ബന്ധം

ജോസ് കെ മാണിയുടെ ആവശ്യങ്ങൾ എല്ലാം അതേ പടി അംഗീകരിച്ച് സിപിഎം; പാലായിൽ 26ൽ 17ഉം കൊടുത്തത് സഹിക്കാനാവാതെ ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ; സിപിഎമ്മിനോട് പിണങ്ങി ഇരാറ്റുപേട്ടയിലും സിപിഐ ഒറ്റയ്ക്ക് മത്സരിക്കും; സിപിഎം-മാണി അടുപ്പത്തിൽ വഷളായി സിപിഎം-സിപിഐ ബന്ധം

മറുനാടൻ മലയാളി ബ്യൂറോ

പാലാ: കോട്ടയം ജില്ലാ പഞ്ചായത്തിന് പിന്നാലെ പാലയിലും സിപിഎം ജോസ് കെ മാണിക്കൊപ്പം. ജോസ് കെ മാണിയുടെ ആവശ്യമെല്ലാം സിപിഎം അംഗീകരിച്ചു. ഇതോടെ പാലാ നഗരസഭയിലെ എൽഡിഎഫ് സീറ്റ് ചർച്ചയിൽ സിപിഐ ഇടഞ്ഞു.

10 സീറ്റുകളിൽ ഒറ്റയ്ക്കു മത്സരിക്കാൻ തീരുമാനം. 26 സീറ്റിൽ കേരള കോൺഗ്രസ് (എം) 17, സിപിഎം 6, സിപിഐ2, എൻസിപി1 എന്നിങ്ങനെയാണു തീരുമാനിച്ചത്. ഇതിൽ പ്രതിഷേധിച്ചാണു സിപിഐ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചത്. 4 സീറ്റാണ് സിപിഐ ആവശ്യപ്പെട്ടത്. 8, 10, 13, 18, 19, 21, 22, 23, 25, 26 വാർഡുകളിലാണ് സിപിഐ മത്സരിക്കുക. 18നു പത്രിക നൽകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 7 സീറ്റുകളിലാണു സിപിഐ മത്സരിച്ചത്. കടനാട് പഞ്ചായത്തിലും 3 സീറ്റുകളിൽ സിപിഐ ഒറ്റയ്ക്കു മത്സരിക്കും. ഈരാറ്റു പേട്ടയിലും സിപിഐ മത്സരിക്കും. ഇതോടെ ഇടതിൽ പ്രശ്‌നം തുടങ്ങുകയാണ്.

കേരളാ കോൺഗ്രസിന് സിപിഐയ്ക്ക് മുകളിൽ കോട്ടയത്ത് സിപിഎം പരിഗണന നൽകിയിരുന്നു. ഇടതു മുന്നണിയിലെ രണ്ടാമത്തെ പാർട്ടി കേരളാ കോൺഗ്രസ് ആണെന്ന തോന്നൽ ഇതിലൂടെ ഉണ്ടായി. ഈ സാഹചര്യത്തിലാണ് സിപിഐ കടുത്ത നിലപാടുകളിലേക്ക് പോകുന്നത്. ഇടതു മുന്നണി രാഷ്ട്രീയത്തിൽ ഇത് പൊട്ടിത്തെറിയാകുമോ എന്നതാണ് നിർണ്ണായകം. തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ വിഭാഗം കരുത്ത് തെളിയിച്ചില്ലെങ്കിൽ അത് സിപിഐ വലിയ ചർച്ചകൾക്ക് വിഷയമാക്കും.

എന്നാൽ ഇടുക്കി ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് സീറ്റു വിഭജനം പ്രശ്‌നമില്ലാതെ പൂർത്തിയായിയ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി എൽഡിഎഫ് ജില്ലാ കമ്മിറ്റി അറിയിക്കുകയും ചെയ്തു. 16 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ 7 എണ്ണത്തിൽ സിപിഎമ്മും 5 എണ്ണത്തിൽ സിപിഐയും 4 എണ്ണത്തിൽ കേരള കോൺഗ്രസ് എമ്മും മത്സരിക്കും. എല്ലാ ഡിവിഷനിലേക്കുമുള്ള സ്ഥാനാർത്ഥികളെയും എൽഡിഎഫ് പ്രഖ്യാപിച്ചു. ജോസ് കെ. മാണിയുടെ കേരള കോൺഗ്രസ് സഖ്യകക്ഷിയായതിലൂടെ ഇടുക്കി ജില്ലയിലും വലിയ മുന്നേറ്റം സൃഷ്ടിക്കാൻ എൽഡിഎഫിന് സഹായിക്കുമെന്നും ജില്ലാ പഞ്ചായത്ത് തിരിച്ചുപിടിക്കുമെന്നും എൽഡിഎഫ് ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ എന്നിവർ അറിയിച്ചിട്ടുണ്ട്.

അതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് ജോസ് കെ. മാണി എൽ.ഡി.എഫ് സമരവേദിയിൽ എത്തുകയും ചെയ്തു . കേന്ദ്ര ഏജൻസികൾക്കെതിരെ എൽ.ഡി.എഫ് നടത്തിയ പ്രതിഷേധ പരിപാടി ആരംഭിക്കാൻ ജോസ് കെ. മാണിയെ കാനം രാജേന്ദ്രൻ അടക്കമുള്ള എൽ.ഡി.എഫ് നേതാക്കൾ കാത്തിരുന്നു. എൽ.ഡി.എഫ് സമര പരിപാടിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഎം സിപിഐ ജില്ലാ സെക്രെട്ടറിമാർ അടക്കം സമയത്ത് എത്തിയിരുന്നു . ജോസ് കെ മാണി വൈകിയപ്പോൾ വന്നിട്ട് ആരംഭിച്ചാൽ മതിയെന്ന് കാനം നിർദേശിച്ചു . തുടർന്ന് മുക്കാൽ മണിക്കൂർ വൈകി ജോസ് കെ മാണി എത്തിയതോടെയാണ് പരിപാടി ആരംഭിച്ചത് . കാനത്തെയും വി. എൻ വാസവനെയും മാത്രം അഭിസംബോധന ചെയ്ത ജോസ് കെ. മാണി കോൺഗ്രസിനെയും പ്രതിപക്ഷ നേതാവിനെയും ആക്രമിച്ചാണ് പ്രസംഗിച്ചത് .

തെരഞ്ഞെടുപ്പിൽ ഐക്യത്തോടെ മുന്നോട്ടു പോകണമെന്ന് സമര പരിപാടി ഉൽഘാടനം ചെയ്ത കാനം രാജേന്ദ്രൻ പ്രസംഗിച്ചപ്പോൾ പ്രതിപക്ഷത്തെ വിമർശിച്ചു ചുരുങ്ങിയ വാക്കുകളിൽ ജോസ് കെ. മാണി പ്രസംഗം അവസാനിപ്പിച്ചു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP