Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചിത്രകാരൻ ഇസ്ഹാഖിനും കുടുംബത്തിനും യാത്രയയപ്പ് നൽകി

ചിത്രകാരൻ ഇസ്ഹാഖിനും കുടുംബത്തിനും യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

റിയാദ്: സൗദി അറേബ്യയിൽ മൂന്നര പതിറ്റാണ്ടിലേറെ തന്റെ വരകൾ കൊണ്ട് സ്വദേശികളുടെയും , വിദേശികളുടെയും മനം കവർന്ന സൗദി പത്രത്തിൽ ഡിസൈനറായ ചിത്രകാരൻ മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി ഇസ്ഹാഖ് വി പി ക്കും ഭാര്യ നജ്മ ഇസ്ഹാഖിനും റിയാദ് ടാക്കീസ് യാത്രയയപ്പ് നൽകി ,

കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് ചെറിയ രീതിയിൽ മലാസ് അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഷാൻ പെരുമ്പാവൂർ അധ്യക്ഷത വഹിച്ചു , ജോയിന്റ് സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ജോയിന്റ് ട്രഷറർ ഷാഫി നിലമ്പൂർ നന്ദി പറഞ്ഞു ,

കോഡിനേറ്റർ ഷൈജു പച്ച ഉപഹാരം കൈമാറി , സാമൂഹിക പ്രവർത്തകൻ മുജീബ് കായംകുളം , ഉപദേശകസമിതി അംഗങ്ങളായ സലാം പെരുമ്പാവൂർ , ഡൊമിനിക് സാവിയോ , ആർട്‌സ് കൺവീനർ ഷാനവാസ് ആലുങ്ങൽ , റിജോഷ് കടലുണ്ടി , തങ്കച്ചൻ വർഗീസ്, റഫീഖ് തങ്ങൾ , ഷഫീഖ് പാറയിൽ , ജിബിൻ സമദ് എന്നവർ ആശംസകൾ നേർന്നു ,

റിയാദ് ടാക്കിസിന്റെ മിക്ക പരിപാടികളിലും ഈ ചിത്രകലാ കുടുംബത്തിന്റെ കൈയൊപ്പ് പതിയാറുണ്ടായിരുന്നു .സൗദിഅറേബ്യയുടെ 90ആം ദേശിയദിനആഘോത്തിൽ ഉൾപ്പെടെ ഇസ്ഹാഖ്കയുടെ കരവിരുതിൽ വിരിഞ്ഞ നിരവധി ചിത്രങ്ങൾ ചരിത്രത്തിന്റെ ഭാഗമായെന്നുള്ളത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ്.

മിക്ക സംഘടനകൾ നടത്തുന്ന ചിത്രരചന മത്സരത്തിന്റെ വിധി കർത്താവായും , ഉപദേശകനായും ഒക്കെ നിറഞ്ഞു നിന്നിരുന്ന ഇസ്ഹാഖയുടെ നാട്ടിലേക്കുള്ള തിരിച്ചുപോക്ക് റിയാദിലെ പ്രവാസി സമൂഹത്തിന് വലിയ നഷ്ടമാണെന്ന് അഭിപ്രായപ്പെട്ടു.

തുടർന്ന് ഇസ്ഹാഖ് തന്റെ മൂന്നര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ച് സംസാരിച്ചു.മക്കളായ ആരിഫ, ജുമാന എന്നിവരും ചിത്രകലയുമായി ബ്ലോഗുകളിലുൾപ്പെടെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് , അവർ രണ്ട് വർഷം മുന്നേ നാട്ടിലേക്ക് തിരിച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP