Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് സെല്ലിലേക്ക് മാറ്റിയാൽ ബിനീഷിന് കഴിയേണ്ടി വരിക കൊടുംക്രിമിനലുകൾക്കൊപ്പം; സുരക്ഷ കൂടി പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കാൻ തീരുമാനം; കാർ പാലസ് ഉടമ ഒളിവിൽ തന്നെ; അബ്ദുൽ ലത്തീഫിനെ കണ്ടെത്താൻ രണ്ടും കൽപ്പിച്ച് കേന്ദ്ര ഏജൻസികൾ

ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് സെല്ലിലേക്ക് മാറ്റിയാൽ ബിനീഷിന് കഴിയേണ്ടി വരിക കൊടുംക്രിമിനലുകൾക്കൊപ്പം; സുരക്ഷ കൂടി പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കാൻ തീരുമാനം; കാർ പാലസ് ഉടമ ഒളിവിൽ തന്നെ; അബ്ദുൽ ലത്തീഫിനെ കണ്ടെത്താൻ രണ്ടും കൽപ്പിച്ച് കേന്ദ്ര ഏജൻസികൾ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ഇന്ന് മുതൽ ബിനീഷ് കോടിയേരി സാധാരണ ജയിലിലേക്ക്. പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ക്വാറന്റീൻ സെല്ലിലുള്ള ബിനീഷ് കോടിയേരിയെ സാധാരണ സെല്ലിലേക്കു മാറ്റുമെന്നാണ് സൂചന. സുരക്ഷ കൂടി കണക്കിലെടുത്താകും തീരുമാനം. ജാമ്യാപേക്ഷ പരിഗണിക്കുന്ന 18 വരെ ഇവിടെ തുടരാനുള്ള സാധ്യതയുമുണ്ട്. ഭക്ഷണവും മറ്റും സെല്ലിൽ എത്തിച്ചു കൊടുക്കുകയാണ്. അതിനിടെ താൻ ഒളിവിലാണെന്ന വാർത്ത ബിനീഷിന്റെ സുഹൃത്തായ റഷീദ് നിഷേധിച്ചു. എന്നാൽ കാർ പാലസ് ഉടമ അബ്ദുൽ ലത്തീഫ് ഇപ്പോഴും ഒളിവിലാണ്. ജയിലിലേക്ക് മാറ്റിയാൽ കൊടുംക്രിമിനലുകൾക്കൊപ്പം സെല്ലിൽ ബിനീഷിന് കഴിയേണ്ടി വരും.

വിളിപ്പിക്കുമ്പോൾ മാത്രം ഹാജരായാൽ മതിയെന്ന് ഇഡി ഉദ്യോഗസ്ഥർ ഫോണിൽ അറിയിച്ചതായി കമ്മനഹള്ളി ഹയാത്ത് റസ്റ്ററന്റ് നടത്തിപ്പിൽ അനൂപ് മുഹമ്മദിന്റെ പങ്കാളിയായ റഷീദ് പറഞ്ഞു. ഒക്ടോബർ 27ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി അയച്ച നോട്ടിസ് 2 നാണു റഷീദ് കൈപ്പറ്റിയത്. പിറ്റേന്ന് ഇഡി ഓഫിസിലേക്കു വിളിച്ചപ്പോഴാണു പുതിയ നിർദ്ദേശം ലഭിച്ചത്. ബിനീഷിന്റെ ബെനാമിയെന്നു സംശയിക്കുന്ന അബ്ദുൽ ലത്തീഫ്, അക്കൗണ്ടിലേക്കു പണം അയച്ച അനിക്കുട്ടൻ, എസ്.അരുൺ എന്നിവരെയും ഇഡി ചോദ്യം ചെയ്യാനുണ്ട്. ഇതിൽ ലത്തീഫിനെ കുറിച്ച് ആർക്കും ഒരു വിവരവുമില്ല.

കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ്, അനിക്കുട്ടൻ, അരുൺ, റഷീദ് എന്നിവർക്കാണ് ഇ.ഡി. നോട്ടീസ് അയച്ചെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ചോദ്യംചെയ്യാനായി നവംബർ 18-ന് ബെംഗളൂരു ഇ.ഡി. ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം നൽകിയെന്നായിരുന്നു വാർത്ത. എന്നാൽ റഷീദ് ഇത് നിഷേധിക്കുകയാണ്. ഇവരെല്ലാം കണ്ണൂരിലാണെന്ന നിഗമനത്തിലേക്കാണ് കേന്ദ്ര ഏജൻസികൾ പോകുന്നത്. കാർ പാലസ് ഉടമയെ കസ്റ്റഡിയിൽ എടുക്കാൻ ടിപി വധക്കേസ് പ്രതികളെ പിടിച്ചതിന് സമാനമായ മുടക്കോഴി മല ഓപ്പറേഷൻ വേണ്ടി വരുമെന്നാണ് നിഗമനം.

സിപിഎം പാർട്ടിഗ്രാമമായ മുഴക്കുന്നിലെ മുടക്കോഴി മലയ്ക്കു സമീപത്തുനിന്നാണ് ഷുഹൈബ് വധക്കേസിലെ രണ്ടു പ്രതികളേയും ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളേയും പിടികൂടിയത്. കാർ പാലസ് ഉടമ അടക്കം ഈ മേഖലയിലേക്ക് മാറിയെന്നാണ് വിലയിരുത്തൽ. ടിപി കേസിലെ പ്രതി കൊടി സുനിയെ പിടിച്ച ഡിവൈഎസ്‌പിയായ ഷൗക്കത്തലി ഇപ്പോൾ കൊച്ചി എൻഐഎയിലാണ്. മുടക്കോഴി മലയെ നന്നായി ഷൗക്കത്തലിക്ക് അറിയാം. ഈ സാഹചര്യത്തിൽ ബിനീഷിന്റെ സുഹൃത്തുക്കളെ കണ്ടെത്താൻ തന്ത്രപരമായ നീക്കങ്ങൾ കേന്ദ്ര ഏജൻസി നടത്തുന്നുണ്ട്. ബിനീഷിന്റെ സുഹൃത്തുക്കൾക്ക് മറ്റെന്നാൾ ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. അന്ന് ചോദ്യം ചെയ്യലിന് എത്തിയില്ലെങ്കിൽ ഇവരെ പിടിക്കാനുള്ള ഓപ്പറേഷൻസ് കേന്ദ്ര ഏജൻസികൾ സംയുക്തമായി തുടങ്ങും.

ആരും രാജ്യം വിട്ടു പോയിട്ടില്ലെന്നാണ് നിഗമനം. ബിനീഷ് കോടിയേരിയുമായി വൻതോതിൽ സാമ്പത്തിക ഇടപാട് നടത്തിയെന്ന് കണ്ടെത്തിയ ബിനീഷിന്റെ നാല് സുഹൃത്തുക്കൾക്കാണ് ഇ.ഡി. ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. അബ്ദുൾ ലത്തീഫിന് നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ബിനീഷ് കോടിയേരി കൈകാര്യംചെയ്തിരുന്ന വിവിധ അക്കൗണ്ടുകളിൽ അരുൺ വൻ തോതിൽ പണം നിക്ഷേപിച്ചെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. അനിക്കുട്ടൻ ലഹരിമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതിന് തെളിവുണ്ടെന്നും ഇ.ഡി. വാദിക്കുന്നു. ഇ

ബിനീഷിന്റെ ഡ്രൈവറായ അനിക്കുട്ടൻ വലിയ തുക അക്കൗണ്ടിൽ നിക്ഷേപിച്ചുവെന്ന് നേരത്തെ എൻഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കണ്ടെടുത്ത അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് അക്കൗണ്ടിലേക്കാണ് അനികുട്ടൻ പണം നിക്ഷേപിച്ചത്. അരുൺ ബിനീഷിന്റെ അക്കൗണ്ടിലേക്ക് വലിയ തുകകൾ നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP