Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതിൽ സുശീൽ കുമാർ മോദിക്ക് നീരസം; ബിജെപി പ്രവർത്തകനെന്ന പദവി തന്നിൽ നിന്ന് ആർക്കും പറിച്ചുമാറ്റാൻ കഴിയില്ലെന്ന് ട്വീറ്റ്; സുശീൽ കുമാർ മോദി അസ്വസ്ഥനല്ലെന്നും പുതിയ പദവി നൽകുമെന്നും ദേവേന്ദ്ര ഫഡ്നാവിസ്; മുതിർന്ന ബിജെപി നേതാവ് കേന്ദ്രമന്ത്രിസഭയിലേക്കെന്ന് സൂചന

ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതിൽ സുശീൽ കുമാർ മോദിക്ക് നീരസം; ബിജെപി പ്രവർത്തകനെന്ന പദവി തന്നിൽ നിന്ന് ആർക്കും പറിച്ചുമാറ്റാൻ കഴിയില്ലെന്ന് ട്വീറ്റ്; സുശീൽ കുമാർ മോദി അസ്വസ്ഥനല്ലെന്നും പുതിയ പദവി നൽകുമെന്നും ദേവേന്ദ്ര ഫഡ്നാവിസ്; മുതിർന്ന ബിജെപി നേതാവ് കേന്ദ്രമന്ത്രിസഭയിലേക്കെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: ബീഹാറിൽ നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വീണ്ടും അധികാരം ഏൽക്കവേ, ഉപമുഖ്യമന്ത്രി സ്ഥാനം നൽകാത്തിൽ മുതിർന്ന ബിജെപി നേതാവ് സുശീൽകുമാർ മോദിക്ക് പ്രതിഷേധം. 2005 മുതൽ 2013 വരെയും 2017 മുതൽ 2020 വരെയുമുള്ള ജെഡിയു-ബിജെപി സർക്കാരുകളിൽ സുശീൽകുമാർ മോദിയായിരുന്നു നിതീഷ് കുമാറിന്റെ ഉപമുഖ്യമന്ത്രി.ബീഹാർ ഉപമുഖ്യമന്ത്രി എന്നുള്ളത് ട്വിറ്റർ അടക്കമുള്ള സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് സുശീൽകുമാർ മോദി നീക്കം ചെയ്തിട്ടുണ്ട്. ബിജെപി പ്രവർത്തകനെന്ന പദവി തന്നിൽ നിന്ന് ആർക്കും പറിച്ചുമാറ്റാൻ കഴിയില്ലെന്ന് സുശീൽ മോദി ട്വീറ്റ് ചെയ്തിരുന്നു. '40 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ബിജെപിയും സംഘപരിവറും എനിക്ക് വളരെയധികം തന്നു. മറ്റൊരാൾക്ക് അത് ലഭിച്ചില്ലായിരിക്കാം. എന്നെ ഏൽപ്പിക്കുന്ന ഉത്തരവാദിത്വം നിർവഹിക്കും. ഒരു പ്രവർത്തകന്റെ സ്ഥാനം ആർക്കും എടുത്തുകളയാൻ കഴിയില്ല' -അദ്ദേഹം പറഞ്ഞു.

ഉപമുഖ്യമന്ത്രി സ്ഥാനം ഇത്തവണ നിഷേധിക്കുന്നതിലെ അതൃപ്തിയാണ് സുശീൽ മോദി പ്രകടിപ്പിക്കുന്നത് എന്ന സൂചനയുണ്ട്. അതേസമയം ഒരു പദവിയും ചെറുതോ വലുതോ അല്ലെന്ന് പറഞ്ഞാണ് സുശീൽ മോദിയെ പരോക്ഷമായി വിമർശിച്ച് ബിജെപിയിലെ എതിരാളിയായ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് രംഗത്തെത്തിയത്.

ബിഹാർ ഉപമുഖ്യമന്ത്രിയായിരുന്ന സുശീൽ കുമാർ മോദി അസ്വസ്ഥനല്ലെന്നും പുതിയ പദവി നൽകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചുമതല വഹിച്ച ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. 'സുശീൽ മോദിജി അസ്വസ്ഥനല്ല. അദ്ദേഹം നമുക്കൊരു സമ്പത്താണ്. ഒരു പുതിയ ഉത്തരവാദിത്വം അദ്ദേഹത്തിനു നൽകും' ഫഡ്നാവിസ് പറഞ്ഞു. സുശീലിനെ മാറ്റി ബിജെപിയുടെ താരകിശോർ പ്രസാദിനും രേണു ദേവിക്കുമാണ് ഉപമുഖ്യമന്ത്രി ചുമതല നൽകിയിരിക്കുന്നത്.ഇതേത്തുടർന്ന് സുശീൽ മോദി അസ്വസ്ഥനാണെന്നു ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. ഞായറാഴ്ചത്തെ അദ്ദേഹത്തിന്റെ പ്രസ്താവനയാണ് ഊഹാപോഹങ്ങൾ ശക്തമാക്കിയത്. അതേസമയം, സുശീൽ മോദിയെ കേന്ദ്രമന്ത്രിസഭയിലേക്കോ ഗവർണർ പദവിയിലേക്കോ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.

തിങ്കളാഴ്ച, തുടർച്ചയായ നാലാംവട്ടവും ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. നിതീഷിനൊപ്പം 14 മന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു.ഉപമുഖ്യമന്ത്രിമാരായി ബിജെപിയുടെ തർകിഷോർ പ്രസാദും രേണു ദേവിയമാണ് അധികാരമേറ്റത്.വിജേന്ദ്ര യാദവ്, വിജയ് ചൗധരി, അശോക് ചൗധരി, മേവാലൽ ചൗധരി, ഷീല മണ്ഡൽ എന്നിവരാണ് ജെഡിയുവിൽനിന്നു സത്യപ്രതിജ്ഞ ചെയ്തത്. ബിജെപിയിൽനിന്ന് ഉപമുഖ്യമന്ത്രിമാരെക്കൂടാതെ മംഗൾ പാണ്ഡെയും രാംപ്രീപ് പസ്വാനുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ (എച്ച്എഎം) സന്തോഷ് മാഞ്ചിയും വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെ (വിഐപി) മുകേഷ് മല്ലയും സത്യപ്രതിജ്ഞ ചെയ്തു. തിരഞ്ഞെടുപ്പിൽ 243ൽ 125 സീറ്റ് നേടി എൻഡിഎ സഖ്യം വിജയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP