Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇണപിരിയാൻ കഴിയാത്തത്ര ആത്മബന്ധമുള്ള സുഹൃത്തുക്കൾ; ഒരാൾ ക്ലാസ്സിൽ വന്നില്ലെങ്കിൽ മറ്റേയാളു വരാത്ത വിധത്തിൽ അടുപ്പം; ഡിഗ്രി പഠനം പൂർത്തിയായപ്പോൾ അമൃതക്ക് വിവാഹാലോചന വന്നു തുടങ്ങി; വിവാഹം കഴിഞ്ഞാൽ തങ്ങളുടെ ആത്മബന്ധം തകരുമോ എന്ന ഭയം കടുംകൈയ്ക്ക് പ്രേരിപ്പിച്ചെന്ന് നിഗമനം; വൈക്കത്തെ പെൺകുട്ടികളുടെ ആത്മഹത്യയിൽ ഞെട്ടി സുഹൃത്തുക്കൾ

ഇണപിരിയാൻ കഴിയാത്തത്ര ആത്മബന്ധമുള്ള സുഹൃത്തുക്കൾ; ഒരാൾ ക്ലാസ്സിൽ വന്നില്ലെങ്കിൽ മറ്റേയാളു വരാത്ത വിധത്തിൽ അടുപ്പം; ഡിഗ്രി പഠനം പൂർത്തിയായപ്പോൾ അമൃതക്ക് വിവാഹാലോചന വന്നു തുടങ്ങി; വിവാഹം കഴിഞ്ഞാൽ തങ്ങളുടെ ആത്മബന്ധം തകരുമോ എന്ന ഭയം കടുംകൈയ്ക്ക് പ്രേരിപ്പിച്ചെന്ന് നിഗമനം; വൈക്കത്തെ പെൺകുട്ടികളുടെ ആത്മഹത്യയിൽ ഞെട്ടി സുഹൃത്തുക്കൾ

ആർ പീയൂഷ്

കൊല്ലം: ഇണ പിരിയാൻ കഴിയാത്തത്ര ബന്ധമായിരുന്നു വൈക്കത്തിന് സമീപം മൂവാറ്റുപുഴ ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശികളായ പെൺകുട്ടികൾ. വിവാഹാലോചനകൾ വന്നു തുടങ്ങിയതോടെ ഇരുവരും ഏറെ വിഷമത്തിലായി. വിവാഹം കഴിച്ചു കഴിഞ്ഞാൽ തങ്ങളുടെ ആത്മബന്ധം തകരുമോ എന്ന ഭയം വേട്ടയാടി തുടങ്ങി. മരണം വരെയും ഒരുമിച്ചുണ്ടാകുമെന്ന് എടുത്ത ദൃഢപ്രതിജ്ഞയാണ് ഇരുവരെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് ലഭിക്കുന്ന സൂചനകൾ.

ആയൂർ കീഴാറ്റൂർ അഞ്ജുഭവനിൽ അശോകന്റെ മകൾ ആര്യാ ജി.അശോക് (21), ഇടയം അനിവിലാസം വീട്ടിൽ അനി ശിവദാസിന്റെ മകൾ അമൃത അനി (21) എന്നിവരാണ് വൈക്കത്തിന് സമീപം ആറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. മൃതദേഹങ്ങൾ കായലിൽ നിന്നാണ് കണ്ടെത്തിയത്. അഞ്ചലിലെ സ്വകാര്യ കോളജിലെ വിദ്യാർത്ഥികളായ ഇരുവരും ബിഎ ഹിസ്റ്ററി പഠനം പൂർത്തിയാക്കിയിരുന്നു. ഒരേ ക്ലാസിൽ പഠിച്ചിരുന്ന ഇരുവരും ക്ലാസിലും പുറത്തുമെല്ലാം ഒന്നിച്ചായിരുന്നു യാത്ര. ഇണപിരിയാത്ത കൂട്ടുകാർ. ഒരാൾ ക്ലാസ്സിൽ വന്നില്ലെങ്കിൽ മറ്റേ ആളും വരില്ല. എവിടെ പോയാലും ഒന്നിച്ച്. ഇതിന് പലപ്പോഴും സഹപാഠികൾ കളിയാക്കിയിട്ടുമുണ്ട്. ഇരുവരുടെയും സൗഹൃദം എല്ലാവർക്കും അത്ഭുതമായിരുന്നു.

ഡിഗ്രി പഠനം പൂർത്തിയായപ്പോൾ അമൃതയുടെ വീട്ടിൽ വിവാഹ ആലോചനകൾ തുടങ്ങി. പക്ഷേ വിവാഹം വേണ്ട എന്ന നിലപാടിലായിരുന്നു അമൃത. ഇപ്പോൾ വിവാഹം വേണ്ട എന്നും ഇനിയും പഠിക്കണം എന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. എന്നാൽ വീട്ടുകാർ വിവാഹ ആലോചനകളുമായി മുന്നോട്ട് പോയി. ഇതോടെ ഇരുവരും ഏറെ പ്രതിസന്ധിയിലായി. വിവാഹം കഴിച്ചാൽ പിന്നെ തങ്ങളുടെ ബന്ധം തുടരുവാൻ കഴിയില്ല എന്നോർത്ത് ഏറെ ദുഃഖിതരായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. 13 നു രാവിലെ 10 ന് ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങുന്നതിനും ആധാർ കാർഡ് ശരിയാക്കുന്നതിനും പോകുന്നതായി പറഞ്ഞാണു ഇരുവരും വീട്ടിൽ നിന്നും ഇറങ്ങിയത്.

ഉച്ചയായിട്ടും കാണാതിരുന്നതോടെ 12മണിയോടെ ആര്യയുടെ മൊബൈൽ ഫോണിൽ വിളിച്ചു വീട്ടുകാർ സംസാരിച്ചിരുന്നു. ഉടൻ വരാമെന്ന് പറഞ്ഞ് ഫോൺ വച്ചു. വൈകുന്നേരമായിട്ടും കാണാതിരുന്നതോടെ തുടർന്നു വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നു കണ്ടെത്തി.ഇതോടെയാണ് ഇവരെ കാണാനില്ലെന്നറിയിച്ച് ഇവരുടെ വീട്ടുകാർ അഞ്ചൽ, ചടയമംഗലം പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിരുവല്ലയിൽ വച്ചാണ് ഫോൺ സ്വിച്ച് ഓഫ് ആയതെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് കേരളത്തിലെ എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശം അയച്ചു. ശനിയാഴ്ച രാത്രി എട്ടുമണിയോടെ രണ്ടു യുവതികൾ വൈക്കം മൂവാറ്റുപുഴ ആറ്റിൽ ചാടിയ വാർത്ത പ്രചരിച്ചിരുന്നു. സംശയം തോന്നിയ ബന്ധുക്കൾ രാത്രി തന്നെ വൈക്കത്തെത്തുകയും ചെയ്തു.

വൈക്കത്തു നിന്നും ലഭിച്ച ചെരുപ്പും തൂവാലയും ബന്ധുക്കൾ തിരിച്ചറിഞ്ഞതോടെ ആറ്റിൽ ചാടിയത് അമൃതയും ആര്യയുമാണെന്ന് തിരിച്ചറിയുകയായിരുന്നു. തിരച്ചിൽ തുടരുന്നതിനിടെ പൂച്ചാക്കലിൽ ഇന്നു രാവിലെ തീരത്തോട് ചേർന്ന് ആദ്യം അമൃതയുടെ മൃതദേഹവും പെരുമ്പളം സൗത്തിൽ നിന്ന് ആര്യയുടെ മൃതദേഹവും കണ്ടെത്തി. വൈക്കം പൊലീസ് പ്രാഥമിക നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തും.

പിരിയാവാനാവാത്ത വിധം തീവ്രസൗഹൃദത്തിലായിരുന്നു ഇരുവരുമെന്നാണ് പൊലീസിന് ലഭിച്ച വിവരം. വിവാഹാലോചന വന്നപ്പോൾ പിരിയേണ്ടി വരുമെന്നുള്ള വിഷമം മൂലം ആത്മഹത്യ ചെയ്തതാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മരണത്തിൽ ദുരൂഹതകളുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ എന്നും അഞ്ചൽ, ചടയമംഗലം എസ്.എച്ച്.ഒമാർ മറുനാടനോട് പറഞ്ഞു.

അമൃതയുടെ പിതാവ് അടുത്തിടെ വിദേശത്തുനിന്നും വന്നിരുന്നു. പിതാവ് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 14 ദിവസം അമൃത ആര്യയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ക്വാറന്റൈൻ കാലാവധി കഴിഞ്ഞതോടെ അമൃതയുടെ മാതാപിതാക്കൾ വിവാഹ ആലോചനകളുമായി മുന്നോട്ടുപോവുകയും വിവാഹം നിശ്ചയിക്കുകയുമായിരുന്നു. ഇതേത്തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ഇരുവരുമെന്ന് വിവരം ലഭിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതിനുശേഷമാണ് വൈക്കത്തേക്ക് പോന്നത്. ഇരുവരെയും കാണാതായശേഷം നടത്തിയ അന്വേഷണത്തിൽ ആര്യയുടെ ഫോൺ തിരുവല്ലയിലെ ലൊക്കേഷനിൽ ഉള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫായി.

പൊലീസ് അന്വേഷണം നടക്കുന്നതിനിടയിൽ ഇരുവരും പാലത്തിൽ നിന്നും ചാടിയ വിവരമാണ് പുറത്തുവന്നത്. ശനിയാഴ്ച വൈകുന്നേരം പാലത്തിനു സമീപം രണ്ടു യുവതികളെ സംശയാസ്പദമായസാഹചര്യത്തിൽ കണ്ടെത്തിയതായി മുറിഞ്ഞപുഴയിലെ ഓട്ടോ ഡ്രൈവർമാർ വ്യക്തമാക്കിയിരുന്നു. ഇരുവരും പാലത്തിൽ നിന്ന് ഒരുമിച്ച് നിന്ന് ഫോട്ടോയെടുത്തിരുന്നു. അടുത്ത സ്നേഹിതരായ പെൺകുട്ടികളെ മരണത്തിനും വേർപെടുത്താൻ കഴിഞ്ഞില്ല. ഉറ്റ സ്നേഹിതരായ ഇരുവരും മരണത്തിലേക്കുള്ള യാത്രയിലും ഒന്നിച്ചായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP