Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡോം ഖത്തർ ഉദ്ഘാടനം അവിസ്മരണീയമായി

ഡോം ഖത്തർ ഉദ്ഘാടനം അവിസ്മരണീയമായി

സ്വന്തം ലേഖകൻ

ദോഹ. ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം, ഡോം ഖത്തറിന്റെ ഔദ്യോഗിക ഉദ്ഘാടനം സംഘാടക മികവിലും പരിപാടിയിലെ വൈവിധ്യം കൊണ്ടും അവിസ്മരണീയമായി. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടന്ന ഉദ്ഘാടന പരിപാടിയിൽ സമൂഹത്തിന്റെ നാനാതുറകിലുള്ളവർ സാന്നിധ്യമുറപ്പിച്ചപ്പോൾ ജില്ലാകൂട്ടായ്മയുടെ പ്രാധാന്യവും പ്രസക്തിയുമാണ് അടയാളപ്പെടുത്തിയത്.

ജാതിമത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായ പൊതു കൂട്ടായ്മകൾ പ്രവാസി മേഖലയിൽ ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അഭിപ്രായപ്പെട്ട കേരള നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മലപ്പുറം ജില്ലയുടെ രൂപീകരണവും നാൾവഴികളും ഊന്നിപ്പറഞ്ഞുകൊണ്ടാണ് ഡോം ഖത്തറിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് നിർമ്മിച്ച മലപ്പുറം ഡോക്യുമെന്ററിയും ഡോ ഖത്തർ തീം സോഗും പരിപാടിയിൽ അവതരിപ്പിച്ചത് മലപ്പുറത്തിന്റെ സൗഹൃദപ്പെരുമയും സേവനസന്നദ്ധതയും വിളിച്ചറിയിക്കുന്നതായിരുന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീൽ, മലപ്പുറം ജില്ലയിൽ നിന്നുള്ള പാർലമെന്റംഗങ്ങളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ് എന്നിവരുടെ സജീവ സാന്നിധ്യം ഉദ്ഘാടന സമ്മേളനത്തെ സവിശേഷമാക്കി .


മലപ്പുറം ലോകസഭ എംപി പി കെ കുഞ്ഞാലിക്കുട്ടിയാണ് ഡോം ഖത്തർ ലോഗോ പ്രകാശനം ചെയ്തത്. രാജ്യസഭാ എംപി എ പി അബ്ദുൽ വഹാബ് ഡോം ഖത്തർ വെബ്സൈറ്റ് www.domqatar.com ഉദ്ഘാടനം ചെയ്തു തുടർന്ന് മലപ്പുറം ജില്ലാ കളക്ടർ ഗോപാലകൃഷ്ണൻ ഐ എ എസ് ആശംസകളർപ്പിച്ച് സംസാരിച്ചു. വികസന പദ്ധതികളിൽ ജില്ലയുടെ പൂർണ്ണ സഹകരണം ഉണ്ടാകു മെന്ന് അദ്ദേഹം പറഞ്ഞു.

ഐ സി സി പ്രസിഡണ്ട് എപി മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡണ്ട് പി. എൻ ബാബുരാജൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഡയസ്പോറ ഓഫ് മലപ്പുറം വിഷനും മിഷനും ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ അച്ചു ഉള്ളാട്ടിൽ അവതരിപ്പിച്ചു.ഡോം ഖത്തർ സംഘടിപ്പിച്ച ലോഗോ കോണ്ടസ്റ്റ് വിജയി സ്റ്റാലിൻ ശിവദാസന് ഡോക്ടർ ഹംസ വിവി സമ്മാനങ്ങൾ കൈമാറി.

ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ പെൻസിൽ ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 560 പരം മത്സരാർത്ഥികളിൽ നിന്ന് എംടി നിലമ്പൂരിന്റെ നേതൃത്വത്തിൽ പ്രഗൽഭരായ ജൂറിയാണ് വിജയികളെ കണ്ടെത്തിയത്. സീനിയർ വിഭാഗത്തിൽ വിജയികളായ വരെ ചീഫ് കോർഡിനേറ്റർ ഉസ്മാൻ കല്ലൻ പ്രഖ്യാപിച്ചു. ജൂനിയർ വിഭാഗത്തിൽ വിജയികളായവരെ ഡോം ഖത്തർ ട്രഷറർ കേശവദാസ് നിലമ്പൂർ പ്രഖ്യാപിച്ചു. പെൻസിൽ ചിത്രരചന മത്സരങ്ങൾക് ആർട്സ് ടീം കോർഡിനേറ്റർ ഹരിശങ്കർ നേതൃത്വം നൽകി.

പ്രൊഫസർ ഗോപിനാഥ് മുതുകാട് നയിച്ച മോട്ടിവേഷണൽ സെഷൻ സദസ്സിന് വ്യത്യസ്ത അനുഭവമാണ് സമ്മാനിച്ചത്.പിന്നണി ഗായകൻ എടപ്പാൾ വിശ്വൻ, അതുൽ നറുകര, തയ്യിബ്, അജ്മൽ അരീക്കോട് എന്നിവർ നയിച്ച കലാവിരുന്ന് പരിപാടിക്ക് മാറ്റുകൂട്ടി.

ഐടി കൺവീനറും സെക്രട്ടറിയുമായ രതീഷ് കക്കോവിന്റെ നേതൃത്വത്തിലുള്ള ടെക്നിക്കൽ സപ്പോർട്ട് ടീം, വൈസ് പ്രസിഡണ്ടുമാരായ ബാലൻ മാണഞ്ചേരി, ബഷീർ കുനിയിൽ, ഡോക്ടർ ശാഫി താപ്പി മമ്പാട്, സെക്രട്ടറിമാരായ ശ്രീജിത്ത് നായർ, നിയാസ് പൊന്നാനി, ഷാനവാസ് തറയിൽ, ഓർഗനൈസിങ് കമ്മിറ്റി വൈസ് ചെയർമാൻ ജലീൽ എ കാവിൽ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങിന് ഡോം ഖത്തർ പ്രസിഡണ്ട് മഷ്ഹൂദ് തിരുത്തിയാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സ്വാഗതവുംഓർഗനൈസിങ് കമ്മിറ്റി കൺവീനർ അബ്ദുൽ റഷീദ് പി പി നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP